കൂട് വിട്ടു കൂട് മാറുന്ന അവതാരകര്‍

മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം  കഴിഞ്ഞ ആഴ്ചയാണ്  ടി വി ചാനല്‍ വാര്‍ത്തകള്‍ കാര്യമായി  ശ്രദ്ധിച്ചു തുടങ്ങിയത് .
പലപ്പോഴും തെറ്റിദ്ധരിച്ചു , ചാനല്‍ മാറിപ്പോയോ എന്ന് . കാരണം ഇന്നലെ വരെ മറ്റൊരു ചാനലില്‍ ഇരുന്നു എക്ഷ്ക്ലുസിവ് ആയി വാര്‍ത്തകള്‍ അപഗ്രഥിച്ചു നമ്മെ വിശ്വസിപ്പിക്കുവാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ പറയുന്നത് തികച്ചും വിരുദ്ധമായ കാര്യങ്ങള്‍ . എന്നാല്‍ പൊതുവായി ചില കാര്യങ്ങള്‍ എല്ലാ വാര്‍ത്തകളിലും ഒരുപോലെ തന്നെ .
അപ്പോഴാണ്‌ ഓര്‍ത്തത്‌ ഇവരെല്ലാം കേവലം കൂലി തൊഴിലാളികളാണെന്നും ചാനല്‍ മുതലാളിമാരുടെ ഇംഗിതങ്ങള്‍  മികച്ച രീതിയില്‍ അവതരിപ്പിക്കലാണ് ഇവരുടെ ജോലി എന്നും . എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട് :
വാര്‍ത്ത വായിക്കുന്നത് ഒരു പ്രത്യേക വ്യക്തി ആണെങ്കില്‍, പ്രത്യേക ചാനലില്‍ ആണെങ്കില്‍  ഏതു വാര്‍ത്തയും വെള്ളം തൊടാതെ വിഴുങ്ങുന്ന ഒരു പ്രേക്ഷക സമൂഹമാണ് ഇന്ന് നിലവിലുള്ളത് . മുഖ്യ മന്ത്രി പറഞ്ഞത് പോലെ . ലോട്ടറി എടുപ്പിക്കുവാനും ,കുളിപ്പിക്കുവാനും വരെ സൂപ്പര്‍ താരങ്ങള്‍ പരസ്യവുമായി ഇറങ്ങുന്നത് പോലെ ആണ് ഇപ്പോള്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ചില പ്രത്യേക അവതാരകര്‍ക്കുള്ള സ്ഥാനം .
ട്രെന്‍ഡ് അനുസരിച്ച് ചടുലമായി ചോദ്യങ്ങള്‍ തൊടുക്കുവാനും  തങ്ങളുടെ മുതലാളിക്കു അനിഷ്ടമാകുന്ന ( അല്ലെങ്കില്‍ പൊതു സമൂഹത്തില്‍ തങ്ങള്‍ അടിചെല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നകാര്യങ്ങള്‍ക്ക് എതിരായി  ) പറയുവാന്‍ ആരെങ്കിലുംശ്രമിക്കുമ്പോള്‍ 'തിരികെ വരാം താങ്കളിലേക്ക് ' എന്ന സൂത്രം പ്രയോഗിച്ചു ഇടപെടുന്നതിനും ഉള്ള സാമര്ത്യമാണ് നിലവിലുള്ള പല 'മികച്ച'  വാര്‍ത്താ വായനക്കാര്‍ക്കും ഉള്ള പ്രധാന യോഗ്യത .

ഏറ്റവും കൂടുതല്‍ കൂട് മാറ്റം 'കൈരളി'യില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത് .'ഏഷ്യാനെറ്റ്'ആണ് കൂടുതല്‍ പേരെ കൂട് മാറ്റിയിട്ടുള്ളത് എന്ന്നാണ് തോന്നുന്നത് .വിരുദ്ധ ചേരിക്കാര്‍ എന്ന് പ്രത്യക്ഷമായി പറയാമെങ്കിലും ചേരുവകള്‍ രണ്ടിലും ഒന്നാണ് . 'മുതലാളിയുടെ കീശയും ആശയും ' അല്ലാതെ വേറിട്ടൊരു ചാനല്‍ മലയാളത്തില്‍ ഉണ്ടോ എന്ന് സംശയമുണ്ട്‌ . 'മികച്ച ' അവതാരകരെ സ്വന്തമാക്കിയത് മനോരമയും ,ഇന്ത്യാവിഷനും ആണ് .കേരളത്തില്‍   തിരഞ്ഞെടുപ്പ് വിളിപ്പാടകലെയാണ്. അവതാരകര്‍ക്ക് ചാകരയാണ് ഓരോ തിരഞ്ഞെടുപ്പും . കാത്തിരിക്കാം 'നിക്ഷ്പക്ഷതയുടെ മുഖം മൂടിയോ' അതോ  'നീതിയുടെ പക്ഷപാതിത്വമോ' അവതാരകരുടെ മുഖമുദ്രയെന്ന് . 'മുതലാളിയുടെ കീശയും ആശയും ' വിട്ടൊരു കളിയും ഉണ്ടാകില്ലെന്ന് ഉറപ്പ്. 

email:chipedavetty@gmail.com
   പ്രസിദ്ധീകരിച്ചത്  "ഇത് കേട്ടോ "

5 comments:

mukthaRionism said...

അതെ,
വാര്‍ത്താവായനക്കാരന്‍ ഒരു വായനാ തൊഴിലാളിയാണ്.
അതുകൊണ്ടാണ് അവന്‍ വെറും അവതാരകനാകുന്നത്.
വാര്‍ത്തവായിക്കുന്നവന്‍ വാര്‍ത്ത നിര്‍മിക്കുന്നില്ല.
എന്നാല്‍ ചര്‍ച്ചയും സം‌വാദവുമായി വരുന്ന വായനക്കാരന് (അവതാരകന്)
മുതലാളിയുടെ ആശയും കീശ്യും നേക്കേണ്ടി വരും..
അതവരുടെ കഞ്ഞിപ്രശ്നമാണ്, നൗഷാദ്.
ഓരോ പത്രത്തിനും ചാനലിനും അവരുടേതായ താല്പര്യങ്ങളുണ്ടാവും,
അതുകൊണ്ടാണല്ലോ അവര്‍ വേറെ വേറെ പത്രവും ചാനലും നടത്തുന്നത്.

Sameer Thikkodi said...

തൊഴിലാളിയും തൊഴിലും വയറ്റി പ്പിഴപ്പും .. മറുവശത്ത് ചാനലും മുതലാളിയും ബിസിനെസ്സും ...

ഇതിനിടക്ക്‌ എന്ത് ആദര്‍ശം ...

Noushad Vadakkel said...

വ്യത്യസ്തത അവകാശ വാദങ്ങളില്‍ ഒതുങ്ങി പോകുന്നു .. നില നില്‍പ്പിന്റെ പോരാട്ടത്തില്‍ ആദര്‍ശ നിലപാടുകള്‍ കാറ്റില്‍ പറത്തപ്പെടുന്നു ..അവ്ക്കൊപ്പം വാര്‍ത്തകള്‍ വായിക്കുന്നവരുടെ വിചാരണകള്‍ യഥാര്‍ത്ഥ വസ്തുതകളില്‍ നിന്നും പ്രേക്ഷകരെ വഴി തിരിച്ചു വിടുന്നു ...വാര്‍ത്തക്ക് വേണ്ടി മാറ്റി വെക്കുന്ന സമയം നോക്കി പല സംഭവങ്ങളുടെയും മുന്ഗണനാ ക്രമം പ്രേക്ഷക മനസ്സുകളില്‍ നിന്നും മാറി മറയുന്നു ...വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇരിക്കുമ്പോള്‍ പ്രേക്ഷകര്‍ തങ്ങളുടെ ചെവികളെ മാത്രം വിശ്വാസതിലെടുക്കുന്ന പ്രവണത കൂടി വരുന്നു ...തനിക്കു ഏറ്റവും വിശ്വാസ്യതയുള്ള കൂട്ടുകാരന്റെ സ്ഥാനത് ഈ കൂളിക്കാരായ വാര്‍ത്താ അവതാരകരെ പ്രതിഷ്ടിക്കുന്നു ...അതില്‍ നിന്നും മോചനമുണ്ടായെ മതിയാവൂ ...

പ്രതികരണൻ said...

മാഷേ, ഈ കറുത്ത പശ്ചാത്തലം എന്റെ കണ്ണിനു ചേരുന്നില്ല.

Related Posts with Thumbnails