ഉണര്‍ന്നിരിക്കാം

(ഉണര്‍വിനും സൗഹാര്‍ദ്ദത്തിനും ഒരുസന്ദേശം)











ഉണര്‍ന്നിരിക്കാം; താളം
പിഴക്കാതെ നോക്കാം
അമരത്തു നിന്നിനിയും
ആര്‍പ്പു വിളിക്കാം
അറിയാനു മുയരാനും
പടവുകള്‍ തീര്‍ക്കാം
അനിതരമൊരു
ചക്രവാളം ചമക്കാം

മഴതോര്‍ന്ന മാനത്തെ
നോക്കിച്ചിരിക്കാം
മഴവില്ലു കൊണ്ടിനി
അസ്ത്രം തൊടുക്കാം
കപട  നാട്യങ്ങളിനി
മണ്ണില്‍ മറക്കാം
മറു തീരമണയുവാന്‍
മനനം തുടങ്ങാം

ചുമരിന്‍ മറപറ്റി
ഹൃദയം വിതുമ്പുന്ന
ഒരു ചെറു പൈതലിന്‍
കവിളില്‍ തലോടാം
കൈകളെ ക്കോര്‍ക്കാം
കൌതുകം കൂറാം
ഇരുളില്‍ നിലാവിന്‍റെ
പ്രഭവീശി നില്‍ക്കാം

നയനാധരങ്ങളില്‍
അമൃതു ചാലിക്കാം
കുതിരവേഗത്തില്‍
കുതിച്ചാഞ്ഞു പായാം
ഒരുമയുടെ തെളിവാര്‍ന്ന
രാഗം മുഴക്കാം
അകലങ്ങളില്‍ അരുണ
രശ്മികള്‍ തേടാം

നവലോകക്രമ സന്തതി













മനസ്സിന്‍റെ വാതായനങ്ങള്‍ കൊട്ടിയടക്കൂ
സ്വര്‍ണ്ണത്തില്‍ തീര്‍ത്ത പൂട്ടു തരാം
പാദങ്ങളില്‍ വിധേയന്‍റെ ബന്ധനങ്ങളണിയൂ
വെള്ളിയില്‍ തിളങ്ങുന്ന ചങ്ങല നല്‍കാം
കാരിരുമ്പില്‍ മുഖാവരണം തീര്‍ക്കൂ
മയക്കത്തിന്‍റെ മനോഹര ഉദ്യാനം കാണിക്കാം
വിശ്വാസത്തിന്‍റെ മകുടമഴിച്ചു പുരോഹിതനു നല്‍കൂ
മോക്ഷം 'ഇഷ്ടദാനമായി' നല്‍കി അനുഗ്രഹിക്കാം
ചിന്തയെ ഞങ്ങള്‍ക്കു പകുത്തു വില്‍ക്കൂ
പണത്തൂക്കം വെച്ചു വിലയെണ്ണിത്തരാം
ബന്ധങ്ങളെ ഓരോന്നായ് കത്തിച്ചുകളയൂ
പുറം മിനുക്കി നിന്നെ സ്വതന്ത്രനാക്കാം
അപരന്‍റെ ദീനം കുപ്പയിലെറിയൂ
ആര്‍ത്തു ചിരിക്കാന്‍ വേദി കെട്ടിത്തരാം

ഇനി.....?
ബാക്കിയുള്ള സ്നേഹവും ദയയും കടപ്പാടും
കാത്തു വെക്കാതെ  വേഗം കയറ്റുമതി ചെയ്യുക
പകരം പുതുമയുടെ വര്‍ണ്ണങ്ങള്‍ നിറച്ച
കൂറ്റന്‍ കപ്പലുകള്‍ നിന്‍റെ തീരത്തണക്കാം
അവിടെ ചേര്‍ത്തുവെച്ച ചവറ്റുകൊട്ടയില്‍
നീ ബന്ധങ്ങളും സ്നേഹവും കരുണയും
സ്വയം വലിച്ചെറിഞ്ഞ ജീവിതവും തിരയുക
ഞങ്ങളാരും  നിന്നെ അറിയില്ല !

ദാരിദ്ര്യത്തിന്‍റെ മുഖം.

റ് മാസത്തെ അവധി തീരാന്‍ ‍ ഇനി നാല് ദിവസം കൂടി മാത്രം. വീണ്ടും മണല്‍ കാട്ടിലേക്കുള്ള യാത്രക്കായ് ഒരുക്കങ്ങള്‍. ജുമുഅ നിസ്ക്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങുന്നതിനു മുന്‍പ് ഉസ്താതിനെ കണ്ട് യാത്ര പറയാന്‍ പള്ളി വരാന്തയില്‍ കുറച്ച് സമയം കാത്തു നില്‍ക്കേണ്ടി വന്നു.
പള്ളിയുടെ ഒരു ഭാഗത്ത് ആളുകള്‍ കൂട്ടം കൂടി നിന്ന് എന്തോ കാര്യമായ ചര്‍ച്ചയിലാണ്. എന്താണ് പ്രശ്നം എന്നറിയാന്‍ ഞാന്‍ അങ്ങോട്ട് ചെന്നു. കൂട്ടത്തില്‍ നിന്നും ഒരാളെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോള്‍ ഒരു കള്ളിയെ പിടിച്ചിട്ടുണ്ടെന്നു മറുപടി പറഞ്ഞുകൊണ്ട് അദ്ദേഹം ചര്‍ച്ചയിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു .
കള്ളിയോ ? ….അതും പള്ളിയില്‍ ?
നിമിഷങ്ങള്‍ എണ്ണി നാട്ടില്‍ കഴിയുന്ന എനിക്ക് അവിടെ കളയാന്‍ കൂടുതല്‍ സമയം ഇല്ല. മാത്രവുമല്ല ജുമുഅ കഴിഞ്ഞു ഭാര്യയുമായി അവളുടെ വീട്ടില്‍ പോവാന്‍ അവളോട് ഒരുങ്ങി നില്‍ക്കാന്‍ പറഞ്ഞു പോന്നതുമാണ്.
“അതേയ് എന്താ ശരിക്കും പ്രശ്നം ?”

ലെഡ് - നാം അറിഞ്ഞിരിക്കേണ്ട മറ്റൊരു കൊലയാളി

മ്മുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത  ഭാഗമായി തീര്‍ന്നിരിക്കുന്ന പല സാധനങ്ങളിലും അടങ്ങിയിരിക്കുന്ന ഒരവിഭാജ്യ ഘടകമാണ് ലെഡ്. നാം പോലും അറിയാതെ ഈ ലെഡ് നമ്മെ ഇഞ്ചിഞ്ചായി കൊല്ലുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. രക്തത്തിലെ ലെഡ് നില കണക്കാക്കുന്നത് മൈക്രോഗ്രാമിലാണ്.അതായതു,ഒരു  ഡെസിലിറ്റര്‍ രക്തത്തില്‍ ഉണ്ടായിരിക്കേണ്ട ലെഡിന്റെ അളവ് വെറും പത്തു മൈക്രോഗ്രാമിലും താഴെയാണ്.  ( 9.9m/dl)


ഈ ലെവല്‍ കൂടുന്നത് നമ്മുടെ പല അവയവങ്ങളെയും ബാധിക്കും.നാഡീ വ്യൂഹം, ഹൃദയ ധമനികള്‍ ,പ്രത്യുല്‍പ്പാദനാവയവങ്ങള്‍ ,ദഹനേന്ദ്രിയങ്ങള്‍ , രക്ത ധമനികള്‍ തുടങ്ങി എല്ലാ അവയങ്ങള്‍ക്കും തകരാറുണ്ടാക്കും. ലെഡ് എന്ന വിഷം മസ്തിഷ്ക്കത്തെയും നാഡീവ്യൂഹത്തെയും  ബാധിക്കുന്നതിന്റെ ഫലമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രത്യുല്‍പ്പാദനശേഷിയില്ലായ്മയും ഉണ്ടാവാറുണ്ട്. ലെഡിന്റെ അംശം വന്‍തോതില്‍ നമ്മുടെ ശരീരത്തിനുള്ളില്‍ എത്തിയാല്‍ അബോധാവസ്ഥയില്‍ ആവുകയും മരണം വരെ സംഭവിക്കുകയും ചെയ്യാമെന്ന് വിദഗ്ദര്‍ പറയുന്നു.മണ്ണില്‍ കലരുന്ന ലെഡ് കുടിവെള്ളത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ചാപ്പ

പേര് മാറ്റി
വേഷം മാറ്റി
സംസാര ശൈലി മാറ്റി
ബാപ്പയും ഉമ്മയും
അച്ഛനായി അമ്മയായി
ഇനിയെങ്കിലും
സാക്ഷിയെ ഭീഷണിപ്പെടുത്തുന്നുവെന്ന്
പറയരുത്
Related Posts with Thumbnails