Showing posts with label Noushad Vadakkel. Show all posts
Showing posts with label Noushad Vadakkel. Show all posts

കൂട് വിട്ടു കൂട് മാറുന്ന അവതാരകര്‍




മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം  കഴിഞ്ഞ ആഴ്ചയാണ്  ടി വി ചാനല്‍ വാര്‍ത്തകള്‍ കാര്യമായി  ശ്രദ്ധിച്ചു തുടങ്ങിയത് .
പലപ്പോഴും തെറ്റിദ്ധരിച്ചു , ചാനല്‍ മാറിപ്പോയോ എന്ന് . കാരണം ഇന്നലെ വരെ മറ്റൊരു ചാനലില്‍ ഇരുന്നു എക്ഷ്ക്ലുസിവ് ആയി വാര്‍ത്തകള്‍ അപഗ്രഥിച്ചു നമ്മെ വിശ്വസിപ്പിക്കുവാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ പറയുന്നത് തികച്ചും വിരുദ്ധമായ കാര്യങ്ങള്‍ . എന്നാല്‍ പൊതുവായി ചില കാര്യങ്ങള്‍ എല്ലാ വാര്‍ത്തകളിലും ഒരുപോലെ തന്നെ .
അപ്പോഴാണ്‌ ഓര്‍ത്തത്‌ ഇവരെല്ലാം കേവലം കൂലി തൊഴിലാളികളാണെന്നും ചാനല്‍ മുതലാളിമാരുടെ ഇംഗിതങ്ങള്‍  മികച്ച രീതിയില്‍ അവതരിപ്പിക്കലാണ് ഇവരുടെ ജോലി എന്നും . എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട് :
വാര്‍ത്ത വായിക്കുന്നത് ഒരു പ്രത്യേക വ്യക്തി ആണെങ്കില്‍, പ്രത്യേക ചാനലില്‍ ആണെങ്കില്‍  ഏതു വാര്‍ത്തയും വെള്ളം തൊടാതെ വിഴുങ്ങുന്ന ഒരു പ്രേക്ഷക സമൂഹമാണ് ഇന്ന് നിലവിലുള്ളത് . മുഖ്യ മന്ത്രി പറഞ്ഞത് പോലെ . ലോട്ടറി എടുപ്പിക്കുവാനും ,കുളിപ്പിക്കുവാനും വരെ സൂപ്പര്‍ താരങ്ങള്‍ പരസ്യവുമായി ഇറങ്ങുന്നത് പോലെ ആണ് ഇപ്പോള്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ചില പ്രത്യേക അവതാരകര്‍ക്കുള്ള സ്ഥാനം .
ട്രെന്‍ഡ് അനുസരിച്ച് ചടുലമായി ചോദ്യങ്ങള്‍ തൊടുക്കുവാനും  തങ്ങളുടെ മുതലാളിക്കു അനിഷ്ടമാകുന്ന ( അല്ലെങ്കില്‍ പൊതു സമൂഹത്തില്‍ തങ്ങള്‍ അടിചെല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നകാര്യങ്ങള്‍ക്ക് എതിരായി  ) പറയുവാന്‍ ആരെങ്കിലുംശ്രമിക്കുമ്പോള്‍ 'തിരികെ വരാം താങ്കളിലേക്ക് ' എന്ന സൂത്രം പ്രയോഗിച്ചു ഇടപെടുന്നതിനും ഉള്ള സാമര്ത്യമാണ് നിലവിലുള്ള പല 'മികച്ച'  വാര്‍ത്താ വായനക്കാര്‍ക്കും ഉള്ള പ്രധാന യോഗ്യത .


ഏറ്റവും കൂടുതല്‍ കൂട് മാറ്റം 'കൈരളി'യില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത് .'ഏഷ്യാനെറ്റ്'ആണ് കൂടുതല്‍ പേരെ കൂട് മാറ്റിയിട്ടുള്ളത് എന്ന്നാണ് തോന്നുന്നത് .വിരുദ്ധ ചേരിക്കാര്‍ എന്ന് പ്രത്യക്ഷമായി പറയാമെങ്കിലും ചേരുവകള്‍ രണ്ടിലും ഒന്നാണ് . 'മുതലാളിയുടെ കീശയും ആശയും ' അല്ലാതെ വേറിട്ടൊരു ചാനല്‍ മലയാളത്തില്‍ ഉണ്ടോ എന്ന് സംശയമുണ്ട്‌ . 'മികച്ച ' അവതാരകരെ സ്വന്തമാക്കിയത് മനോരമയും ,ഇന്ത്യാവിഷനും ആണ് .കേരളത്തില്‍   തിരഞ്ഞെടുപ്പ് വിളിപ്പാടകലെയാണ്. അവതാരകര്‍ക്ക് ചാകരയാണ് ഓരോ തിരഞ്ഞെടുപ്പും . കാത്തിരിക്കാം 'നിക്ഷ്പക്ഷതയുടെ മുഖം മൂടിയോ' അതോ  'നീതിയുടെ പക്ഷപാതിത്വമോ' അവതാരകരുടെ മുഖമുദ്രയെന്ന് . 'മുതലാളിയുടെ കീശയും ആശയും ' വിട്ടൊരു കളിയും ഉണ്ടാകില്ലെന്ന് ഉറപ്പ്. 


email:chipedavetty@gmail.com
   പ്രസിദ്ധീകരിച്ചത്  "ഇത് കേട്ടോ "
Related Posts with Thumbnails