മലയാള ബ്ലോഗര്‍മാര്‍ ഏപ്രില്‍ 17 ഞായറാഴ്ച മലപ്പുറം ജില്ലയിലെ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ഒത്തുകൂടുന്നു. ഇന്റര്‍നെറ്റിലെ മലയാള എഴുത്തിന്റെയും വായനയുടെയും സാധ്യതകളെ സര്‍ഗാത്മകമായി പരിപോശിപ്പിക്കുന്നതിന്റെ ഭാഗമാണീ കൂടിച്ചേരല്‍. മീറ്റിന്റെ ഭാഗമായി മലയാള വിക്കിപീഡിയയിലെ എഴുത്തിനെക്കുറിച്ച് വിക്കിപീഡിയ പ്രധിനിധികളുടെ ക്ലാസും ബ്ലോഗെഴുത്തിന്റെ സാധ്യതകളെയും സാങ്കേതികതകളെയും വിശദമാക്കുന്ന ശില്‍പശാലയുമുണ്ടായിരിക്കും. പ്രശസ്ത ബ്ലോഗര്‍മാര്‍ മീറ്റിന് നേതൃത്വം നല്‍കും. മീറ്റിന്റെ ഭാഗമായി തിരഞ്ഞെടുത്ത ബ്ലോഗ്്് രചനകളും മലയാള ബ്ലോഗിന്റെ ചരിത്രവും സാങ്കേതിക കാര്യങ്ങളും സ്മരണകളും ഉള്‍പ്പെടുത്തി ബൃഹത്തായൊരു സ്മരണികയും പുറത്തിറക്കുന്നുണ്ട്. ബ്ലോഗിലും ഫൈസ്ബുക്ക്, റ്റ്വിറ്റര്‍, ഓര്‍ക്കുട്ട്, കൂട്ടം തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും എഴുതിക്കൊണ്ടിരിക്കുന്നവര്ക്കു ം വായനക്കാര്‍ക്കും മീറ്റില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 3 ന് മുന്‍പ് റജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്, 9288000088 (കൊട്ടോട്ടിക്കാരന്‍---kottotty @gmail.com), 9995635557 (നന്ദു -nandu.blogger@gmail.com), 9447408387 (ഡോ. ആര്‍ കെ തിരൂര്‍ - drratheeshkumar@gmail.com), 9447891614 (തോന്ന്യാസി) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
മീറ്റുബ്ലോഗ്> http://bloggermeet.blogspot. com/
മീറ്റുബ്ലോഗ്> http://bloggermeet.blogspot.
0 comments:
Post a Comment