ഉച്ചവെയിലില്‍ കുപ്പായമിടാതെ
കളിക്കാനോടുമ്പോള്‍ മുത്തശ്ശി പറയും,
ചെമ്പക ചോട്ടിലെ ഓന്ത്
പൊക്കിളില്‍ നോക്കി ചോര കുടിക്കും എന്ന്.
ചെമ്പക ചോട്ടില്‍ ഓന്തിനെ കാണുമ്പോള്‍
അതിന്റെ ചുവന്ന കഴുത്ത് കാണുമ്പോള്‍
പൊക്കിളും പൊത്തി നിന്നിട്ടുണ്ട് പല തവണ...!!
ചെമ്പകവും മുത്തശ്ശിയും ഉച്ചവെയിലിലെ കളിയും;
എല്ലാം മറഞ്ഞെങ്കിലും ...
ഓന്തുകള്‍ ഇപ്പോഴുമുണ്ട് ...!!
ബസ്സിനുള്ളിലും, നാല്‍ക്കവലകളിലും
ഇടവഴിയിലുമെല്ലാം ...
ഒരല്പം ചോരയുള്ള ശരീരം കണ്ടാല്‍
നോക്കി നോക്കി ചോര വലിച്ചൂറ്റുന്ന ഓന്തുകള്‍ !!!
8 comments:
അതെയതെ,
ബസ്സിനുള്ളിലും, നാല്‍ക്കവലകളിലും
ഇടവഴിയിലുമെല്ലാം ...
ഒരല്പം ചോരയുള്ള ശരീരം കണ്ടാല്‍
നോക്കി നോക്കി ചോര വലിച്ചൂറ്റുന്ന ഓന്തുകള്‍ !!!
നല്ല വരികള്‍.
ചുരുങ്ങിയ വരികളില്‍..
ഒരു പോസ്റ്റിനു ശേഷം ഓരു ദിവസമെങ്കിലും കഴിഞ്ഞ് അടുത്ത പോസ്റ്റ് ചെയ്യാന്‍ അംഗങ്ങള്‍ ശ്രദ്ധിക്കുമല്ലോ. ഓരോ പോസ്റ്റും വായിക്കാനുള്ള സാവകാശം നല്‍കുന്നതല്ലേ നല്ലത്.
gud one umesh
“അടിപൊളി”( എല്ലാ അർഥത്തിലും)
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും ....
വളരെ നന്നായിട്ടുണ്ട്
പുതുവത്സരാശംസകള്‍ ...!!
ഓന്തുകള്‍ മരിക്കുമോ?
ഊറ്റലുകള്‍ നിലക്കുമോ?
ഭൂതവും ഭാവിയും വര്‍ത്തമാനവും ഓന്തുകള്‍ കയ്യടക്കിയകാര്യം അതിലോലമായി ചിത്രീകരിച്ചു ..
Post a Comment