ഓന്തുകള്‍










 
ഉച്ചവെയിലില്‍ കുപ്പായമിടാതെ
കളിക്കാനോടുമ്പോള്‍ മുത്തശ്ശി പറയും,
ചെമ്പക ചോട്ടിലെ ഓന്ത്
പൊക്കിളില്‍ നോക്കി ചോര കുടിക്കും എന്ന്.
ചെമ്പക ചോട്ടില്‍ ഓന്തിനെ കാണുമ്പോള്‍
അതിന്റെ ചുവന്ന കഴുത്ത് കാണുമ്പോള്‍
പൊക്കിളും പൊത്തി നിന്നിട്ടുണ്ട് പല തവണ...!!

ചെമ്പകവും മുത്തശ്ശിയും ഉച്ചവെയിലിലെ കളിയും;
എല്ലാം മറഞ്ഞെങ്കിലും ...
ഓന്തുകള്‍ ഇപ്പോഴുമുണ്ട് ...!!

ബസ്സിനുള്ളിലും, നാല്‍ക്കവലകളിലും
ഇടവഴിയിലുമെല്ലാം ...
ഒരല്പം ചോരയുള്ള ശരീരം കണ്ടാല്‍
നോക്കി നോക്കി ചോര വലിച്ചൂറ്റുന്ന ഓന്തുകള്‍ !!!

പുതുവര്‍ഷം









അടുത്ത മുന്നൂറ്റി അറുപത്തിയഞ്ചു
ദിനങ്ങള്‍ ഇനി ചുമരില്‍ കയറും
തണുത്ത  സ്മരണകള്‍ നുണഞ്ഞ്
രണ്ടായിരത്തി പത്തിന്‍റെ കലണ്ടര്‍
തട്ടിന്‍പുറത്തെ എട്ടുകാലികള്‍ക്കു കൂട്ടാകും
ഉയര്‍ച്ചയും തകര്‍ച്ചയും അയവിറക്കി
നിറങ്ങള്‍ പുരട്ടിയ ഗതകാലം
സീല്‍ക്കാരത്തോടെ മാധ്യമങ്ങളില്‍
പല്ലിളിച്ചു പ്രത്യക്ഷപ്പെടും

വരും കാലത്തേക്കുള്ള
കുരുക്കുകള്‍ തയ്യാറാക്കുന്നതിന്‍റെ
ആരവം കേള്‍ക്കാം
ഹൈ-ടെക് കുതികാല്‍ വെട്ടും
ഓണ്‍ലൈന്‍ തരികിടകളും
അപെക്സ് അള്‍ട്ടിമ പൂശി
മോഞ്ചു കൂട്ടുന്നതിന്‍റെ
നെട്ടോട്ടവും തിരക്കും കാണാം

ഇനി പുതുവര്‍ഷത്തിന്‍റെ ഊഴം.
പുത്തന്‍ ചരിത്രത്തിന്‍റെ
ലിപികള്‍ ഗര്‍ഭംധരിച്ചു കഴിഞ്ഞു
ഈ മഹാപ്രവാഹത്തിന്‍റെ
വിജയവും വിഹ്വലതകളും
അടയാളപ്പെടുത്തി വെക്കാനുള്ള
മഷിക്കൂട്ടുകള്‍ തയ്യാറായി
വിലക്കയറ്റത്തിന്‍റെ തോളില്‍ കയ്യിട്ട്
ഉട്ടോപ്യന്‍ ഉന്‍മാദങ്ങളുടെ
പുതിയ 'യോ..യോ' ചക്രവാളത്തിലേക്ക്
ജനം കുതിപ്പ് തുടങ്ങിക്കഴിഞ്ഞു...

ജീവിതത്തിന്‍റെ പരുക്കന്‍ ഭിത്തിയില്‍ നിന്ന്
ഒരു വര്‍ഷം അടര്‍ന്നുപോയതും
മൃത്യുവിന്‍റെ ചതുപ്പിലേക്ക്
ഒരു വര്‍ഷം ഓടിയടുത്തതുമറിയാതെ!

എലിവിഷവും കറുവപ്പട്ടയും


ന്നലെ രാത്രി ഇറച്ചിക്കറി കൂട്ടിയപ്പോ തുടങ്ങിയതാണ്‌ ഒരു നെഞ്ചെരിച്ചില്‍. ഇനി കറിയിലെങ്ങാനും കാസിയ ചേര്‍ത്തോ പഹയന്‍മാര്‍?

അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും എലിവിഷമായുപയോഗിക്കുന്ന കാസിയ ഇന്ത്യയില്‍ ഉശിരന്‍ കറിക്കൂട്ട്‌, ഇവിടെയത്‌ കറുവപ്പട്ടയായി വിപണിയിലെത്തുന്നു. വിദേശ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ള വ്യാജ കറുവപ്പട്ടയാണ്‌ കാസിയ. ഇതിലെ കൗമറിന്‍ എന്ന രാസവസ്‌തുവാണ്‌ എലിവിഷം നിര്‍മിക്കാനുപയോഗിക്കുന്നത്‌. (എന്റെ പടച്ചോനേ. എലിവിഷവും ഏക്കാതായോ... )
വ്യാജ കറുവപ്പട്ടയുടെ ഇറക്കുമതി കാരണം ഒറിജിനല്‍ കറുവപ്പട്ടക്ക്‌ വില ലഭിക്കുന്നില്ലെന്നാണ്‌ പരാതി. ലോകത്തില്‍ ഒറിജിനല്‍ കറുവപ്പട്ട കൃഷിചെയ്യുന്നതില്‍ രണ്ടാം സ്ഥാനം കേരളത്തിലെ കണ്ണൂരിനാണത്രെ. ഒന്നാം സ്ഥാനം സിലോണിനും. 2007 ല്‍ 7650 ടണ്‍ കാസിയ ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്‌തിട്ടുണ്ടത്രെ.

കൂട് വിട്ടു കൂട് മാറുന്ന അവതാരകര്‍




മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം  കഴിഞ്ഞ ആഴ്ചയാണ്  ടി വി ചാനല്‍ വാര്‍ത്തകള്‍ കാര്യമായി  ശ്രദ്ധിച്ചു തുടങ്ങിയത് .
പലപ്പോഴും തെറ്റിദ്ധരിച്ചു , ചാനല്‍ മാറിപ്പോയോ എന്ന് . കാരണം ഇന്നലെ വരെ മറ്റൊരു ചാനലില്‍ ഇരുന്നു എക്ഷ്ക്ലുസിവ് ആയി വാര്‍ത്തകള്‍ അപഗ്രഥിച്ചു നമ്മെ വിശ്വസിപ്പിക്കുവാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ പറയുന്നത് തികച്ചും വിരുദ്ധമായ കാര്യങ്ങള്‍ . എന്നാല്‍ പൊതുവായി ചില കാര്യങ്ങള്‍ എല്ലാ വാര്‍ത്തകളിലും ഒരുപോലെ തന്നെ .
അപ്പോഴാണ്‌ ഓര്‍ത്തത്‌ ഇവരെല്ലാം കേവലം കൂലി തൊഴിലാളികളാണെന്നും ചാനല്‍ മുതലാളിമാരുടെ ഇംഗിതങ്ങള്‍  മികച്ച രീതിയില്‍ അവതരിപ്പിക്കലാണ് ഇവരുടെ ജോലി എന്നും . എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട് :
വാര്‍ത്ത വായിക്കുന്നത് ഒരു പ്രത്യേക വ്യക്തി ആണെങ്കില്‍, പ്രത്യേക ചാനലില്‍ ആണെങ്കില്‍  ഏതു വാര്‍ത്തയും വെള്ളം തൊടാതെ വിഴുങ്ങുന്ന ഒരു പ്രേക്ഷക സമൂഹമാണ് ഇന്ന് നിലവിലുള്ളത് . മുഖ്യ മന്ത്രി പറഞ്ഞത് പോലെ . ലോട്ടറി എടുപ്പിക്കുവാനും ,കുളിപ്പിക്കുവാനും വരെ സൂപ്പര്‍ താരങ്ങള്‍ പരസ്യവുമായി ഇറങ്ങുന്നത് പോലെ ആണ് ഇപ്പോള്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ചില പ്രത്യേക അവതാരകര്‍ക്കുള്ള സ്ഥാനം .
ട്രെന്‍ഡ് അനുസരിച്ച് ചടുലമായി ചോദ്യങ്ങള്‍ തൊടുക്കുവാനും  തങ്ങളുടെ മുതലാളിക്കു അനിഷ്ടമാകുന്ന ( അല്ലെങ്കില്‍ പൊതു സമൂഹത്തില്‍ തങ്ങള്‍ അടിചെല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നകാര്യങ്ങള്‍ക്ക് എതിരായി  ) പറയുവാന്‍ ആരെങ്കിലുംശ്രമിക്കുമ്പോള്‍ 'തിരികെ വരാം താങ്കളിലേക്ക് ' എന്ന സൂത്രം പ്രയോഗിച്ചു ഇടപെടുന്നതിനും ഉള്ള സാമര്ത്യമാണ് നിലവിലുള്ള പല 'മികച്ച'  വാര്‍ത്താ വായനക്കാര്‍ക്കും ഉള്ള പ്രധാന യോഗ്യത .


ഏറ്റവും കൂടുതല്‍ കൂട് മാറ്റം 'കൈരളി'യില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത് .'ഏഷ്യാനെറ്റ്'ആണ് കൂടുതല്‍ പേരെ കൂട് മാറ്റിയിട്ടുള്ളത് എന്ന്നാണ് തോന്നുന്നത് .വിരുദ്ധ ചേരിക്കാര്‍ എന്ന് പ്രത്യക്ഷമായി പറയാമെങ്കിലും ചേരുവകള്‍ രണ്ടിലും ഒന്നാണ് . 'മുതലാളിയുടെ കീശയും ആശയും ' അല്ലാതെ വേറിട്ടൊരു ചാനല്‍ മലയാളത്തില്‍ ഉണ്ടോ എന്ന് സംശയമുണ്ട്‌ . 'മികച്ച ' അവതാരകരെ സ്വന്തമാക്കിയത് മനോരമയും ,ഇന്ത്യാവിഷനും ആണ് .കേരളത്തില്‍   തിരഞ്ഞെടുപ്പ് വിളിപ്പാടകലെയാണ്. അവതാരകര്‍ക്ക് ചാകരയാണ് ഓരോ തിരഞ്ഞെടുപ്പും . കാത്തിരിക്കാം 'നിക്ഷ്പക്ഷതയുടെ മുഖം മൂടിയോ' അതോ  'നീതിയുടെ പക്ഷപാതിത്വമോ' അവതാരകരുടെ മുഖമുദ്രയെന്ന് . 'മുതലാളിയുടെ കീശയും ആശയും ' വിട്ടൊരു കളിയും ഉണ്ടാകില്ലെന്ന് ഉറപ്പ്. 


email:chipedavetty@gmail.com
   പ്രസിദ്ധീകരിച്ചത്  "ഇത് കേട്ടോ "

ഗുലാഫീ... സുലാഫീ...

ടി,
പൂതപ്പിടിച്ചങ്ങനെയിരിക്കും. അല്ലാച്ചാലുറക്കം തന്നെയുറക്കം.


രാവിലെ എട്ടൊമ്പതു മണ്യാവും എഴുന്നേല്‍ക്കാന്‍ തന്നെ. ചായയും മോന്തി അങ്ങാടിയിലോട്ടു പാഞ്ഞാല്‍ സ്‌കൂളിലേക്ക്‌ പോക്‌ണ പെമ്പിള്ളാരെ കാണാം. ബസ്സ്‌സ്‌റ്റോപ്പിനു മുമ്പിലുള്ള കുഞ്ഞാപ്പാന്റെ `മാസ്സ്‌ ഡ്രസ്സസ്സി'ന്റെ മുമ്പിലെ ബെഞ്ചില്‌ ഇന്നേരം നല്ല തെരക്കുണ്ടായിരിക്കും. ജോലിയില്ലാത്ത തേരാപാര നടക്കണ യുവാക്കള്‌ടെ കണക്കെട്‌ക്കാനിന്നേരത്ത്‌ ബസ്സ്‌സ്‌റ്റോപ്പ്‌ പരിസരത്തെത്തിയേച്ചാമതി.


ഇന്നേരം കഴിഞ്ഞാപ്പിന്നെ അങ്ങാടിയില്‌ നാലാളെ കാണണംച്ചാ സ്‌കൂള്‌ വിടണ നേരാകണം. പത്ത്‌പത്തരക്ക്‌ മുമ്പെ കുട്ട്യാളെയൊക്കെ സ്‌കൂളിലയച്ച്‌ ഓരോരുത്തരായി മെല്ലെ അവനോന്റെ പുരയിടങ്ങളിലേക്കോ മറ്റോ വലിയും.
വീട്ടിലെത്തിയാലുടനെ പത്തുമണിച്ചായയും മോന്തി വല്ല ബുക്കുമെടുത്ത്‌ കട്ടിലിലേക്ക്‌ ചായും. വായിച്ച്‌ വായിച്ചങ്ങുറങ്ങിപ്പോവും. പിന്നെ ഉച്ചക്ക്‌ ചോറു തിന്നാനുമ്മച്ചി വന്ന്‌ വിളിച്ചെടങ്ങേറാക്കണം.

``ഹമ്‌ക്കെ... നീച്ച്‌ തൊള്ള കെഗ്ഗി വന്ന്‌ എന്താച്ചാ വല്ലതും നക്കിക്കോ...''

ചോറ്‌ തിന്നു കഴിഞ്ഞാപ്പിന്നെ പള്ള നിറഞ്ഞ റാഹത്തിലൊരുറക്കമുണ്ട്‌. അതാണുറക്കം. ഹാ!
സ്‌കൂള്‌ വിടണ നേരായാപ്പിന്നാരും വിളിച്ചുണര്‍ത്തണ്ട. ഞെട്ടിയുണരും. പുരക്ക്‌ മുമ്പില്‌ നിന്നാത്തന്നെ കാണേണ്ടവരെയൊക്കെ കാണാം.

ഇതിനൊക്കെയിടയില്‍ എഴുതാനെവിടെ നേരം...?

എന്തേലുമങ്ങെഴുത്യാപ്പോരല്ലൊ... നാലാളെ മുമ്പില്‌ ഷൈന്‍ ചെയ്യാന്‍ തക്ക വല്ലതുമാവണം. മുമ്പെഴുതിവെച്ചതൊക്കെയെടുത്ത്‌ വായിച്ച്‌ നോക്കി. ഒന്നുമൊരു `കുണ്‍ട്രസ്‌' കിട്ടണില്ല. മാറ്റിയെഴുതീട്ടും വല്ല്യകാര്യമുണ്ടെന്ന്‌ തോന്നണില്ല. പുതിയതെന്തെങ്കിലും...!?

സഖാവ് കുഞ്ഞാലിയുടെ കുടുംബത്തിന് പാര്‍ട്ടിയില്‍ എന്താണ് കാര്യം?

  • ഹംസ ആലുങ്ങല്‍
       കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒരു രക്തസാക്ഷിയുടെ കുടുംബത്തോട്‌  കാണിച്ച നെറികേടുകള്‍
      ആര്യാടാ കൊലയാളീ
      കാളികാവിന്‍ കല്ലറയില്‍
      ഞങ്ങളെ നേതാവുണ്ടെങ്കില്‍
      ഓരോതുള്ളി ചോരക്കും
      പകരം ഞങ്ങള്‍ ചോദിക്കും
      ഇങ്കിലാബ്‌ ഇങ്കിലാബ്‌
      ഇങ്കിലാബ്‌ സിന്ദാബാദ്‌

      ഏറനാടിന്റെ മണ്ണിലും മനസിലും കമ്യൂണിസത്തിന്റെ വിത്തു വിതക്കാന്‍ നിയോഗിക്കപ്പെട്ട ധീര വിപ്ലവകാരിയായിരുന്ന സഖാവ്‌ കുഞ്ഞാലിയെ കാളികാവ്‌ പള്ളിപ്പറമ്പിന്റെ ആറടിമണ്ണില്‍ അടക്കിയശേഷം ചേര്‍ന്ന അനുശോചനയോഗത്തിനു മുമ്പ്‌ സഖാക്കള്‍ വിളിച്ച മുദ്രാവാക്യമായിരുന്നു അത്‌. 1969 ജൂലൈ 29 ന്റെ പുലര്‍ച്ചെയില്‍ അന്ന്‌ അതേറ്റുചൊല്ലാനും അതിനോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും പാര്‍ട്ടിസഖാക്കള്‍ മാത്രമായിരുന്നില്ല. ഒരു ജനസാഗരത്തിന്റെ ഇടറിയ കണ്‍ഠങ്ങളില്‍ നിന്നായിരുന്നു ആ പകയുടെ കനല്‍ ജ്വാലകള്‍ ഉയര്‍ന്ന്‌ പൊങ്ങിയത്‌. കുഞ്ഞാലിക്ക്‌ വെടിയേറ്റപ്പോഴും മരിച്ചപ്പോഴും ഏറനാട്‌ ഇളകിമറിഞ്ഞിരുന്നു. കാളികാവ്‌ കണ്ട ഏറ്റവും വലിയ ജനസാഗരമായിരുന്നുവത്‌.

      അവിടെയെത്തിയ ഓരോ കണ്ണുകളും നിറഞ്ഞൊഴുകുന്നതായിരുന്നു. കുടുംബാഗങ്ങളെ ആശ്വസിപ്പിക്കാനെത്തുന്നവരെ തിരിച്ച്‌ ആശ്വസിപ്പിക്കേണ്ട അവസ്ഥ. ആ നിസ്വാര്‍ഥ സേവകന്റെ മരണം അനാഥമാക്കിയത്‌ ഒരുകുടുംബത്തെ മാത്രമായിരുന്നില്ല. നടുക്കിയതും തളര്‍ത്തിയതും പാര്‍ട്ടിപ്രവര്‍ത്തകരെ ഒറ്റക്കായിരുന്നില്ല. മോളെ നീയും നിന്റെ കുഞ്ഞുങ്ങളും മാത്രമല്ല അനാഥമായത്‌..ഈ നാട്ടില്‍ എന്നെപ്പോലുള്ളവരും അനാഥരായിരിക്കുന്നു, കുഞ്ഞാലിയുടെ വിധവയെ ആശ്വസിപ്പിക്കാനെത്തിയ ഒരുവൃദ്ധ പറഞ്ഞത്‌ ഇങ്ങനെയായിരുന്നു.~~

      മണ്ണില്ലാത്തോര്‍ക്ക്‌ ഇത്തിരിമണ്ണും പാവങ്ങള്‍ക്കൊരു ചെറ്റക്കുടിലും നേടിയെടുക്കുന്നതിനിടെ രണാങ്കണത്തില്‍ വീണുമരിച്ച ആ മനുഷ്യന്‍ പാവങ്ങളുടെ പടത്തലവനായിരുന്നു.തോട്ടംതൊഴിലാളികളുടെ കണ്‍കണ്ട ദൈവമായിരുന്നു.
      അഹന്തയുടെ ഗോപുരനടകളില്‍ കയറിയിരുന്ന്‌ വിരാജിക്കുന്ന നാടുവാഴികളോടും ഭൂപ്രഭുക്കന്‍മാരോടും പോരാടാന്‍ ധീരതയുടെ ആള്‍രൂപമായ ഒരാളുടെ സാന്നിധ്യത്തിന്‌ ഏറനാടന്‍ മണ്ണ്‌ കാത്തിരിക്കുമ്പോഴായിരുന്നു ഒരു നിയോഗം പോലെ അയാള്‍ കടന്നുവരുന്നത്‌. ഇല്ലായ്‌മകളുടെ ജീവിത പരിസരത്തുനിന്നും വിപ്ലവത്തിന്റെ കനല്‍ പാതയിലേക്ക്‌ നെഞ്ചും വിരിച്ച്‌ നടന്ന്‌ കയറിയ സമരനായകന്‍. പട്ടിണിയെ തൊട്ടറിഞ്ഞവന്‍, പ്രതിസന്ധികള്‍ക്കു മുമ്പിലും സമരമുഖങ്ങളിലും വീറോടെ പോരാടുന്നവന്‍. അര്‍ഹതക്കുള്ള അംഗീകാരം പോലെ ജനം മനസില്‍ തൊട്ട്‌ നേതാവായി വാഴിച്ചവന്‍. അതായിരുന്നു സഖാവ്‌ കുഞ്ഞാലി.

      പ്രതീക്ഷയുടെ മരുപ്പച്ചകള്‍


      പ്രവാസിക്കെന്നും മരുപ്പച്ച പ്രതീക്ഷയാണ്
      മിന്നി മറയുന്ന പച്ചപ്പ്‌ പോലും
      മനസ്സില്‍ ഗൃഹാതുരത്വമുണ്ടാക്കുന്നു
      മുറ്റത്തെ തൈമാവില്‍ ഞാന്നു കിടക്കും കണ്ണിമാങ്ങയും
      തൊഴുത്തില്‍ മുക്രയിട്ടലറുന്ന പൈക്കിടാവും
      ഉച്ചയ്ക്കുള്ള ഉപ്പേരിക്കായി
      നട്ടുവളര്‍ത്തിയ വെണ്ടയും പയറും പിന്നെ ചേനയും
      വേലിക്കു ചന്തമായ്ചെമ്പരത്തിയും തൊട്ടാവാടിയും
      പോത്തിനുപിന്നാലെ കലപ്പയുമായി നീങ്ങുന്ന കൃഷ്ണേട്ടനും
      ഉഴുന്നിട്ട പാടത്തെ ഒറ്റക്കാല്‍ കൊറ്റിയും കറുമ്പന്‍ കാക്കയും
      ചിന്നം പിന്നം പെയ്യുന്ന ആദ്യത്തെ മഴയും
      മഴയ്ക്കു പിന്നാലെ മണ്ണിന്റെ ഹരം പിടിക്കുന്ന മണവും
      അടുക്കളയിലെ ഉമ്മയുടെ നീട്ടിവിളിയും
      അനിയന്റെയും അനിയത്തിയുടെയും നേരവും കാലവും
      നോക്കാത്ത പരാതി പറച്ചിലും
      എല്ലാം ഇമ വെട്ടുമ്പോള്‍ കയ്യാപ്പുറമെന്നപോലെ.

      ഇനി മഅദനിയെ അറസ്റ്റു ചെയ്യാം!

         അബ്ദുന്നാസിര്‍ മഅ്ദനിയെ ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത്  കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിന്റെ പൊലീസ് പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറണ്ടിന്റെ സമയം ഇന്നു തീരുകയാണ്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ  29ലേക്കു മാറ്റിയിരിക്കുന്നു. അറസ്റ്റ് അതിനു ശേഷമേ ഉണ്ടാവൂ എന്ന് കരുതാം.

        തടിയന്റവിട നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മഅദനിയെ പ്രതി ചേര്‍ത്തതെന്നാണ് ഇന്നുവരെ കേട്ടിരുന്നത്. എന്നാല്‍ തടിയന്റവിട നസീര്‍ എന്ന 'ഭീകരന്‍' പറഞ്ഞിരിക്കുന്നു, ഞാനങ്ങനെ ആര്‍ക്കും മൊഴി കൊടുത്തിട്ടില്ല എന്ന്.

        പിന്നെ..
        മഅദനിയെ പ്രതി ചേര്‍ക്കാന്‍ കാരണം.
        കൃത്യമായ തെളിവുകളും കാരണവുമുണ്ടെന്നാണ് കര്‍ണാടക പോലീസ് പറയുന്നത്..

        ഗള്‍ഫുകാരന്റെ ഭാര്യക്കിവിടെ 'സുഖ'മാണ്!

        രണ്ടോ നാലോ
        വര്‍ഷംമുമ്പ്‌ നിങ്ങള്‍വന്ന്‌
        എട്ടോ പത്തോ
        നാളുകള്‍ മാത്രം വീട്ടില്‍ നിന്ന്‌
        അതിലുണ്ടായൊരു കുഞ്ഞിന്‌
        മൂന്നുവയസ്സായെന്ന്‌
        അവനെന്നും ചോദിക്കും
        ബാപ്പ എവിടെയെന്ന്‌
        ഓടിച്ചാടി കളിക്കും,
        മോന്‍ ബാപ്പാനെ മാടി മാടി വിളിക്കും
        അതുകാണുമ്പോള്‍ ഉടഞ്ഞിടും
        ഇടനെഞ്ച്‌ പിടഞ്ഞിടും
        പൂക്കുഞ്ഞിപ്പൈതലല്ലേ...
        ആമുഖം കാണാന്‍ പൂതി
        നിങ്ങള്‍ക്കുമില്ലേ.....

        എണ്‍പതുകളില്‍ കേരളക്കരയിലും ഗള്‍ഫ്‌നാടുകളിലും എസ്‌ എ ജമീല്‍ എന്ന ഗായകന്‍ രചനയും സംഗീതവും നല്‍കി അമ്പിളി എന്ന ഗായികയുടെ സ്വരമാധുരിയിലൂടെ അലയടിച്ചുയര്‍ന്ന ഗാനം. ഗള്‍ഫ്‌കാരന്റെ ഭാര്യയുടെ മനസ്സിന്റെ വിങ്ങലും വിതുമ്പലും സങ്കടങ്ങളും എല്ലാം അടങ്ങിയിരുന്നു ആ വരികളില്‍. പതിറ്റാണ്ടുകള്‍ പലത്‌ കഴിഞ്ഞുപോയിരിക്കുന്നു. ഗള്‍ഫ്‌കാരന്റെ ജീവിതാവസ്ഥകളില്‍ ഒട്ടേറെ മാറ്റങ്ങളുണ്ടായി. ജോലിയില്‍, കൂലിയില്‍, മലയാളിയുടെ സ്വപ്‌നഭൂമിയായ മണല്‍കാടിന്റെ മനസും ശരീരവും ഏറെ മാറി.

        പക്ഷേ എന്നിട്ടും പ്രവാസിയുടെ പ്രിയതമയുടെ പ്രശ്‌നങ്ങളുടെ മുഖങ്ങള്‍ ഇന്നും പഴയതു തന്നെയാണ്‌. അവളുടെ കാത്തിരിപ്പിനും വിരഹത്തിന്റെ വേദനക്കും അതേ ചൂട്‌ തന്നെയാണ്‌. ഗള്‍ഫു നാടുകളില്‍ അന്നംതിരഞ്ഞെത്തിയ മുപ്പതു ലക്ഷത്തോളം മലയാളികളില്‍ അഞ്ചു ശതമാനത്തിനുമാത്രമെ കുടുംബത്തോടൊപ്പം കഴിഞ്ഞുകൂടാന്‍ ഇന്നും ഭാഗ്യം തുണയായിട്ടൊള്ളൂ.കാരണങ്ങള്‍ പലതാണെങ്കിലും ശേഷിക്കുന്നവന്റെ ഇണകളെല്ലാം വേര്‍പ്പാടിന്റെ വേദനയില്‍ അസഹ്യമായ കാത്തിരിപ്പിന്റെ മരുപ്പറമ്പില്‍ കിടന്ന്‌ വാടുകതന്നെയാണ്‌.

        ഒലിച്ചിറങ്ങിയ രക്തം

        ശിവന്‍കുട്ടിയുടെ മകള്‍ ജലജ ഗര്‍ഭിണിയാണ് .

        അഷറഫിനെ തേടി ശിവന്‍കുട്ടിയും കൂടെ തടിമാടന്മാരായ രണ്ടു പേരും അങ്ങാടിയില്‍ എത്തി. 

        അവര്‍ക്ക് അഷറഫിന്‍റെ വീട് കാണണം. വഴി ചോദിച്ചത് ബാര്‍ബര്‍ കേശവനോട്.  വഴിയറിഞ്ഞ അവര്‍ അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി ജീപ്പ് വിട്ടു.

        “കേശവാ  എന്തിനാ  അവര്‍ വന്നത് ?

        മൈക്ക് വാസുവിന് കാര്യമറിയണം.


        “ഓ അയാളുടെ മോള്‍‍ ഗര്‍ഭിണിയാണത്രെ..  .. അവര്‍ അഷറഫിനെ തേടി വന്നതാ..''

        “എന്താ  കാര്യം ?''


        “ഒന്നും പറഞ്ഞില്ല.. എന്തോ പ്രശ്നമുണ്ട്.''

        സത്യന്‍ അന്തിക്കാടും കഥ മോഷ്ടിച്ചു!


        • കെ വി രാജേഷ്
        സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും പുതിയ സിനിമയാണ്‌ 'കഥതുടരുന്നു'. സത്യന്‍ അന്തിക്കാടിന്റെ സിനിമകളെ ഏറെ ഇഷ്ടപ്പെടുന്നതിനാല്‍ ഇറങ്ങിയ ഉടനെ പോയി കണ്ടു. സിനിമ കണ്ടപ്പോള്‍ മുന്‍പ് വായിച്ച 'മഴതോരാതെ' എന്ന നോവലിനോട്‌ വല്ലാത്ത സാമ്യം തോന്നി.
        പുസ്‌തകം തപ്പിപ്പിടിച്ച്‌ ഒന്നൂടെ വായിച്ചു.

        വല്ലാത്ത സാമ്യം. ഇതെങ്ങനെ സംഭവിച്ചു. നോവലിന്റെയും സിനിമയുടെയും പ്രമേയം ഒന്നു തന്നെ. വളരെ ചെറിയ ചില വ്യത്യാസങ്ങള്‍ മാത്രം. ഒരു കഥ സിനിമയാകുമ്പോള്‍ സ്വാഭാവികമായും ഉണ്ടാവുന്ന മാറ്റങ്ങള്‍ മാത്രം. തിരക്കഥയാവുമ്പോഴുണ്ടാവുന്ന പരിണാമങ്ങള്‍.

        പത്രപ്രനര്‍ത്തകനും യുവ എഴുത്തുകാരനും ബ്‌ളോഗറുമായ ഹംസ ആലുങ്ങലിന്റേതാണ് 'മഴതോരാതെ' എന്ന നോവല്‍. 2003ല്‍ 'ചന്ദ്രിക വാരാന്തപ്പതിപ്പില്‍' പ്രസിദ്ധീകരിച്ചു വന്ന ഈ നോവല്‍ 2005 സെപ്‌തംബറില്‍ കോഴിക്കോട്‌ പൂര്‍ണാ പബ്ലിക്കേഷന്‍സിന്റെ തന്നെ കീഴിലുള്ള നളന്ദ പബ്ലിക്കേഷന്‍സ്‌ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

        ദേശീയമാധ്യമങ്ങള്‍ക്ക്‌ പ്രിയങ്കരമാകുന്ന ഫത്‌വകള്‍


        • മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍
        വശ്യത്തിന്‌ വാര്‍ത്തകളും കിടിലന്‍ കഥകളുമില്ലാതെ വരുമ്പോള്‍, വാര്‍ത്തകള്‍ സൃഷ്‌ടിക്കുക മാധ്യമങ്ങളുടെ ദിനചര്യയാണ്‌. അടുത്തിടെ, കനപ്പെട്ട കഥകളൊന്നുമില്ലാത്ത ഒരിടവേളയില്‍ ഇന്ത്യന്‍ ദേശീയ മാധ്യമങ്ങളില്‍ ഒരു ഫത്‌വാ വിവാദം കൊടുങ്കാറ്റ്‌ വീശിയത്‌ അങ്ങനെയാണ്‌. ഫത്‌വയുടെ വിഷയം പതിവുപോലെ മുസ്‌ലിം സ്‌ത്രീ തന്നെ. ഇസ്‌ലാം സ്‌ത്രീവിരുദ്ധമാണെന്ന്‌ `തെളിയിക്കാന്‍' ഇസ്‌ലാമിക പണ്ഡിതന്മാരുടെ ഫത്‌വകള്‍ തേടിപ്പിടിച്ച്‌ നല്‌കുക ദേശീയ മാധ്യമങ്ങളുടെ പതിവുപരിപാടിയാണല്ലോ. ദയൂബന്ദ്‌ പണ്ഡിതന്മാരുടെ ഫത്‌വ തന്നെയാണ്‌ ഇക്കുറിയും ആഘോഷിച്ചത്‌. ജനപ്രതിനിധി സഭകളില്‍ 33 ശതമാനം സ്‌ത്രീസംവരണം ഏര്‍പ്പെടുത്താന്‍ പോകുന്ന ഒരു സാഹചര്യത്തില്‍, സ്‌ത്രീകള്‍ക്ക്‌ സര്‍ക്കാര്‍-സ്വകാര്യ ഉദ്യോഗം പാടില്ലെന്ന്‌ ആധികാരിക പണ്ഡിതന്മാരുടെ ഫത്‌വ വന്നതായാണ്‌ റിപ്പോര്‍ട്ട്‌. ഒരു മാസം മുമ്പേ വന്ന ഫത്‌വയാണെങ്കിലും വിവാദമായത്‌ മെയ്‌ മധ്യവാരത്തില്‍. ആവശ്യം വരുമ്പോഴാണല്ലോ ഇത്തരം വിഭവങ്ങള്‍ പുറത്തെടുക്കുക!
        Related Posts with Thumbnails