ഇനി മഅദനിയെ അറസ്റ്റു ചെയ്യാം!

     അബ്ദുന്നാസിര്‍ മഅ്ദനിയെ ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത്  കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിന്റെ പൊലീസ് പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറണ്ടിന്റെ സമയം ഇന്നു തീരുകയാണ്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ  29ലേക്കു മാറ്റിയിരിക്കുന്നു. അറസ്റ്റ് അതിനു ശേഷമേ ഉണ്ടാവൂ എന്ന് കരുതാം.

    തടിയന്റവിട നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മഅദനിയെ പ്രതി ചേര്‍ത്തതെന്നാണ് ഇന്നുവരെ കേട്ടിരുന്നത്. എന്നാല്‍ തടിയന്റവിട നസീര്‍ എന്ന 'ഭീകരന്‍' പറഞ്ഞിരിക്കുന്നു, ഞാനങ്ങനെ ആര്‍ക്കും മൊഴി കൊടുത്തിട്ടില്ല എന്ന്.

    പിന്നെ..
    മഅദനിയെ പ്രതി ചേര്‍ക്കാന്‍ കാരണം.
    കൃത്യമായ തെളിവുകളും കാരണവുമുണ്ടെന്നാണ് കര്‍ണാടക പോലീസ് പറയുന്നത്..
    സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ തടവിലാക്കിപ്പീഡിപ്പിച്ച്, ഒടുക്കം കോയമ്പത്തൂര്‍ പ്രത്യേക കോടതിയും തുടര്‍ന്ന് മദ്രാസ് ഹൈകോടതിയും അദ്ദേഹത്തെ പൂര്‍ണമായി കുറ്റമുക്തനാക്കിയതിന്റെ ചൂട് മാറും മുന്‍പ്..

    അതും, അതിന്റെ ആവര്‍ത്തനമാവുമോ..

    പുതിയ കേസും കെട്ടിച്ചമച്ചതാണെന്ന് സംശയിച്ചു പോകുന്നവരെ കുറ്റം പറയാനൊക്കുമോ.
    കേരള പോലീസിന്റെ നിരീക്ഷണ വലയം തെറ്റിച്ച് കുടകില്‍ പോയി ഭീകരാക്രമണത്തിന് വട്ടം കൂട്ടി എന്നൊക്കെ പറയുമ്പോള്‍...

    ഇപ്പോള്‍ ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായി പൊലീസ് കസ്റ്റഡിയിലുള്ള തടിയന്റവിട നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മഅദനിയെ പ്രതിചേര്‍ത്ത് കര്‍ണാടക പൊലീസ് കുറ്റപത്രം തയാറാക്കിയതത്രെ.

    ക്രിമിനലും തീവ്രവാദിയും ഭീകരനുമെന്ന് പോലീസ് പറയുന്ന തടിയന്റവിടെ നസീറിനെപ്പോലെയുള്ള ഒരാളുടെ മൊഴി മുഖവിലക്കെടുത്ത് മറ്റൊരാളുടെ പേരില്‍ പ്രമാദമായ ചാര്‍ജുകള്‍ ചുമത്തി കേസെടുക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നഗ്‌നമായ ലംഘനമാണ്.

    സുപ്രീംകോടതി തന്നെ അത് ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.

    ജയില്‍മുക്തനായ ശേഷമുള്ള കാലത്ത് മഅദനി ഏതെങ്കിലും സംഭവത്തില്‍ പ്രത്യക്ഷമോ പരോക്ഷമോ ആയി പങ്കുവഹിച്ചിട്ടുളതായി  പൊലീസോ അന്വേഷണ ഏജന്‍സികളോ ഇതുവരെ കണ്ടെത്തിയിട്ടുമില്ല.

    മഅദനിയെ പ്രതിചേര്‍ക്കാന്‍ മതിയായ കാരണം ഇല്ലെന്നു വ്യക്തമാണ്. അതിന്നിടക്കാണ് നസീറിന്റെ വെളിപ്പെടുത്തല്‍..

    നിയമത്തിന്റെ നഗ്‌നമായ ദുര്‍വിനിയോഗമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നതിനാല്‍ മഅദനിക്കു നീതി ലഭിക്കുമോ എന്ന ആശങ്ക ശക്തിപ്പെടുകയാണ്.

    വൈകിയെത്തുന്ന നീതി, നീതിനിഷേധത്തിനു തുല്ല്യമാണ്. കഴിഞ്ഞ കേസില്‍ അതാണ് നടന്നത്. അതിന്റെ ആവര്‍ത്തനം ഇവിടെ ഉണ്ടാവില്ലെന്നു പ്രതീക്ഷിക്കാനാവുമോ.
    ജാമ്യം നിഷേധിച്ച്, കേസ് നീട്ടിക്കൊണ്ടു പോയി ക്രൂരമായ നീതിനിഷേധം ആവര്‍ത്തിക്കാതിരിക്കട്ടെ.

    തെറ്റു ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം.
    എന്നാല്‍ നിരപരാധികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടുകയും ചെയ്തു കൂട.

    അധികാര ദുര്‍വിനിയോഗവും ഭരണകൂട ഭീകരതയുമല്ല ഒരു ജനാധിപത്യ രാജ്യത്തില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

    തെളിവില്ലാത്ത എല്ലാ കുറ്റങ്ങളുടെയും ഉത്തരവാദിത്തം അബ്ദുന്നാസിര്‍ മഅ്ദനിയുടെമേല്‍ വെച്ചുകെട്ടുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ വാക്കുകള്‍ ഒപ്പം കൂട്ടി വായിക്കുക.

    പണം വാങ്ങി കലാപം നടത്തിക്കൊടുക്കുന്ന കൊടുംഭീകരനായ പ്രമോദ് മുത്തലിക്കിന്റെ പേരിലുള്ള പതിനഞ്ചിലധികം കേസുകളടക്കം, കര്‍ണാടകയില്‍ കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനുള്ളില്‍ നടന്ന നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും അരലക്ഷത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അയ്യായിരത്തിലധികം വര്‍ഗീയാക്രമണ കേസുകള്‍ പിന്‍വലിക്കാന്‍ കര്‍ണാടകയിലെ സംഘ്പരിവാര്‍ സര്‍ക്കാര്‍ തീരുമാനിച്ച സമയത്തു തന്നെയാണ് മതിയായ തെളിവുകളില്ലാഞ്ഞിട്ടും മഅദനിക്കെതിരെ കര്‍ണാടകയുടെ അറസ്റ്റ് വാറണ്ട്.

    നീതിക്കും നിയമത്തിനും ജാതിയും മതവുമുണ്ടായിക്കൊണ്ടിരിക്കുന്നു.!


    .................................................................................
    My Photo
    »¦മുഖ്‌താര്‍¦udarampoyil¦«
    email:muktharuda@gmail.com 


    ബ്ലോഗുകള്‍:

    13 comments:

    mukthaRionism said...

    പണം വാങ്ങി കലാപം നടത്തിക്കൊടുക്കുന്ന കൊടുംഭീകരനായ പ്രമോദ് മുത്തലിക്കിന്റെ പേരിലുള്ള പതിനഞ്ചിലധികം കേസുകളടക്കം, കര്‍ണാടകയില്‍ കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനുള്ളില്‍ നടന്ന നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും അരലക്ഷത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അയ്യായിരത്തിലധികം വര്‍ഗീയാക്രമണ കേസുകള്‍ പിന്‍വലിക്കാന്‍ കര്‍ണാടകയിലെ സംഘ്പരിവാര്‍ സര്‍ക്കാര്‍ തീരുമാനിച്ച സമയത്തു തന്നെയാണ് മതിയായ തെളിവുകളില്ലാഞ്ഞിട്ടും മഅദനിക്കെതിരെ കര്‍ണാടകയുടെ അറസ്റ്റ് വാറണ്ട്.

    chithrakaran:ചിത്രകാരന്‍ said...

    സര്‍ക്കാരും സര്‍ക്കാര്‍ മെഷിനറികളായ പോലീസും കോടതിയും ഭരണവര്‍ഗ്ഗമായ സവര്‍ണ്ണതയെ പ്രതിനിധീകരിക്കുന്ന അവസ്ഥയില്‍
    നീതിയും ന്യായവും സവര്‍ണ്ണ പക്ഷത്തേക്കല്ലാതെ
    ജനാധിപത്യപരമായ സത്യസന്ധതയോ സുതാര്യതയോ പുലര്‍ത്തി മാതൃകകാണിക്കുമെന്ന്
    പ്രതീക്ഷിക്കരുത്.

    രാജ്യം സ്വതന്ത്രമായിട്ട് അര നൂറ്റാണ്ടു കഴിഞ്ഞിട്ടും,
    വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലൂടെ നമ്മുടെ ഭരണ വര്‍ഗ്ഗമായി തുടരുന്ന ജന സംഖ്യയില്‍ ന്യൂന പക്ഷമായ സവര്‍ണ്ണ താല്‍പ്പര്യക്കാരെ അധികാരത്തിന്റെ അകത്തളങ്ങളില്‍ നിന്നും പുറത്താക്കാന്‍ നമുക്ക് സാധിക്കുന്നില്ല എന്നു മാത്രമല്ല, അതിന്റെ ആവശ്യകത നമുക്ക് ബോധ്യമാകുന്നുപോലുമില്ല.

    സവര്‍ണ്ണത എന്നാല്‍ മനുഷ്യത്വ രഹിതമായ സാംസ്ക്കാരിക മൂല്യച്ച്യുതിയുടെയും അടിമത്വ വ്യവസ്ഥിതിയുടേയും ഗൂഢ താല്‍പ്പര്യങ്ങളുടെ വാഹകരായ ഇന്ത്യന്‍ വര്‍ഗ്ഗീയതയാണ്. ബ്രാഹ്മണ ഹിന്ദുമതത്തിന്റെ കാളകൂട വിഷം പേറുന്ന സവര്‍ണ്ണ വര്‍ഗ്ഗീയതക്കെതിരെ ചെയ്യേണ്ടിയിരുന്ന വര്‍ഗ്ഗ സമരങ്ങളാണ് നിഴല്‍ യുദ്ധങ്ങളായി പ്രതീകാത്മകമാക്കി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളടക്കമുള്ള പ്രസ്ഥാനങ്ങള്‍ ആചാരവല്‍ക്കരിച്ചും,തമ്മിലടിച്ചും വഴിതെറ്റിച്ചത്. സവര്‍ണ്ണത രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വങ്ങളിലെല്ലാം വലിഞ്ഞുകേറി സാധിച്ചെടുത്ത വര്‍ഗ്ഗീയ ജാഗ്രത തിരിച്ചറിയാനുള്ള മൂള പോലും നമ്മുടെ പുരോഗമന പ്രസ്ഥാന നേതാക്കള്‍ക്കില്ലാതെ പോയി !!!

    മദനിയെ സവര്‍ണ്ണ ശിങ്കിടിപോലീസിന്റേയും, സവര്‍ണ്ണകോടതികളുടേയും ദംഷ്ട്രകള്‍ക്കിടയിലേക്ക് കുരുക്കി നിയമങ്ങളെ തോന്നിയപോലെ വ്യാഖ്യാനിച്ച് ഭൂരിപക്ഷം വരുന്നനിരാലംഭരായ അവര്‍ണ്ണ ജനതയുടെ സ്വാതന്ത്ര്യ/ജനാധിപത്യ സ്വപ്നങ്ങളെ ചവിട്ടിത്താഴ്ത്താം എന്നാണ് സവര്‍ണ്ണവര്‍ഗ്ഗീയത ഗൂഢാലോചന നടത്തുന്നത്.
    സവര്‍ണ്ണതയുടെ ഈ മാടംബി തോന്നിവാസത്തിനെതിരെ മദനിയുടെ പാര്‍ട്ടിയെങ്കിലും, സവര്‍ണ്ണവര്‍ഗ്ഗീയതയെ വിരല്‍ ചൂണ്ടി മുന്നോട്ടുവരാന്‍ ബുദ്ധികാണിച്ചിരുന്നെങ്കില്‍ അതൊരു വിപ്ലവാത്മകമായ ഊര്‍ജ്ജ്യ പ്രവാഹമാകുമായിരുന്നു.
    ജനധിപത്യത്തിന്റേയും, മനുഷ്യാവകാശത്തിന്റേയും,മൂല്യബോധത്തിന്റേയും വികാസത്തിലേക്കുള്ള ഒരു അദ്ധ്യായമായി അത് നാന്ദി കുറിച്ചേനെ.

    മദനി ഒരു ഇന്ത്യന്‍ പൌരനാണ്.
    ഇന്ത്യയിലെ സവര്‍ണ്ണ വര്‍ഗ്ഗീയതയാല്‍ നിരന്തരം വേട്ടയാടപ്പെടുന്ന ഒരു അവര്‍ണ്ണ പൌരന്‍.
    രാഷ്ട്രീയത്തിലേയും പോലീസിലേയും സവര്‍ണ്ണതയുടെ
    എജന്റുമാര്‍ നിയമങ്ങള്‍കൊണ്ടും, കോടതിയെ തെറ്റിദ്ധരിപ്പിച്ചും അവര്‍ണ്ണജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാന്‍
    നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായുള്ള കിരാതമായ വേട്ടയാടലാണ് മദനിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ പൊതുജനത്തിനെതിരെയുള്ള സവര്‍ണ്ണ ഭരണ വര്‍ഗ്ഗത്തിന്റെ തന്ത്രപരമായ യുദ്ധമാണിത്.
    തുറന്നുകാണിക്കുതന്നെ വേണം മനുഷ്യാവകാശങ്ങള്‍ക്കെതിരെയുള്ള ഈ സവര്‍ണ്ണ മാടമ്പിത്വത്തെ.

    CKLatheef said...

    >>> തെറ്റു ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം.
    എന്നാല്‍ നിരപരാധികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടുകയും ചെയ്തു കൂട.

    അധികാര ദുര്‍വിനിയോഗവും ഭരണകൂട ഭീകരതയുമല്ല ഒരു ജനാധിപത്യ രാജ്യത്തില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

    തെളിവില്ലാത്ത എല്ലാ കുറ്റങ്ങളുടെയും ഉത്തരവാദിത്തം അബ്ദുന്നാസിര്‍ മഅ്ദനിയുടെമേല്‍ വെച്ചുകെട്ടുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ വാക്കുകള്‍ ഒപ്പം കൂട്ടി വായിക്കുക. <<<

    ഈ വരികള്‍ക്ക് ഒരു അടിവര.

    ഹംസ said...

    വൈകിയെത്തുന്ന നീതി, നീതിനിഷേധത്തിനു തുല്ല്യമാണ്. കഴിഞ്ഞ കേസില്‍ അതാണ് നടന്നത്. അതിന്റെ ആവര്‍ത്തനം ഇവിടെ ഉണ്ടാവില്ലെന്നു പ്രതീക്ഷിക്കാനാവുമോ.
    ജാമ്യം നിഷേധിച്ച്, കേസ് നീട്ടിക്കൊണ്ടു പോയി ക്രൂരമായ നീതിനിഷേധം ആവര്‍ത്തിക്കാതിരിക്കട്ടെ.

    മരത്തലയന്‍ പട്ടേട്ടന്‍ said...

    മദനി നിരപരാധിയാണ്. ഒന്‍പത് വര്‍ഷം ആ മഹാപണ്ഡിതനെ സവര്‍ണ്ണഭീകരഭരണകൂടം പീഡിപ്പിച്ചു. ഒരു സമുദായത്തെ പീഡിപ്പിക്കുന്നതിന് സമമായിരുന്നു അത്. ഇസ്ലാമിന്റെ പ്രതീകമാണ് മദനി. ലോകമുസ്ലീമിങ്ങളുടെ തന്നെ ഉത്തുംഗസ്ഥാനത്തുള്ള മതപണ്ഡിതനാണ് അദ്ദേഹം. മദനിയെ കള്ളക്കേസില്‍ കുടുക്കി ഇസ്ലാമിനെ ഇല്ലാതാക്കാനുള്ള സവര്‍ണ്ണ ഭീകര തീവ്രവാദമാണ് ഇതിലെ അന്തര്‍ദ്ധാര. ഇത് മനസ്സിലാക്കി മുഴുവന്‍ ഇസ്ലാം പിന്നോക്ക ദളിത ആ‍ദിവാസികളും മദനിക്ക് പിന്നില്‍ ഉറച്ചുനില്‍ക്കണം. മദനിക്കെതിരെ മൊഴി കൊടുത്തിട്ടില്ലെന്ന് തടിയന്റവിടെ നസീറും വെളിപ്പെടുത്തി. നസീറും നിരപരാധിയാണ്. ഇതിലെല്ലം സവര്‍ണ്ണ ഗൂഢാലോചയാണുള്ളത്. സവര്‍ണ്ണ ഭീകരതയാണ് ഏറ്റവും വലിയ പ്രശ്നം. മദനി ബലിയാടാക്കാന്‍ സവര്‍ണ്ണഭീകരര്‍ നടത്തിയതല്ലെ ബാംഗ്ലൂര്‍ സ്പോടനം എന്നും സംശയിക്കേണ്ടതുണ്ട്. മദനിയെ പോലൊരു നിരപരാധി പാവം പണ്ഡിതന്‍ ആയിരം വര്‍ഷം കൂടിയാലാണ് ജനിക്കുക. മദനിക്ക് വേണ്ടി ഇന്നാട്ടിലെ മുഴുവന്‍ അവര്‍ണ്ണരും സംഘടിച്ചു സവണ്ണഭീകരതയെ കെട്ട് കെട്ടിക്കുക. മദനിയെ അറസ്റ്റ് ചെയ്യും എന്ന് അറിഞ്ഞപ്പോള്‍ രണ്ട് പേര്‍ ആത്മഹത്യക്ക് ശ്രമിച്ചു. അറസ്റ്റ് ചെയ്താല്‍ ലക്ഷങ്ങള്‍ ആത്മഹത്യക്ക് ശ്രമിക്കും തീര്‍ച്ച. ഇത്രയും നിരപരാധിയായ മദനിയെ എന്തിനാ ഇങ്ങനെ പീഢിപ്പിക്കാന്‍ സവര്‍ണ്ണഭീകരത ശ്രമിക്കുന്നത്. സംശയമെന്താ ഇത് ഒരു സമുദായത്തെ മുഴുവന്‍ പീഡിപ്പിക്കാനുള്ള ശ്രമം തന്ന. മദനിയാണ് സമുദായം. സമുദായമാണ് മദനി. ഹല്ല പിന്നെ

    Joker said...

    ജാമ്യ മില്ലാ വാറണ്ട്ന്ന ഈ തന്ത്രം തന്നെ, അനന്തമായ ജയില്‍ വാസത്തിന് വേണ്ടിയുള്ള സാഹചര്യമൊരുക്കാനുള്ളതായി തന്നെ കാണണം.അകത്താക്കിയ ശേഷം എത്രപ്രാവശ്യം വേണമെങ്കിലും റിമാന്റ് നീട്ടി കൊടുക്കാന്‍ കോടതിയില്‍ എന്തെങ്കിലും തൊടു ന്യായം പറഞ്ഞാല്‍ അത് കോടതി നീട്ടി കൊടുക്കുകയും ചെയ്യും. ഈ അരക്ഷിതാവസ്ഥ മുതലെടുത്ത് ആര്‍ഷ ഭാരതക്കാര്‍ക്ക് പാര്‍ട്ടിയില്‍ ആളെ കൂട്ടുകയും ചെയ്യാം. എന്തൊരെളുപ്പം കാര്യങ്ങള്‍. ഇരട്ട നീതി എന്ന യാഥാര്‍ത്യം ഇന്ത്യയില്‍ നടമാടുന്നു എന്ന് അല്പം വ്യസനത്തോടെ തന്നെ സമ്മതിച്ചേ പറ്റൂ.

    basheer mohammed said...

    ബഹുമാനപ്പെട്ട മുഖ്താര്‍ ഇവിടെ പറഞ്ഞതിനോട് ഞാന്‍ 100% വും യോജിക്കുന്നു കാരണം ചിലരുടെ നെറികെട്ട കളികളിലൂടെ ഒരു തവണ ജയിലില്‍ കിടന്ന് ഒരുപാട് വേദനകള്‍ സഹിച്ച ആളാണ്‌ മദനി ഇനിയും ഒരിക്കല്‍ കൂടി അത് സംഭവിക്കാന്‍ നമ്മള്‍ അനുവതിക്കരുത്. ഒരു മനുഷ്യായുസ്സില്‍ ഇത്രയും ക്രൂരത ഒരാളോട് ചെയ്തിട്ട് ഇനിയും മതിയാകാത്ത ഏത് കൊമ്പന്മാരായാലും അവരെ ജന മധ്യത്തിലേക്ക് കൊണ്ടുവരാനായിരിക്കണം നമ്മള്‍ ഓരോരുത്തരും ശ്രമിക്കേണ്ടത് അല്ലെങ്ങില്‍ ഇനിയും മദനിമാരുടെ അനുഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കും....ഇസ്ലാം മതം സമാധാനത്തിന്റെ മതമാണ്‌ പക്ഷെ അംഗ ബലം കൂടുതലുള്ള ശത്ത്രുക്കള്‍ക്കെതിരെ വാളെടുത്ത മതവുമാണ് ഇസ്ലാം ആരും മറക്കാതിരുന്നാല്‍ നന്ന്.....

    sm sadique said...

    ബഷീർ മുഹമ്മദിനോട് യോജ്ജിക്കാതിരിക്കാൻ നിർവാഹമില്ല.
    മഅദനി ഉൾപ്പെടുന്ന മതത്തെ പ്രതികൂട്ടിൽ അകപ്പെടുത്തുകയല്ലേ ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, ഒമ്പത് വർഷക്കാലം ജയിലിലിട്ട് നരകയാതന അനുഭവിപ്പിച്ച് , ഒടുക്കം ,കുറ്റവിമുകതനാക്കി വിട്ട ഒരു മത പണ്ഡിതനെ വീണ്ടും തീവ്രവാദകേസിൽ ഉൾപ്പെടുത്തി ശിക്ഷവിധിക്കാൻ ശ്രമിക്കുന്നത് തീവ്രവാദം അമർച്ച ചെയ്യാൻ മാത്രമോ? എത്ര കഷ്ട്ടം ഈ വിധി .

    ബഷീർ said...

    >>തെറ്റു ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം.
    എന്നാല്‍ നിരപരാധികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടുകയും ചെയ്തു കൂട.
    <<


    അതാണതിന്റെ ശരി

    Akbar said...

    പൌരന്റെ അവസാനത്തെ ആശ്രയം നീതിന്യായ കോടതിയാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ കേടതികള്‍ നിക്ഷിപ്ത താല്‍പര്യങ്ങളുടെ നടത്തിപ്പുകാര്‍ മാത്രമാണെന്ന് തോന്നുന്ന വിധം പെരുമാറുന്നത് ജനങ്ങള്‍ക്ക്‌ നിയമ വ്യവസ്ഥിതിയിലുള്ള വിശ്വാസം നഷ്ടപ്പെടാനും രാജ്യത്തെ അരാചകത്തത്തിലേക്ക് നയിക്കാനും കാരണമാകും. പറഞ്ഞു വരുന്നത് മഅദനിയുടെ കാര്യമാണ്. ബംഗ്ലൂര്‍ സ്ഫോടനവുമായി ബന്ധപ്പെടുത്തി മഅദനിക്കെതിരില്‍ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കുകയും അറസ്റ്റു വാറന്റ് പുറപ്പെടുവിക്കുകയും ചെയ്ത സാഹചര്യം വിലയിരുത്തുമ്പോള്‍ മേല്‍പറഞ്ഞ സംശയം സാധാരണക്കാര്‍ക്ക് തോന്നുക സ്വാഭാവികമാണ്. കുറ്റം ചുമത്താനോ അറസ്റ്റു ചെയ്യാനോ പാടില്ലാത്ത വിധം ആരും നിയമത്തിനു മുകളിലല്ല. എന്നാല്‍ അതിനു നിരത്തുന്ന തെളിവുകള്‍ വിശ്വാസയോഗ്യമാവണം.

    എന്നാല്‍ ഒരു വ്യക്തി പണ്ട് എന്ത് പറഞ്ഞു എന്നതല്ല ഒരു പ്രത്യേക സംഭവം നടന്നാല്‍ അതില്‍ അയാളുടെ പങ്ക് എന്ത് എന്നതായിരിക്കണം കോടതികള്‍ അന്വഷിക്കേണ്ടത്. കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെടുത്തി അറസ്റ്റു ചെയ്തു വിചാരണ തടവുകാരനായി മഅദനിയെ പത്തു വര്‍ഷത്തോളം ജയിലിലിട്ടത്‌ “ ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടു കൂടാ” എന്ന മഹത്തായ സന്ദേശം ഉള്‍കൊള്ളുന്ന നമ്മുടെ ഇന്ത്യാ രാജ്യത്താണെന്നോര്‍ക്കണം. നൂറോളം സാക്ഷികളെ വിസ്തരിച്ചു പിന്നീട് നിരപരാധിയായി പുറത്തു വിട്ടപ്പോള്‍ മഅദനി തനിക്കു നഷ്ടമായ ജീവിതത്തിലെ വിലപ്പെട്ട പത്തു വര്‍ഷത്തിനു ആരോടും പകരം വീട്ടിയില്ല. നഷ്ടപരിഹാരം ചോദിച്ചില്ല. ആരും അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല. മഅദനിതന്നെ തന്‍റെ നയങ്ങള്‍ തിരുത്തുകയായിരുന്നു. സ്വന്തം കാലുകള്‍ മുറിച്ചവരോട് പോലും അദ്ദേഹം പരാതിയില്ലെന്നു പറഞ്ഞു. ശംഖുമുഖം കടപ്പുറത്തെ ആ പ്രസംഗം അദ്ദേഹത്തിന്റെ പൂര്‍വകാല നയങ്ങളുടെ തിരുത്തലായിരുന്നു. പിന്നീടുള്ള മദനിയുടെ രാഷ്ട്രീയ പ്രവര്‍ത്തങ്ങള്‍ നിരീക്ഷിച്ചാല്‍ അത് ആര്‍ക്കും ബോദ്ധ്യമാകും.

    തടിയന്ടവിട നസീര്‍ എന്ന തീവ്രവാദിയുടെ മൊഴികള്‍ മാത്രമാണ് ഇവിടെ മഅദനിയെ ബാങ്കളൂര്‍ സ്ഫോടനവുമായി ബന്ധിപ്പിക്കാനുള്ള ഒരേ ഒരു കച്ചിത്തുരുമ്പ്. അതില്‍ പ്രധാനമായി പറയുന്ന തെളിവ് കൊടകില്‍ മഅദനീ നസീറുമായി കൂടിക്കാഴ്ച നടത്തി എന്നാണു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുന്ന കേരള പോലീസിന്‍റെ ടൂര്‍ ഡയറി കോടതിക്ക് മുമ്പിലുള്ളപ്പോള്‍ നസീറിനെപ്പോലുള്ള ഒരു പക്കാ ക്രിമിനലിന്‍റെ മൊഴികള്‍ മാത്രം മുഖവിലക്കെടുത്ത് പ്രമാദമായ ഒരു കേസിലെ ചാര്‍ജുകള്‍ മഅദനിക്ക് മേല്‍ ചാര്‍ത്തുമ്പോള്‍ കോടതിക്ക് കേരള പോലീസിനേക്കാള്‍ വിശ്വാസം തീവ്രവാദിയായ നസീര്‍നെയാണോ എന്ന ചോദ്യമുയരുക സ്വാഭാവികമാണ്. മൊഴി എടുക്കാതെ തന്‍റെതെന്നു പറയുന്ന മൊഴി എഴുതി ചേര്‍ത്തത് അന്യായമാണെന്ന് മഅദനിയുടെ അനുജന്‍റെ വാക്കുകളും ഇവിടെ വെറുമൊരു വനരോദനമായി വായുവില്‍ ലയിച്ചു. കുറ്റവാളിയാണെങ്കില്‍ അറസ്റ്റു ചെയ്യാം. പക്ഷെ അതിനു നിരത്തുന്ന തെളിവുകള്‍ വിശ്വാസയോഗ്യമായിരിക്കണം എന്നെ പറയുന്നുള്ളൂ . മഅദനിയുടെ കാര്യത്തില്‍ ഇനിയും ഒരു കോയമ്പത്തൂര്‍ ആവര്‍ത്തിച്ചാല്‍ അത് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ മറ്റൊരു കറുത്ത അദ്ധ്യായമായിരിക്കും.

    Akbar said...

    നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം ഏതെങ്കിലും കേന്ദ്ര സര്‍ക്കാന്‍ എജന്സിക്കല്ലാതെ ഈ കേസില്‍ സംസ്ഥാന പോലീസിനു മഅദനിയെ പ്രതി ചേര്‍ക്കാനാവില്ലെന്ന പ്രതിഭാഗം വക്കീലിന്‍റെ വാദത്തെ മറികടക്കാന്‍ സ്പെഷ്യല്‍ മെമ്മോ അവസാന ദിവസം സമര്‍പ്പിച്ചതും ആ കാര്യം പ്രതിഭാഗം വക്കീലിനെ അറിയിക്കാതിരുന്നതും ഒടുവില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ തള്ളിയതും ഒരുപാട് സംശയങ്ങള്‍ക്ക് ഇടം നല്‍കുന്നു. തീവ്രവാദ കേസില്‍ കയ്യോടെ പിടിക്കപ്പെട്ട സന്യാസിനിക്കു ജാമ്യം കൊടുത്തതും വെറും സംശയത്തിന്റെ പേരില്‍ മാത്രം നിരപരാധിയായ ഒരാള്‍ പത്തു കൊല്ലം വിചാരനത്തടവുകാരനായി പരോള്‍പോലും കിട്ടാതെ ജയിലില്‍ കിടന്നതും ഒരേ രാജ്യത്താകുമ്പോള്‍ പ്രത്യേകിച്ചും

    ഇരുട്ടിന്‍റെ ശക്തികള്‍ ആയുധമാക്കുന്നത് നീതി നിഷേധിക്കപ്പെടുന്നവരുടെ അരക്ഷിത ബോധത്തെ യുക്തിസഹമായി ഉപയോഗിച്ചുകൊണ്ടാണെന്ന കാര്യം നീതിന്യായ സംവിധാനങ്ങളും ഭരണ കൂടവും മറന്നു കൂടാ. അത്കൊണ്ട് തന്നെ നീതിന്യായ വ്യവസ്ഥയോടു ജനങ്ങള്‍ക്കുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കേണ്ടത് രാജ്യ സുരക്ഷക്ക് ആവശ്യമാണ്‌. "പ്രശസ്തനായ ഒരു മുസ്ലിമായതു കൊണ്ട്മാത്രം തെളിവില്ലാത്ത എല്ലാ കുറ്റങ്ങളുടെയും ഉത്തരവാദിത്തം മഅദനിയുടെ പേരില്‍ വെച്ചുകെട്ടുന്നത് അന്യായമാണെന്ന" രാജ്യത്തെ എക്കാലത്തെയും തലമുതിര്‍ന്ന മനുഷ്യാവകാശ പോരാളിയും മുന്‍ ന്യയാധിപനുമായ വീ ആര്‍ കൃഷനയ്യര്‍ പറഞ്ഞത് നീതി ബോധമുള്ളവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഓരോ പൌരനും തുലല്യ നീതിയും മനുഷ്യാവകാശങ്ങളും ഉറപ്പു വരുത്തുമ്പോള്‍ മാത്രമേ ജനാതിപത്യം എന്ന പ്രക്രിയ പൂര്‍ണമാകൂ. മഅദനിയുടെ കാര്യത്തിലും അത് ബാധകമാകേണ്ടാതല്ലേ ?

    Unknown said...

    ഇവിടെ മുസ്ലിമുകള്‍ ആണോ? അവന്‍ എന്തെങ്കിലും അനീതിക്കെതിരെ പ്രതികരിച്ചോ? അവനെ നിശബ്ധമാക്കുക അതാണ്‌ ഇവിടുത്തെ രാഷ്ട്രീയ പോലീസെ കോടതി കൂട്ടുകെട്ട് ചെയ്തു കൊണ്ടിരിക്കുന്നത്.

    Anonymous said...

    thooki kollukaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    Related Posts with Thumbnails