- കെ വി രാജേഷ്
പുസ്‌തകം തപ്പിപ്പിടിച്ച് ഒന്നൂടെ വായിച്ചു.
വല്ലാത്ത സാമ്യം. ഇതെങ്ങനെ സംഭവിച്ചു. നോവലിന്റെയും സിനിമയുടെയും പ്രമേയം ഒന്നു തന്നെ. വളരെ ചെറിയ ചില വ്യത്യാസങ്ങള്‍ മാത്രം. ഒരു കഥ സിനിമയാകുമ്പോള്‍ സ്വാഭാവികമായും ഉണ്ടാവുന്ന മാറ്റങ്ങള്‍ മാത്രം. തിരക്കഥയാവുമ്പോഴുണ്ടാവുന്ന പരിണാമങ്ങള്‍.
പത്രപ്രനര്‍ത്തകനും യുവ എഴുത്തുകാരനും ബ്‌ളോഗറുമായ ഹംസ ആലുങ്ങലിന്റേതാണ് 'മഴതോരാതെ' എന്ന നോവല്‍. 2003ല്‍ 'ചന്ദ്രിക വാരാന്തപ്പതിപ്പില്‍' പ്രസിദ്ധീകരിച്ചു വന്ന ഈ നോവല്‍ 2005 സെപ്‌തംബറില്‍ കോഴിക്കോട് പൂര്‍ണാ പബ്ലിക്കേഷന്‍സിന്റെ തന്നെ കീഴിലുള്ള നളന്ദ പബ്ലിക്കേഷന്‍സ് ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
കഥാ സന്ദര്‍ഭവും പശ്ചാത്തലവും ഒക്കെ മാറുന്നുണ്ടെങ്കിലും, പുതിയ കഥാപാത്രങ്ങളും ചില സന്ദര്‍ഭങ്ങളും കടന്നുവരുന്നുണ്ടെങ്കിലും പക്ഷേ ഈ സിനിമയുടെ പ്രമേയവും നോവലിന്റെ ആത്മാവും ഒന്നു തന്നെയാണെന്നതാണ് സത്യം.
നോവലില്‍ മുസ്‌ലിമായ നസീമയുടെയും ഹിന്ദുവായ പ്രസാദ് മാഷിന്റെയും മിശ്ര വിവാഹമാണ് നടക്കുന്നത്. അതെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് ചര്‍ച്ചചെയ്യുന്നത്.
നോവലില്‍ കഥാനായകന്‍ ഒരു ആക്‌സിഡന്റില്‍ മരിക്കുമ്പോള്‍ സിനിമയില്‍ കൊട്ടേഷന്‍ സംഘം ആളുമാറി കൊലപ്പെടുത്തുന്നു.
കഥാനായകന്റെ മരണാനന്തരം മൃതദേഹം
അടക്കുന്നതിനെചൊല്ലി നോവലില്‍ സംഘര്‍ഷമുണ്ടാകുന്നുണ്ട്. സമാനമായ ഒരുരംഗം സിനിമയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നോവലില്‍ ഗര്‍ഭിണിയായ നായികയുടെ അലച്ചിലിന്റേയും ഒറ്റപ്പെടലിന്റേയും കഥപറയുമ്പോള്‍ സിനിമയില്‍ ഒരുകുഞ്ഞിന്റെ അമ്മയായ ശേഷമുള്ള കഥാ നായികയുടെ ദുരന്തങ്ങളാണ് പറയുന്നത്.
നോവലില്‍ ഒരുവീട്ടുകാരും അവിടെ ഊര്‍മ്മിളയെന്ന പെണ്‍കുട്ടിയും അവള്‍ക്ക് തുണയാവുമ്പോള്‍ സിനിമയില്‍ ഒരുചേരി നിവാസികളാണ് അവള്‍ക്ക് സാന്ത്വനമാകുന്നത്. ഒടുവില്‍ നാട്ടുകാര്‍ക്കും അവള്‍ പ്രിയപ്പെട്ടവളാകുന്നു.
സിനിമയില്‍ കോളനിവാസികള്‍ അവളെ ഡോക്‌ടറാക്കാന്‍ വേണ്ടതുചെയ്യുമ്പോള്‍ നോവലില്‍ അവര്‍ അവളെ ടീച്ചറാക്കുന്നു. പ്രസവംവരെ അവരുടെ ചെലവിലാണ് നടക്കുന്നത്.
ആ വീട്ടുകാര്‍ക്കും ഊര്‍മിളക്കും നാട്ടുകാര്‍ക്കും അവളും കുഞ്ഞും ഏറെ പ്രിയപ്പെട്ടവരായി മാറുന്നുണ്ട്.
സിനിമയിലും നോവലിലും നായികയുടെ വീട്ടുകാര്‍ അവളെ
തിരിഞ്ഞുനോക്കുന്നേയില്ല. എന്നാല്‍ നോവലില്‍ അവളെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്‌നേഹത്തോടെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുമ്പോള്‍ നായിക എതിര്‍ക്കുന്നില്ല. ഭര്‍തൃവീട്ടുകാരുടെ ഇഷ്‌ടത്തിനൊത്ത് വളര്‍ത്തുകയാണ് ആ കുഞ്ഞിനെ. എന്നാല്‍ പ്രശ്‌നം സൃഷ്‌ടിക്കാന്‍ ഒടുവില്‍ നായികയുടെ പിതാവും കഥയിലെത്തുന്നുണ്ട്. അവിടെയാണ് നോവല്‍ വായനക്കാരന്റെ മസ്സില്‍ ചിലചോദ്യങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കുന്നത്. അവിടെയാണ് മഴതോരാതെ എന്ന പേര് അര്‍ഥവത്തായിത്തീരുന്നത്.
കഥതുടരുന്നു, മഴതോരാതെ...പേരില്‍പോലും ഒരുസാമ്യം തോന്നുന്നു.

'ഞങ്ങളിനി ഇവനിലൂടെയാണ് എന്റെ മോനെ കാണുന്നത്.'
സമാനമായ സംഭാഷണം സിനിമയിലും ആ ഉമ്മ നടത്തുന്നുണ്ട്.
കഥ മോഷണമാണെന്നു പറയുകയല്ല.
ഈ സാമ്യങ്ങല്‍ എങ്ങനെവന്നു എന്നുള്ള ഒരു സംശയം മാത്രം.
ഇത്രത്തോളം സാദൃശ്യങ്ങള്‍ ഒരു സിനിമയും നോവലും തമ്മില്‍ എങ്ങനെ ഉണ്ടായിയെന്ന സംശയം...
ഒക്കെ യാദൃഛ്ചികമാവാം.
ഏയ് സത്യന്‍ അങ്ങനത്തെ ആളല്ല!
.
26 comments:
എന്റെ 'സുഹൃത്തും' ബ്ലോഗറുമായ ഹംസയുടെ കഥ മോഷ്ടിച്ചാണോ(!) സത്യന്‍ അന്തിക്കാട് കഥതുടരുന്നു എന്ന സിനിമയെടുത്തത്..
ഹാ
നോവല്‍ ഞാനും വായിച്ചിട്ടുണ്ട്.
സിനിമ കണ്ടിട്ടില്ല.
സിനിമ കാണാതെ എന്തു പറയാനാ...
ഏയ് സത്യന്‍ അങ്ങനത്തെ ആളല്ല!
നോവൽ വായിച്ചുമില്ല, ചിത്രം കണ്ടുമില്ല!
ഞാന്‍ ഹംസ ആലുങ്ങലുമായി ബന്ധപ്പെട്ടിരുന്നു.
ഈ ആരോപണം സത്യമാണെന്നും
കാര്യങ്ങല്‍ വിശദീകരിക്കാന്‍
നാളെ (വ്യാഴം) 11.30 ന്
കോഴിക്കോട് പ്രസ്സ് ക്ലബ്ബില്‍ പത്രസമ്മേളനം വിളിച്ചിട്ടുണ്ടെന്നും
ഹംസ പറയുന്നു.
ഞാന്‍ ഈ പോസ്റ്റിന്റെ ലിങ്ക് ഹംസക്ക് കൈമാറിയിട്ടുണ്ട്.
അപ്പോ അങ്ങനെയാണോ..
സിനിമ കണ്ടിരുന്നു..
നല്ല സിനിമയാണ്.
പടം കാണട്ടെ,
നോവലും സിനിമയും കണ്ടില്ല..
എന്നാലും ഈ പോസ്റ്റോടെ ഒരു നാട്ടുകാരനെ കാണാന്‍
കഴിഞ്ഞു..
സന്തോഷം !
:)
വിഗ്രഹങ്ങൾ ഉടയുകയാണോ!?
ആദ്യം ശ്രീനിവാസൻ.... ഇപ്പോൾ സത്യൻ....!
നോവല്‍ വായിച്ചിട്ടില്ല, സിനിമ കണ്ടു അഭിപ്രായം പരയുക വയ്യ..എന്നാലും എന്റെ അന്തിക്കാടേ...
ഇപ്പോള്‍ സത്യന്റെ തന്നെ `അച്ചുവിന്റെ അമ്മ'യിലെ ഒരു ഡയലോഗ് മാറ്റിപ്പറയാനാണ് തോന്നുന്നത്. `സത്യനൊക്കെ എന്തുമാകാലോ'
അയ്യേ.. അയ്യയ്യേ…. “സത്യന്‍” അന്തിക്കാട് മോഷ്ടിച്ചോ? അപ്പോള്‍ അയാളുടെ പേര് ഇനി “സത്യ“നു പകരം കള്ളനന്തിക്കാട് എന്നാക്കേണ്ടി വരുമോ? ശ്ശോ ,,,, ജയന്‍ ഡോക്ടര്‍ പറഞ്ഞ പോലെ വിഗ്രഹങ്ങള്‍ ഉടയുന്നല്ലോ……!
സിനിമ കണ്ട ചില സുഹൃത്തുക്കള്‍ എന്നെ വിളിച്ചിരുന്നു. അങ്ങനെയാണ് ഞാന്‍ സിനിമ കാണുന്നത്. കണ്ടപ്പോള്‍ ഇതു എന്റെ കഥ തന്നെ.
സിനിമയുടെ നിര്‍മാതാവിനെ കണ്ടു സംസാരിക്കുകയും നോവല്‍ നല്‍കുകയും ചെയ്തിരുന്നു...
അദ്ദേഹം ചോദിച്ചത്, നിങ്ങള്‍ എഴുതിയതു പോലെ എന്തു കൊണ്ട് അദ്ദേഹത്തിനു ചിന്തിച്ചു കൂട എന്നാണ്.
പത്തു വര്‍ഷം മുന്‍പ് എഴുതിയ നോവലാണ് 'മഴ തോരാതെ'.
സത്യന്‍ അന്തിക്കാടുമായി സംസാരിച്ച ശേഷം എന്നെ വിളിക്കാമെന്ന് നിര്‍മാതാവ് പറഞ്ഞിരുന്നു.
ഇതു വരെ വിളിച്ചിട്ടില്ല.
സത്യന്‍ അന്തിക്കാടുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
മുഖ്‌താര്‍ പറഞ്ഞ പോലെ നാളെ കോഴിക്കോട് പ്രസ്സ് ക്ലബ്ബില്‍ പത്രസമ്മേളനം വിളിച്ചിട്ടുണ്ട്..
''കഥാമോഷണം'' ഒരു പുതിയ വിഷയമല്ല.ഞാന്‍ സിനിമയും നോവലും കണ്ടിട്ടില്ല.
അതിനാല്‍ ഏറെയൊന്നും പറയാനില്ല.
ശ്രീനിവാസന്റെ 'മോഷണ'ത്തെപ്പറ്റി എഴുതിയത് കണ്ടതിനാണ് ഈ കമന്റിടുന്നത്.
ശ്രീനിവാസന്‍ കെ.പി.അപ്പന്റെ ലേഖനത്തിലെ വരികളുടെ ആശയം കട്ടൂ
എന്നതാണല്ലോ വിഷയം.ആ ലേഖനം ഞാന്‍ വായി്ച്ചിട്ടുന്ടു.സിനിമ കാണുന്നതിനു
മുന്‍പേ തന്നെ. എന്ന് മാത്രമല്ല,മമ്മൂട്ടിയുടെ പ്രസംഗത്തിലെ നിര്‍ദ്ദിഷ്ട ഭാഗത്ത്.ഇതെനിക്ക് മുന്‍പേ അറിയാമല്ലോ എന്നും തോന്നിയിരുന്നു.
പക്ഷെ,..സത്യസന്ധമായി പറഞ്ഞാല്‍ അതൊരു മോഷണമായി എനിക്ക് തോന്നുന്നില്ല.വായനയിലൂടെ നമ്മേ ഒട്ടനവധി
പേര്‍ ആവേശിക്കുന്നുന്ടു.കെ.പി.അപ്പന്റെ എല്ലാ കൃതികളിലും ഇത്തരം
വേറിട്ട നിരീക്ഷണങ്ങളും ജീവിതവിശകലനങ്ങളും ഉണ്ട്.അതില്‍ സാന്ദര്‍ഭികമായി പലതും നാം ഉദ്ധരിച്ചെന്നു വരാം.ഇങ്ങനെ പകര്‍ന്നു വരുന്ന എത്രയോ കാതലുള്ള ആശയങ്ങളും ചിന്തകളും ഉണ്ട്.അത് ഉചിതമായി പ്രയോഗത്തില്‍ വരുത്തുന്നത് അത്രവലിയ തെറ്റല്ല എന്ന് തോന്നുന്നു.
മറ്റൊന്നു,....താനൊരു ബുദ്ധിജീവിയാനെന്ന ഭാവം പലപ്പോഴും ശ്രീനിവാസനില്‍ കാണാം.സ്റെയ്ജു പ്രോഗ്രാമി ലും മറ്റും..അത് കഴമ്പില്ലാത്ത തോന്നല്‍ മാത്രമാണെന്ന് ശ്രീനിവാസന്‍ അറിഞ്ഞിരുന്നെങ്കില്‍...
പിന്നെ..ജയന്‍...ആരാധിക്കാന്‍ വിഗ്രഹങ്ങള്‍ അധികമൊന്നും ഇവിടെയില്ല.
സത്യന്‍ അന്തിക്കാടുമായി പരിചയപ്പെടാന്‍ അവസരം ഒരുക്കിയത് അദ്ധേഹത്തിനു റെജിസ്റ്റര്‍ട് തപാലില്‍ ഞാന്‍ അയച്ചുകൊടുത്ത കഥകള്‍ അന്തിക്കാട്ടെ പടിവാതിലും കടന്ന് കൈപറ്റാതെ തിരികെ എന്റെ കൈയ്യില്‍ തന്നെ വന്നപ്പോഴായിരുന്നു!
പരിഹാസച്ചിരിയോടെ അത് തന്ന പോസ്റ്റുമാനെ ഇളിഭ്യച്ചിരിയോടെ നോക്കിയ ഞാന്‍ ഉടനെ അന്തിക്കാട്ടെ നമ്പറില്‍ വിളിച്ചു. മിസ്സിസ് സത്യന്‍ ഫോണെടുത്തു, ഞാന്‍ ഇത് ശെരിയായില്ല എന്ന സങ്കടം അറിയിച്ചു.
അവരാണ് കഥ തിരികെ അയച്ചതത്രേ, പണ്ടു തൊട്ടേ പല (കഥ) കേസുകളും കോടതിയില്‍ ഉണ്ടെന്നും ഇനി പുതിയ കേസുകള്‍ക്ക് നേരമില്ല എന്നും പറഞ്ഞു. രാത്രി വിളിച്ചപ്പോള്‍ സത്യന്‍ അന്തിക്കാടിനെ തന്നെ ഫോണില്‍ കിട്ടി. അദ്ധേഹവും അത് തന്നെ അറിയിച്ചു. നേരില്‍ വന്ന് കാണാനും കഥ ചര്ച്ച്ചയാവാമെന്നും പറഞ്ഞു. സാദാ തപാലില്‍ വേണമെങ്കില്‍ കഥകള്‍ അയച്ച്ച്ചുകൊടുക്കാം എന്നും തരം കിട്ടുമ്പോലെ വായിച്ചോളാം എന്നും സത്യേട്ടന്‍ എന്നെ അറിയിച്ചു. അത് പ്രകാരം തിരികെ വന്ന കഥകള്‍ വീണ്ടും സാദാപോസ്റ്റില്‍ അയച്ചിരുന്നു. എന്തായി എന്തോ?
നല്ല തങ്കപ്പെട്ട പെരുമാറ്റം. ഈ സത്യേട്ടനെയാണോ നിങ്ങള്‍ ഈ പറഞ്ഞത്?!!
അല്ല ഏറനാടാ, താങ്കൾ പരിചയപ്പെടാത്തവരായി ഈ ലോകത്ത് എത്ര സെലിബ്രിറ്റീസ് കാണും ? വെർതേ ഒരു സംശയം :)
Santhoshe.................................
മോഷണം മോഷണം സര്‍വ്വത്ര :)
ഏയ് സത്യന്‍ അങ്ങനത്തെ ആളല്ല.പിന്നെ ഈ സാമ്യംസ് ?
ജയേട്ടാ വസന്തതിലക പറഞ്ഞതാ അതിന്‍റെ ശരി.ആരേയും വിഗ്രഹങ്ങളാക്കേണ്ട.ഭാവിയില്‍ ദുഃഖിക്കേണ്ടി വരില്ല.
പത്ര സമ്മേളനം കഴിഞ്ഞോ ഹംസക്കാ?സത്യന്‍റെ റിപ്ലേ എന്തായിരുന്നു.
പത്രസമ്മേളന ത്തിന്റെ റിസല്‍ട് എന്താണ്? അറിയാന്‍ തിടുക്കം..
ജിപ്പൂസ്.. പേര് മാറ്റല്ലേ..
കഥ മോഷണം:`കഥ തുടരുന്നു'വിന്റെ പ്രദര്‍ശനം തടയണം
http://hamzaalungal.blogspot.com/2010/06/blog-post.html
വിനോദയാത്ര മറ്റൊരു വിദേശ സിനിമയില്‍ നിന്നും സീനുകള്‍ കോപ്പിയടിച്ചു തനിക്ക് വേണ്ടുന്ന ചേരുവകള്‍ ചേര്‍ത്താണ് സത്യന്‍ അന്തിക്കാട് സിനിമയാക്കിയത്. ഒറ്റനോട്ടത്തില്‍ രണ്ടു സിനിമകളും തമ്മില്‍ ചില സീനുകളില്‍ സാമ്യം മാത്രമേ തോന്നു. പസ്ഖെ ഒന്ന് വിശദമായി നോക്കിയാല്‍ രണ്ടു ഒന്ന് തന്നെ. ആ ഒരു കാരണം കൊണ്ട് തന്നെ സത്യന്‍ ഒരു നോവലില്‍ നിന്ന് മോഷ്ട്ടിച്ചു എന്ന് കേള്‍ക്കുമ്പോള്‍ തെല്ലും അത്ഭുതം തോന്നുന്നില്ല. കേട്ടിടത്തോളം രണ്ടും ഒരേപോലെ. സിനിമ കണ്ടിട്ടില്ല.
ഹിഹീ.സോറി ചേച്ചി.ഞാനറിയാതെ 'ല'യും 'ത'യും കൂടി ഒന്ന് ഒത്ത് കളിച്ചതാ :)
ദേ വല്യ ഒരാല്..
പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടും.
ശ്രീനിയൂടെ കോപ്പിയടിയെ കുറിച്ചുള്ള ലേഖനം വായിച്ചിരുന്നു. ചില വാചകങ്ങളിലെ സാമ്യങ്ങളാണ് എടുത്തു പറഞ്ഞിരുന്നതു. വായനയും എഴുത്തുമുള്ളവരില്‍ നിന്നും അങ്ങനെ സാമ്യമുള്ള ചില വാചകങ്ങള്‍ പുറത്തേക്കു വന്നേക്കാമെന്നു എനിക്കു തോന്നുന്നു. എന്നാല്‍ ഇവിടെ ഒരു കോപ്പിയടിയുടെ ഗന്ധം മണക്കുന്നുണ്ട്.
ഒന്നും പറയാന്‍ പറ്റില്ല ചിലപ്പോള്‍ സത്യനന്തിക്കട്സര്‍ ഹംസക്ക എഴിതിയ ബുക്ക് വായിച്ചപ്പോള്‍ ഇതില്‍ കുറച്ചുമാറ്റം വരുത്തി ഒരു സിനിമ എടുത്താല്ലോ എന്ന് ചിന്തിച്ചു ചെയ്തതനെങ്ങില്ലോ അങനെ ആവാനും വഴിയില്ലേ............. സാറിന് തോന്നിയുടുണ്ടാവും ഇതു വിജയിക്കും എന്ന്
Post a Comment