പ്രതീക്ഷയുടെ മരുപ്പച്ചകള്‍


പ്രവാസിക്കെന്നും മരുപ്പച്ച പ്രതീക്ഷയാണ്
മിന്നി മറയുന്ന പച്ചപ്പ്‌ പോലും
മനസ്സില്‍ ഗൃഹാതുരത്വമുണ്ടാക്കുന്നു
മുറ്റത്തെ തൈമാവില്‍ ഞാന്നു കിടക്കും കണ്ണിമാങ്ങയും
തൊഴുത്തില്‍ മുക്രയിട്ടലറുന്ന പൈക്കിടാവും
ഉച്ചയ്ക്കുള്ള ഉപ്പേരിക്കായി
നട്ടുവളര്‍ത്തിയ വെണ്ടയും പയറും പിന്നെ ചേനയും
വേലിക്കു ചന്തമായ്ചെമ്പരത്തിയും തൊട്ടാവാടിയും
പോത്തിനുപിന്നാലെ കലപ്പയുമായി നീങ്ങുന്ന കൃഷ്ണേട്ടനും
ഉഴുന്നിട്ട പാടത്തെ ഒറ്റക്കാല്‍ കൊറ്റിയും കറുമ്പന്‍ കാക്കയും
ചിന്നം പിന്നം പെയ്യുന്ന ആദ്യത്തെ മഴയും
മഴയ്ക്കു പിന്നാലെ മണ്ണിന്റെ ഹരം പിടിക്കുന്ന മണവും
അടുക്കളയിലെ ഉമ്മയുടെ നീട്ടിവിളിയും
അനിയന്റെയും അനിയത്തിയുടെയും നേരവും കാലവും
നോക്കാത്ത പരാതി പറച്ചിലും
എല്ലാം ഇമ വെട്ടുമ്പോള്‍ കയ്യാപ്പുറമെന്നപോലെ.
എങ്കിലും ഗൃഹാതുരത്വമെന്റെ
തിരിച്ചു പോക്കിനുള്ള വെള്ളവും ഊര്‍ജവുമാണ്.


വര:  »¦മുഖ്‌താര്‍¦udarampoyil¦«   

.......................................................................................................................................


Aslam Patla
Kasaragod Dist.
Completed Studies : Govt Higher Secondary School, Patla and Govt College Kasaragod.
40 yrs; working in Dubai as Sr. HR and Admin Services Officer
Graduate -
Used to write articels in Magazines
Convenor in Charge - IMB UAE Chapter (Integrated Medical Brother hood)
first book (stories) about to release in December.
email id : aslampatla@gmail.com  

blog : http://aslampatla.blogspot.com/

5 comments:

malayala darsanam magazine said...

പ്രതീക്ഷയുടെ മരുപ്പച്ചകള്‍

»¦മുഖ്‌താര്‍¦udarampoyil¦« said...

നൊസ്റ്റാള്‍ജിയ.
നല്ല വരികള്‍.


>> എങ്കിലും ഗൃഹാതുരത്വമെന്റെ
തിരിച്ചു പോക്കിനുള്ള വെള്ളവും ഊര്‍ജവുമാണ്. <<
എന്റെയും....

shabeer said...

വരിയും
വരയും
ഇഷ്ടായി.

A.FAISAL said...

എങ്കിലും ഗൃഹാതുരത്വമെന്റെ
തിരിച്ചു പോക്കിനുള്ള വെള്ളവും ഊര്‍ജവുമാണ്.
എന്റെയും ..!!

ഹംസ said...

എങ്കിലും ഗൃഹാതുരത്വമെന്റെ
തിരിച്ചു പോക്കിനുള്ള വെള്ളവും ഊര്‍ജവുമാണ്.

. നാടിന്‍റെ മണമടിക്കുന്നു ,, നല്ല കവിത

Related Posts with Thumbnails