ഗള്‍ഫുകാരന്റെ ഭാര്യക്കിവിടെ 'സുഖ'മാണ്!

രണ്ടോ നാലോ
വര്‍ഷംമുമ്പ്‌ നിങ്ങള്‍വന്ന്‌
എട്ടോ പത്തോ
നാളുകള്‍ മാത്രം വീട്ടില്‍ നിന്ന്‌
അതിലുണ്ടായൊരു കുഞ്ഞിന്‌
മൂന്നുവയസ്സായെന്ന്‌
അവനെന്നും ചോദിക്കും
ബാപ്പ എവിടെയെന്ന്‌
ഓടിച്ചാടി കളിക്കും,
മോന്‍ ബാപ്പാനെ മാടി മാടി വിളിക്കും
അതുകാണുമ്പോള്‍ ഉടഞ്ഞിടും
ഇടനെഞ്ച്‌ പിടഞ്ഞിടും
പൂക്കുഞ്ഞിപ്പൈതലല്ലേ...
ആമുഖം കാണാന്‍ പൂതി
നിങ്ങള്‍ക്കുമില്ലേ.....

എണ്‍പതുകളില്‍ കേരളക്കരയിലും ഗള്‍ഫ്‌നാടുകളിലും എസ്‌ എ ജമീല്‍ എന്ന ഗായകന്‍ രചനയും സംഗീതവും നല്‍കി അമ്പിളി എന്ന ഗായികയുടെ സ്വരമാധുരിയിലൂടെ അലയടിച്ചുയര്‍ന്ന ഗാനം. ഗള്‍ഫ്‌കാരന്റെ ഭാര്യയുടെ മനസ്സിന്റെ വിങ്ങലും വിതുമ്പലും സങ്കടങ്ങളും എല്ലാം അടങ്ങിയിരുന്നു ആ വരികളില്‍. പതിറ്റാണ്ടുകള്‍ പലത്‌ കഴിഞ്ഞുപോയിരിക്കുന്നു. ഗള്‍ഫ്‌കാരന്റെ ജീവിതാവസ്ഥകളില്‍ ഒട്ടേറെ മാറ്റങ്ങളുണ്ടായി. ജോലിയില്‍, കൂലിയില്‍, മലയാളിയുടെ സ്വപ്‌നഭൂമിയായ മണല്‍കാടിന്റെ മനസും ശരീരവും ഏറെ മാറി.

പക്ഷേ എന്നിട്ടും പ്രവാസിയുടെ പ്രിയതമയുടെ പ്രശ്‌നങ്ങളുടെ മുഖങ്ങള്‍ ഇന്നും പഴയതു തന്നെയാണ്‌. അവളുടെ കാത്തിരിപ്പിനും വിരഹത്തിന്റെ വേദനക്കും അതേ ചൂട്‌ തന്നെയാണ്‌. ഗള്‍ഫു നാടുകളില്‍ അന്നംതിരഞ്ഞെത്തിയ മുപ്പതു ലക്ഷത്തോളം മലയാളികളില്‍ അഞ്ചു ശതമാനത്തിനുമാത്രമെ കുടുംബത്തോടൊപ്പം കഴിഞ്ഞുകൂടാന്‍ ഇന്നും ഭാഗ്യം തുണയായിട്ടൊള്ളൂ.കാരണങ്ങള്‍ പലതാണെങ്കിലും ശേഷിക്കുന്നവന്റെ ഇണകളെല്ലാം വേര്‍പ്പാടിന്റെ വേദനയില്‍ അസഹ്യമായ കാത്തിരിപ്പിന്റെ മരുപ്പറമ്പില്‍ കിടന്ന്‌ വാടുകതന്നെയാണ്‌.


ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ അഞ്ച്‌ സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം. 1970കളുടെ അവസാനത്തോടെയാണ്‌ ഈ അവസ്ഥക്കുമാറ്റം കണ്ടുതുടങ്ങിയത്‌. 1974-94 കാലഘട്ടത്തില്‍ സംസ്ഥാനത്തെ ജനസംഖ്യയില്‍ ദരിദ്രര്‍ 40.42 ശതമാനമായിരുന്നു. അതില്‍നിന്ന്‌ 25.43 ശതമാനമായി കുറഞ്ഞു. ഇന്ന്‌ കേരളം സാമ്പത്തിക വളര്‍ച്ചയിലും പ്രതിശീര്‍ഷ വരുമാനത്തിലും രാജ്യത്തെ മുന്‍നിര സംസ്ഥാനമായി മാറിയിരിക്കുന്നു.

ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്‌ ഗള്‍ഫ്‌ പണത്തിന്റെ വരവാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. അതിന്റെ തോത്‌ കൂടിക്കൊണ്ടേയിരിക്കുന്നു. മൂന്ന്‌വര്‍ഷം മുമ്പ്‌ 25000 കോടിയായിരുന്നു സംസ്ഥാനത്തിന്റെ പ്രതിവര്‍ഷ ഗള്‍ഫ്‌ വരുമാനമെങ്കില്‍ ഇന്ന്‌ 40000 കോടിയായി ഉയര്‍ന്നിരിക്കുന്നു.സംസ്ഥാനത്തിന്റെ സമ്പദ്‌ വ്യവസ്ഥയിലേക്ക്‌ തന്നെയാണതിന്റയും വരവ്‌.

കുടുംബമെന്ന മഹത്തായ സ്ഥാപനത്തിന്റെ സുരക്ഷിതമായ തറവാടാണ്‌ വീട്‌. സ്‌നേഹത്തിന്റേയും സംസ്‌ക്കാരത്തിന്റേയും ഉത്തരവാദിത്വത്തിന്റേയും ബാല പാഠങ്ങള്‍ നമുക്ക്‌ പഠിപ്പിച്ചു തന്ന ആദ്യവിദ്യാലയമാണത്‌.അവിടുത്തെ ഓരോ അംഗവും നമുക്ക്‌ പ്രിയപ്പെട്ടവരാണ്‌. അവരുടെ ഭാവിയും വളര്‍ച്ചയും സുരക്ഷിതമാക്കാന്‍ പല ജീവിതോപാതികള്‍ തേടിപോയി പൂര്‍വീകര്‍.അടുത്ത നഗരത്തിലേക്ക്‌, അയല്‍ സംസ്ഥാനത്തേക്ക്‌.വേറെചിലര്‍ നല്ലജോലിയും കൂടുതല്‍ കൂലിയും ലഭിക്കുന്നതിനായി ഏഴുകടലും കടന്നു.

എഴുപതുകളോടുകൂടിയാണ്‌ ആ കുടിയേറ്റത്തിന്റെ ബാഹുല്യം കൂടിയത്‌. പിന്നീടതൊരു ഒഴുക്കായി. ആദ്യമായി കടല്‍ കടന്നവരില്‍ ഏറെയും വിവാഹിതരും നാല്‍പതിനടുത്ത്‌ പ്രായമുള്ളവരുമായിരുന്നു. പിന്നീട്‌ യുവാക്കളുടെ ഊഴമായി. അവര്‍ രണ്ടോ മൂന്നോ വര്‍ഷം ഗള്‍ഫില്‍ കഴിഞ്ഞ്‌ തിരിച്ചെത്തി. നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ഒരുവിവാഹം കഴിക്കുന്നു. രണ്ടോ മൂന്നോ മാസംമാത്രം ഭാര്യയോടൊപ്പം കഴിഞ്ഞ്‌ പിന്നെ അനിവാര്യമായൊരു മടക്കയാത്രക്ക്‌ മനസ്സൊരുക്കി വിമാനം കയറുന്നത്‌ തകര്‍ന്ന ഹൃദയവുമായിട്ടാണ്‌.
ഇത്തരക്കാരുടെ എണ്ണം പെരുകിയതോടെയാണ്‌ കേരളത്തില്‍ ഭര്‍ത്താക്കന്‍മാരുമായി പിരിഞ്ഞുകഴിയാന്‍ വിധിക്കപ്പെട്ട ഭാര്യമാരുടെ എണ്ണവും വര്‍ധിച്ചത്‌. ഓരോ വീട്ടിലും ഓരോ(ഗള്‍ഫ്‌ വിധവ)യെങ്കിലും ഇന്നുണ്ട്‌. 2003ല്‍ കെ സി സക്കറിയയും സംഘവും നടത്തിയ പഠനത്തില്‍ പറയുന്നത്‌ ഭര്‍ത്താക്കന്‍മാരുമായി പിരിഞ്ഞു കഴിയാന്‍ വിധിക്കപ്പെട്ട 10 ലക്ഷത്തോളം ഗള്‍ഫ്‌ വിധവകള്‍ കേരളത്തിലുണ്ടെന്നാണ്‌.

ഏതെങ്കിലുമൊരു വിദേശ രാജ്യം. അതെവിടെയുമാകാം. ഇന്ന്‌ മലയാളികള്‍ അന്നം തിരഞ്ഞെത്താത്ത ലോകങ്ങള്‍ ഭൂലോകത്തില്ല. അവര്‍ വന്‍ നഗരങ്ങളിലോ ചെറു പട്ടണങ്ങളിലോ വൈദ്യുതിപോലും വന്നെത്തിനോക്കാത്ത മണല്‍ക്കാടിന്റെ മലയിടുക്കുകളിലോ ഒക്കെ പണിയെടുക്കുന്നുണ്ട്‌. ഗള്‍ഫിലുള്ള മലയാളികളില്‍ അഞ്ച്‌ ശതമാനത്തിന്‌ മാത്രമെ ഉയര്‍ന്ന ജോലിയും മികച്ച വരുമാനവുമുള്ളൂ.പൊള്ളുന്ന ചൂടിലും നിര്‍മാണ മേഖലകളിലാണ്‌ ശേഷിക്കുന്നവരില്‍ ഭൂരിഭാഗത്തിനും തൊഴില്‍. ലേബര്‍ ക്യാമ്പുകള്‍ ഇന്നും പറയുന്നത്‌ ദുരിതങ്ങളുടെ ആവര്‍ത്തനങ്ങള്‍ തന്നെ. പല ഭാഷകള്‍ സംസാരിക്കുന്നവര്‍ക്കൊപ്പം. പല വേശങ്ങള്‍ ധരിക്കുന്നവര്‍ക്കൊപ്പം. അവരോടെല്ലാം അവന്‍ സൗഹൃദം സ്ഥാപിക്കുന്നു. അവരെ അത്ഭുതപ്പെടുത്തി അവരുടെ ഭാഷപോലും പഠിച്ചെടുക്കുന്നു.

അപ്പോഴെല്ലാം അവന്റെ കരുത്ത്‌ ഇക്കരെയുള്ള കുടുംബമാണ്‌. പ്രിയപ്പെട്ട ഭാര്യ. പൊന്നുമക്കള്‍, സ്‌നേഹനിധികളായ മാതാപിതാക്കള്‍. വല്ലപ്പോഴും അയക്കുന്ന പണത്തിനും വിലപിടിപ്പുള്ള സമ്മാനത്തിനും കാത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍... അവരെല്ലാം പൂത്ത്‌ തളിര്‍ക്കട്ടെ എന്ന്‌ കരുതിയാണല്ലോ അയാള്‍ കാതങ്ങള്‍ താണ്ടി അവിടെ എത്തിപ്പെട്ടത്‌.
പ്രവാസത്തിന്റെ വിമ്മിട്ടങ്ങളില്‍ കിടന്ന്‌ ശ്വാസം മുട്ടുമ്പോള്‍ സാന്ത്വനമാകാനും സംഘര്‍ഷങ്ങളുടെ ഹൃദയഭൂവിലേക്ക്‌ സ്‌നേഹത്തിന്റെ മരുപച്ചപോലെ ആശ്വാസത്തിന്റെ കുളിര്‍മഴപെയ്യിക്കാനും അയാള്‍ക്കുണ്ടായിരുന്നത്‌ പാതിമെയ്യായ ഭാര്യയായിരുന്നു, അവളാണവന്റെ കരുത്ത്‌. ആഴ്‌ചതെറ്റാതെ എത്തിയിരുന്ന കത്തുകളിലൂടെ. വല്ലപ്പോഴും എസ്‌ ടി ഡി കോളിനു മറുതലക്കല്‍ നിന്നും കേള്‍ക്കുന്ന വിതുമ്പുന്ന മനസ്സിലെ പാതിമുറിഞ്ഞ വാക്കുകളിലൂടെ...

കുഞ്ഞുമക്കളുടെ കുസൃതികളിലൂടെ. എല്ലാം ആ ബന്ധം കൂടുതല്‍ ദൃഢമാകുകയായിരുന്നു. വേര്‍പ്പാടിന്റെ വേദനയുടെ ആഴത്തിന്‌ വ്യാപ്‌തി കൂടുകയായിരുന്നു.
ഗള്‍ഫ്‌കാരന്റെ വേദനകളും ആവശ്യങ്ങളും പ്രശ്‌നങ്ങളും എല്ലാം പലകാലങ്ങളില്‍ ചര്‍ച്ചചെയ്യുകയുണ്ടായി. അതിന്‌ പരിഹാരമകലെയാണെങ്കിലും, അവന്റെ മനസിന്റെ വിശാലതയെ പൊക്കിപ്പറഞ്ഞ്‌ നാട്ടുകാരും സര്‍ക്കാരും രാഷ്‌ട്രീയക്കാരും സംഘടനകളും പലവട്ടം ചൂഷണം ചെയ്‌തു. വികസനത്തിന്റെ പേരില്‍, ജീവകാരുണ്യത്തിന്റെ പേരില്‍. എന്നാല്‍ അയാളെമാത്രം ഓര്‍ത്ത്‌, കുടുംബത്തിനായി സ്വയം അലിഞ്ഞുതീരുന്ന ഒരുയന്ത്രം വീടിന്റെ ഏതോ ഒരുകോണില്‍ കഴിഞ്ഞുകൂടിയിരുന്നു.ഗള്‍ഫ്‌ കാരന്റെ ഭാര്യ. ഇന്നും അവള്‍ ആ മൂലയിലെവിടെയൊക്കെയോയുണ്ട്‌.

വിരഹത്തിന്റെ വേദനകളില്‍ ഒറ്റപ്പെട്ടുപോയവളുടെ നിലവിളികളും സങ്കടങ്ങളും എന്നിട്ടും വലിയ ചര്‍ച്ചക്കൊന്നും ഇതുവരെ വിഷയമായിട്ടില്ല. സങ്കടങ്ങള്‍ക്ക്‌ പരിഹാരം കാണാനും ആരും മെനക്കെടാറുമില്ല. ഇന്നും അവള്‍ ഒരു പ്രദര്‍ശന വസ്‌തുവല്ലേ. ആര്‍ഭാടത്തിന്റേയും പൊങ്ങച്ചത്തിന്റേയും പ്രതീകമല്ലേ പലര്‍ക്കും...? കുടുംബാഗങ്ങള്‍ പോലും അവളെ ശരിക്ക്‌ മനസ്സിലാക്കിയോ..? സമൂഹം അപവാദം പറയാനല്ലാതെ മനസുകാണാന്‍ ശ്രമിച്ചുവോ...? ഇല്ലെന്നുതന്നെയാണുത്തരം. പരസ്‌പരം കണ്ടും അറിഞ്ഞും ആശയവിനിമയം നടത്തിയും മക്കളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ക്കു സാക്ഷിയാകാന്‍ കഴിയാതെ ഭര്‍ത്താവ്‌ മറ്റൊരു വന്‍കരയില്‍. പ്രിയപ്പെട്ടവരുടെ വിവാഹാവസരത്തില്‍, മരണസമയത്ത്‌, ആറ്റുനോറ്റുണ്ടായ പൊന്നുമക്കളുടെ ജനന സമയത്ത്‌. ജീവിതത്തിലെ നിര്‍ണായകാവസരങ്ങളിലെല്ലം അയാള്‍ കാണാമറയത്താണ്‌. അപ്പോഴെല്ലാം അവള്‍ തിരയുന്നത്‌ ഒരുമുഖം മാത്രമാണ്‌. അടുത്തുണ്ടാവണമെന്ന്‌ കൊതിക്കുന്നതും അയാളുടെ സാന്നിധ്യമാണ്‌.

ചൂഷണങ്ങളുടെ, അപവാദങ്ങളുടെ മുഖങ്ങളെ എങ്ങനെയൊക്കെയാണവള്‍ അതിജീവിക്കുന്നത്‌. ഭര്‍ത്താവ്‌ ഗള്‍ഫിലെന്നറിയുമ്പോള്‍ ചിലര്‍ക്ക്‌ അടുത്ത്‌ പറ്റിക്കൂടാന്‍ ഉത്സാഹമാണ്‌. ചൂഷകരുടെ പുഞ്ചിരിയും നന്മയുടെ നിലാവാണെന്ന്‌ തെറ്റിദ്ധരിച്ച്‌ പോകുന്ന ആരെങ്കിലുമൊക്കെ ചതിക്കുഴികളില്‍ വീഴുന്നുണ്ടാവാം. പക്ഷേ എല്ലാവരേയും ഒരേ അളവ്‌കോലുകൊണ്ട്‌ അളക്കുന്നവരുടെ ക്രൂര വിനോദങ്ങളില്‍നിന്ന്‌ എവിടേക്കാണവള്‍ ഓടിയൊളിക്കുക.... തുറിച്ചുനോട്ടങ്ങളില്‍ നിന്ന്‌ മോചനം നേടാന്‍ ഏതു മാളത്തിലാണ്‌ അഭയം തേടുക...?

പ്രിയതമന്റെ വിരഹത്തിന്റെ ചൂടിനേക്കാള്‍ മനസിനെ മുറിവേല്‍പ്പിക്കുന്ന എത്രയെത്ര അനുഭവങ്ങളാണ്‌ പലര്‍ക്കും പറയാനുള്ളത്‌. ആരേയും വേദനിപ്പിക്കാതെയും മുഷിപ്പിക്കാതെയും എല്ലാവരുടേയും ബഹുമാന ആദരവുകള്‍ നേടിയെടുത്ത്‌ കഴിഞ്ഞു കൂടുന്നവരാണ്‌ അവരിലധികപേരും. ഭര്‍ത്താവ്‌ വിദേശത്താവുമ്പോഴും ഏറെപേരും കഴിയുന്നത്‌ ഭര്‍തൃവീടുകളില്‍ തന്നെയാണ്‌. ഭര്‍ത്താവിന്റെ മാതാവിന്റേയും പിതാവിന്റേയും സഹോദരങ്ങളുടെയും കൂടെതന്നെയാണ്‌ അവരുടെ ദിന ചര്യകളും. അപ്പോഴും സ്വന്തം വീട്ടിലേക്കൊന്ന്‌ പോകാനും അവര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും കഴിയാത്ത എത്രയോ സഹോദരിമാരുണ്ട്‌.

പ്രിയതമന്‍ കുടുംബത്തിനുവേണ്ടി മണല്‍കാട്ടില്‍ സ്വയമുരുകുമ്പോള്‍ ആ തീയില്‍ അവളുടെ ഹൃദയവും വേവുന്നുണ്ട്‌. വിവാഹാനന്തരമുള്ള കാത്തിരിപ്പ്‌ അനുഭവിച്ചവര്‍ക്കുപോലും പകര്‍ത്തിവെക്കാനാവില്ലെന്നാണ്‌ ഒരു പ്രവാസിയുടെ ഭാര്യപറഞ്ഞത്‌. ഉടനെവരുമെന്ന ആശ്വാസ വചനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്‌ ഓരോ ദിനവും തള്ളി നീക്കുന്നത്‌. മോചനംകാത്ത്‌ കഴിയുന്ന തടവുപുള്ളികളുടെ കാത്തിരിപ്പ്‌ പോലെ ദുസ്സഹമാണത്‌. പക്ഷേ അതിന്റെ ദൈര്‍ഘ്യം പലപ്പോഴും കൂടും. ഒരുവര്‍ഷമെന്നത്‌ രണ്ടും മൂന്നും യുഗമായി നീളും. സാമ്പത്തികമായ പ്രശ്‌നങ്ങള്‍, നിയമതടസ്സങ്ങള്‍...അങ്ങനെ പലതുമാവാം കാരണങ്ങള്‍. പക്ഷേ അതെല്ലാം പരിഹരിക്കുംവരെയുള്ള അവളുടെ തപസ്സ്‌. ആര്‍ക്കാണാ മനസ്സിന്റെ ആഴമളക്കാനാവുക...ആത്മവേദനയുടെ രോധനം കേള്‍ക്കാനാവുക..?

സ്‌നേഹംകൊണ്ടാണ്‌ മറ്റുള്ളവരെ കീഴ്‌പ്പെടുത്തേണ്ടതെന്നും കുടുംബത്തില്‍ ആഹ്ലാദത്തിന്റെ അന്തരീക്ഷം സ്ഥായിയായി വര്‍ത്തിക്കണമെങ്കില്‍ പരസ്‌പര വിശ്വാസത്തിന്റെ പൂമരങ്ങളാണ്‌ തളിരിട്ടു നില്‍ക്കേണ്ടതെന്നും അവളെ ആരും പഠിപ്പിച്ച്‌ കൊടുക്കേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ കണ്ണീരു നനയുന്ന ജീവിത പശ്ചാത്തലത്തിലും ജീവിതത്തെ പുഞ്ചിരിയോടെ നേരിടാനുള്ള മനക്കരുത്ത്‌ അവള്‍ ആര്‍ജിച്ചെടുത്തിട്ടുണ്ട്‌. അനുരഞ്‌ജനത്തിന്റെയും സഹനത്തിന്റേയും പുതിയ പാഠങ്ങള്‍ പഠിച്ചെടുത്തത്‌ പുതിയ ചുറ്റുപാടിലെത്തിയ ശേഷമാവാം. എങ്കിലും അതിജീവനത്തിന്‌ അവള്‍ക്ക്‌ ആ വഴിയെ പുണരുകതന്നെ വേണം. എങ്കിലെ പുതിയ ഭവനത്തിലും സ്‌നേഹത്തിന്റെ തണല്‍ വിരിക്കാനാവൂ.

അങ്ങനെത്തന്നെയാണ്‌ മിക്ക ഗള്‍ഫ്‌ ഭാര്യമാരും കുടംബത്തെ കാത്തുപോരുന്നത്‌. ഭര്‍ത്താവിന്റെ അഭാവത്തിലും അകമേ കരയുമ്പോഴും പുറമേക്ക്‌ പുഞ്ചിരി പൊഴിക്കുന്നു അവള്‍. പക്ഷേ സഹിച്ച്‌ സഹിച്ച്‌ ഹൃദയം കല്ലായിപ്പോയ അവളെയും ബാധിക്കുന്നു ചില മാനസികപ്രശ്‌നങ്ങള്‍. അവ സങ്കീര്‍ണമാണ്‌. പ്രവാസികളുടെ ഭാര്യമാരില്‍ കണ്ട മാനസിക പ്രശ്‌നങ്ങളെ ഗള്‍ഫ്‌ സിന്‍ഡ്രോം എന്നാണ്‌ മനശാസ്‌ത്ര വിദഗ്‌ധര്‍ പേരിട്ട്‌ വിളിക്കുന്നത്‌. വേര്‍പ്പിരിഞ്ഞിരിക്കുന്ന ഭാര്യമാരുടെ മാനസികാവസ്ഥയില്‍ വരുന്നമാറ്റങ്ങളാണെത്രെ ഈ രോഗത്തിനുകാരണം. ജീവിത്തിന്റെ വസന്തകാലത്ത്‌ കാത്തിരിക്കാനുള്ള നിയോഗവുമായി അവള്‍ ഒറ്റപ്പെടുമ്പോഴാണ്‌ പുതിയകാലത്തിന്റേയും സാഹചര്യങ്ങളുടേയും സമ്മര്‍ദഫലമായി വിഷാദരോഗം, വന്ധ്യത തുടങ്ങിയവയെല്ലാം അവള്‍ക്ക്‌ കൂട്ടിനെത്തുന്നത്‌. വന്ധ്യത പ്രവാസിയേയും ഇന്ന്‌ അലട്ടികൊണ്ടിരിക്കുന്നുണ്ട്‌. അങ്ങനെയുള്ള ധാരാളം പേര്‍ ചികിത്സതേടിയെത്തുന്നുണ്ടെന്നുമാണ്‌ ആതുരാലയങ്ങളിലെ കണക്കുബുക്കുകള്‍ നമ്മോട്‌ പറയുന്നത്‌.

ഇരുപത്‌ വര്‍ഷം മുമ്പ്‌ വിവാഹിതനായ ഒരു ഗള്‍ഫ്‌കാരന്റെ അനുഭവം മറ്റൊന്നാണ്‌. മൂന്ന്‌ മക്കളായി. രണ്ട്‌ പെണ്‍മക്കളെ കെട്ടിച്ചുവിട്ടു.തരക്കേടില്ലാത്ത ഒരുവീട്‌ വെച്ചു. പക്ഷേ ഈ കാലത്തിനിടയില്‍ ഞങ്ങള്‍ക്ക്‌ ഒരുമിച്ച്‌ ജീവിക്കാന്‍ കഴിഞ്ഞത്‌ രണ്ടര വര്‍ഷം മാത്രമാണ്‌. ഇരുപത്‌ വര്‍ഷത്തിനിടയില്‍ ആകെ രണ്ടര വര്‍ഷം...

പിന്നെയും പല നഷ്‌ടകണക്കുകള്‍ പറയുന്നതിനിടെ അയാള്‍ സങ്കടപെട്ടത്‌ ഭാര്യയെക്കുറിച്ചായിരുന്നു. ജീവിതത്തില്‍ എന്ത്‌ സന്തോഷമാണവള്‍ക്ക്‌ കൊടുക്കാന്‍ കഴിഞ്ഞത്‌. വിവാഹം കഴിഞ്ഞപ്പോള്‍ 15 ദിവസമാണ്‌ ഒരുമിച്ചുകഴിയാനായത്‌. രണ്ടു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. പിന്നീടൊന്ന്‌ കാണാന്‍. പക്ഷേ അപ്പോഴേക്കും ആദ്യ കുഞ്ഞിന്‌ ഒരു വയസായിരുന്നു. ഓരോ രണ്ടുവര്‍ഷത്തിനൊടുവിലും അനുവദിച്ച്‌ കിട്ടുന്ന അവധിയില്‍ അയാള്‍ നാട്ടിലെത്തി. ഇരുപത്‌ വര്‍ഷം കടന്നുപോയപ്പോള്‍ അയാള്‍ അന്‍പതാം വയസ്സിലെ വൃദ്ധനായി. ഭാര്യയും യൗവനം ചോര്‍ന്നുപോയ ഒരുപേക്കോലമായി. രണ്ട്‌ മക്കളുടേയും ജനനസമയത്ത്‌ അയാള്‍ക്ക്‌ അടുത്തുണ്ടാവാനായിട്ടില്ല. അവരുടെ വിവാഹ സമയത്തും കൂടെയുണ്ടാവാനായില്ല. ഇന്നും അയാളുടെ പ്രവാസത്തിന്‌ അവധി നല്‍കാനായിട്ടില്ല.

ഇളയമകളുടെ വിവാഹം കൂടെ... പണിതീരാത്തവീടിന്‌ മുകളില്‍ ഒരു നിലകൂടി. ആവശ്യങ്ങള്‍ പിന്നെയും പിന്നെയും കുന്നുകൂടി വരുന്നു.കുടുംബാഗങ്ങളുടെ ആഗ്രഹവും സ്വപ്‌നവും ബാധ്യതയും കൂടി അയാളുടെ ചുമലിലേക്ക്‌ വന്നുപതിക്കുന്നു. മറ്റുള്ളവരെ ജീവിപ്പിക്കാനുള്ള തത്രപ്പാടിനിടയില്‍ അയാള്‍ക്ക്‌ കൈമോശം വന്നത്‌ ജീവിതത്തിന്റെ വസന്തങ്ങള്‍ തന്നെയായിരുന്നു. പാഴായിപ്പോയ യുവത്വത്തോടൊപ്പം കൊഴിഞ്ഞു വാടിയ എത്രയെത്ര മോഹങ്ങള്‍.... ഈ ഭാര്യയും ഭര്‍ത്താവും പതിനായിരങ്ങളുടെ പ്രതിനിധികളാണ്‌. പലരുടെയും ദാമ്പത്യജീവിതമെന്ന്‌ പറയുന്നത്‌ രണ്ടോ നാലോ വര്‍ഷങ്ങളിലൊടുങ്ങുന്നു.

മടക്കം പിന്നെ വാര്‍ധക്യത്തിലാവും. പലരുടെയും മരണംപോലും വിദേശത്ത്‌ വെച്ച്‌ സംഭവിക്കുന്നു. ചേതനയറ്റ ശരീരവുമായി വീടിന്റെ അകത്തളങ്ങളിലേക്കെത്തുന്നതോ അവസാനയാത്രക്ക്‌ തയ്യാറായി. ചിലയിടങ്ങളില്‍ നിന്നുമരണം സംഭവിച്ചാല്‍ പലര്‍ക്കും ജന്മനാട്ടില്‍ അന്ത്യനിദ്രക്കുള്ള ഭാഗ്യംപോലും ലഭിക്കാതെ വരുന്നു. ഇതെല്ലാം അനുഭവിക്കുന്നത്‌ പുരുഷനാവാം. പക്ഷേ അപ്പോഴെല്ലാം കണ്ണീര്‌ കുടിക്കേണ്ടത്‌ അവളും കുഞ്ഞുങ്ങളുമാണ്‌. പിന്നാലെ വരുന്ന ദുരിതപ്പുഴ നീന്തിതീര്‍ക്കേണ്ടതും അവളൊറ്റക്കാണ്‌.

കത്ത്‌ വായിച്ചുടന്‍ കണ്ണുനീര്‍ വാര്‍ക്കണ്ട
കഴിഞ്ഞുപോയതിനി ഒന്നുമേ ഓര്‍ക്കേണ്ട
ഖല്‍ബില്‌ കദനപ്പൂമാല്യങ്ങള്‍ കോര്‍ക്കേണ്ട
കഴിവുള്ള കാലം കളഞ്ഞിനി തീര്‍ക്കേണ്ട
യാത്രത്തിരിക്കുമല്ലോ...എനിക്കാമുഖം കണ്ട്‌
മരിക്കാമല്ലോ.....

എസ്‌ എ ജമീലില്‍ തന്റെ ഗാനം അവസാനിക്കുന്നത്‌ ഈ വരികളിലൂടെയാണ്‌. പതിറ്റാണ്ടുകള്‍ക്കുമുമ്പ്‌ അദ്ദേഹം കുറിച്ച്‌ വെച്ച വരികള്‍ തന്നെയാണ്‌ ഇന്നത്തെ പെണ്ണിനും പറയാനുള്ളത്‌. മലക്കല്ല താന്‍വെറുമൊരു പെണ്ണാണെന്നാണ്‌ ഓര്‍മപ്പെടുത്താനുള്ളത്‌. വിദേശ നാണ്യത്തിന്റെ വരവ്‌ കുത്തനെ ഉയരുന്നതിലുള്ള ആഹ്ലാദങ്ങള്‍ക്കിടയില്‍ നിന്ന്‌ അധികൃതര്‍ക്ക്‌ അവളുടെ നഷ്‌ട സ്വപ്‌നങ്ങളുടെ കണക്കെടുക്കാന്‍ സമയമുണ്ടാവില്ല. നെടുവീര്‍പ്പുകളുടെ തോത്‌്‌ പരിശോധിക്കാനും. പക്ഷേ അവളും അവളുടെ പ്രശ്‌നങ്ങളും എന്നും ഉയര്‍ത്തുന്ന ആരോഗ്യ സാമൂഹിക പ്രശ്നങ്ങളോട്‌ ഇനിയും മുഖം തിരിച്ചിരുന്നാല്‍.....

. 
ചിത്രത്തിനു ഗൂഗിളിനോടു കടപ്പാട്
..............................................................................................................................................
 എന്റെ ഫോട്ടോ

ഹംസ ആലുങ്ങല്‍
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ ഒരു കഥാകൃത്താവണമെന്ന ചെറിയ സ്വപ്‌നവുമായി ജനിച്ചു. 1995 മുതല്‍ ആനുകാലികങ്ങളില്‍ അസ്‌മ എന്നകഥാകാരി ജനിച്ചു. അവള്‍ക്ക്‌ ലഭിച്ച പ്രണയലേഖനങ്ങളുടെ ബാഹുല്യം കണ്ട്‌ പേടിച്ച്‌ ഒരുനാള്‍ അപ്രത്യക്ഷയായി. ഹംസ ആലുങ്ങല്‍ എന്ന കഥാകാരന്റേത്‌ പുനര്‍ജന്മം. അഞ്ച്‌ വര്‍ഷത്തെ ആയുസിനിടക്ക്‌ പുഴവിളിക്കുന്നു. എന്നകഥാ സമാഹാരവും മഴതോരാതെ എന്ന നോവലും ചില നോവലെറ്റുകളും മാത്രം എഴുതിയ ആ കഥാകൃത്തും മൃതിയടഞ്ഞു. ഇപ്പോഴത്തേത്‌ മൂന്നാം ജന്മമാണ്‌. അവിടെ അക്ഷരങ്ങള്‍കൊണ്ട്‌ അന്നമുണ്ണുന്ന പത്ര പ്രവര്‍ത്തകന്‍. ഇപ്പോള്‍ സിറാജ്‌ ദിനപത്രത്തിന്റെ കോഴിക്കോട്‌ യൂനിറ്റില്‍ സബ്‌ എഡിറ്റര്‍. കലികാലത്തെ കൗമാരങ്ങള്‍, മുറിവേറ്റുവീണവരുടെ സാക്ഷിമൊഴികള്‍ എന്നീ പുസ്‌തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്‌. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കുട്ടികളെ സംബന്ധിച്ച മികച്ച അന്വേഷണ പരമ്പരക്കുള്ള അവാര്‍ഡ്‌, ദേശീയ ശിശു വികസന കൗണ്‍സില്‍ അവാര്‍ഡ്‌, സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച പത്രപ്രവര്‍ത്തനത്തിനുള്ള പ്രഥമ ഗീവര്‍ഗീസ്‌ ദേവസ്യ മുക്കാടന്‍ അവാര്‍ഡ്‌ എന്നിവ ലഭിച്ചു.
blog:  വിളംബരം
e mail: hamzaalungal07@gmail.com
ph: +91 9946570745


44 comments:

mukthaRionism said...

>> കത്ത്‌ വായിച്ചുടന്‍ കണ്ണുനീര്‍ വാര്‍ക്കണ്ട
കഴിഞ്ഞുപോയതിനി ഒന്നുമേ ഓര്‍ക്കേണ്ട
ഖല്‍ബില്‌ കദനപ്പൂമാല്യങ്ങള്‍ കോര്‍ക്കേണ്ട
കഴിവുള്ള കാലം കളഞ്ഞിനി തീര്‍ക്കേണ്ട
യാത്രത്തിരിക്കുമല്ലോ...എനിക്കാമുഖം കണ്ട്‌
മരിക്കാമല്ലോ..... <<

ഇപ്പൊ കത്തൂല.
രണ്ടു മിസ്സ്ഡ് കോളും
ഒരു എസ് എം എസും..


ഞാനൊരു പ്രവാസിയാണ്
അതുകൊണ്ടു തന്നെ വായന തീവ്രമാവുന്നു.

നന്നായി,
ഹംസാ
ഈ ഓര്‍മപ്പെടുത്തലുകള്‍..

ഹംസ said...

കത്ത്‌ വായിച്ചുടന്‍ കണ്ണുനീര്‍ വാര്‍ക്കണ്ട
കഴിഞ്ഞുപോയതിനി ഒന്നുമേ ഓര്‍ക്കേണ്ട
ഖല്‍ബില്‌ കദനപ്പൂമാല്യങ്ങള്‍ കോര്‍ക്കേണ്ട
കഴിവുള്ള കാലം കളഞ്ഞിനി തീര്‍ക്കേണ്ട
യാത്രത്തിരിക്കുമല്ലോ...എനിക്കാമുഖം കണ്ട്‌
മരിക്കാമല്ലോ.....

മനസ്സില്‍ എന്നും കൊണ്ട് നടക്കുന്ന വാക്കുകള്‍ :(

വല്ലാത്ത ഒരു നൊമ്പരത്തോടെയാ വായിച്ചത് മനസ്സില്‍ അറിയുന്നതും സ്ഥിരം പറയുന്നതുമാണെങ്കിലും വീണ്ടും വീണ്ടും കേള്‍ക്കുമ്പോള്‍ ഇടനെഞ്ചു പൊട്ടിപ്പോവും. കണ്ണൂനീര്‍ വാര്‍ത്ത് കഴിയുന്ന ഒരു പാവം പ്രവാസി തന്നെ ഞാനും ..!!

ആര്‍ബി said...

GRt... well said
all the best wishes,,,

Mohamed Salahudheen said...

Nice

fasluthengat said...

മണിക്കൂറുകളോളം സംസാരിച്ചിരിക്കാന്‍ ഇന്റര്‍നെറ്റ്‌ കാളും,
കണ്ടു സംസാരിക്കാന്‍ ചടിങ്ങും ഉണ്ടായാലും,
അടുത്തില്ലെങ്ങില്‍,
വിരഹം വിരഹം തന്നെയാണ്

ബഷീർ said...

അടുത്ത ദിവസം നാട്ടിൽ നിന്നെത്തിയതിനാൽ കൂടുതലൊന്നും എഴുതാനാവില്ല. ...ഈ വിരഹത്തിനിടയിലും അകലത്താണെങ്കിലും മനസുകൾ അടുത്താണെന്നതിൽ ആശ്വാസം കണ്ടെത്തുകയാല്ലാതെ പ്രവാസിയായ എനിയ്ക്കും മറ്റൊരു വഴി തത്കാലമില്ല.

Mohamed Mustafa Saidalavi said...

മലകല്ല പെണ്ണ് എന്ന് എല്ലാവരും ഓര്‍ക്കാന്‍ ഇതൊരു അവസരം ആയാല്‍, ഈ കൃതിയുടെ കര്‍ത്താവ്‌ ധന്യനായി.

ജംഷിദ്. എ said...

യഥാര്തിയത്തിനു മുന്നില്‍ എന്നും പക്കച്ചു നില്കാനും, ഒരു പരിഭും പറയാനില്ലാതെ അതുമായി താരതമ്യ പെടുന്ന ഒരു സാധാരണ പ്രവാസിയായ ജഹാന്‍ എന്ത് പറയാന്‍
ഒരു നെടുവെര്‍പ്പുമാത്രം , പിന്നയൂം പഴയത് പോലെ ...........
ഹംസ ഇത് വളരെ touching ആയിരുന്നു താങ്ക്സ്

Unknown said...

<>വളരെ നന്നായി...പ്രവാസിയുടെ ഗതികേട്...പിന്നെ ഒരു കാര്യം കൂടി..എല്ലാം നിര്‍ത്തി പ്രവാസ ജീവിതം അവസാനിപ്പിച്ചാല്‍ അത് വീട്ടുകാര്‍ക്ക് ബാധ്യതയാണ്...അത് വരെ മാസാമാസം ഒഴുകിക്കൊണ്ടിരുന്ന പണം...ഇനി അതുണ്ടാവില്ലല്ലോ എന്ന സങ്കടം..അതും ഒരു സത്യമല്ലേ....

Anonymous said...

DEAR BROTHERS, IF U ARE ELIGIBLE TO SPONSOR UR FAMILY PLS DO THAT.

Unknown said...

ഈ ഓര്‍മ്മപ്പെടുത്തല്‍ വീണ്ടും നല്ലതിനാവട്ടെ എന്നാഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു.

ഹംസ, ആശംസകള്‍

Noushad Vadakkel said...

വിരഹ വേദനയുമായി ജീവിക്കുന്ന പ്രവാസിയുടെ ഭാര്യയുടെ മനസ്സിലേക്ക് എത്തി നോക്കി, സമൂഹത്തെ ചിന്തിപ്പിക്കുന്ന ലേഖനം .പുറമേ അവര്‍ കാണിക്കുന്ന സന്തോഷങ്ങള്‍ക്കു പിന്നിലുള്ള കൈപ്പ് ഒര്മിക്കുവാന്‍ ഒരുവേള ഈ ലേഖനം സഹായകമാകും . അഭിനന്ദനങ്ങള്‍ .....

Unknown said...

Dear Hamza Sahib,

Wishes for you from Gulf persons married with unmarried effect while their wives are 'gulf widows'.

Regards

Saleem Ahammad

Anonymous said...

karyamillatha charcha nadakkatte

Anonymous said...

wife koodeyillathavar niruthanam ee pravasam.

Sabu Kottotty said...

ഈ പോസ്റ്റിന് എങ്ങനെ കമന്റിടണം എന്നറിയാത്തതിനാല്‍ ഇതു മാത്രം കുറിയ്ക്കുന്നു..

മലക്കല്ല പെണ്ണെന്നതു വല്ലാത്തൊരു വാക്കാണ്
മനസ്സില് വെടിപൊട്ടിച്ചൊരിരട്ടക്കുഴല്‍ തോക്കാണ്
മാനാഭിമാനമുള്ള പുരുഷന്റെ നേര്‍ക്കാണ്
മറുപടി പറയാനായ് കഴിയുന്നത് ആര്‍ക്കാണ്...

Anonymous said...

Ellam sheri thanne !!
hamza bhaiyude ezhuthilulla aa shubhapthi viswasam namikkunnu-
pakshe kalamoru paaaadu maaarippoyi !!
thirichu nattil settle cheithal badhyathayayi kanunnathanu 90% anubhavam !!
nanmakal nerunnu

OAB/ഒഎബി said...

ഏറെ പറഞ്ഞതും കേട്ടതും ഇനിയും കുറേയേറെ പറയാനുള്ളതുമായ വിഷയം.
അവന്റെ നോട്ടം ഗള്‍ഫുകാരന്റെ ഭാര്യക്ക് നഷ്ടപ്പെടുന്നത് ഇണ ചേരല്‍ മാത്രമാണെന്ന ധാരണ വച്ചാണ്.

വിരഹം: അത് പറഞ്ഞാല്‍ ചിരിക്കുന്നവരാണ് നാട്ടില്‍ അധികവും.
എന്നാല്‍ വേര്‍പ്പെടുമ്പോള്‍ മാത്രമറിയുന്ന ഒന്നാണ് ബന്ധങ്ങളുടെ അളവ്. പറഞ്ഞാലും കേട്ടാലും വായിച്ചാലും പൂര്‍ണ്ണമായി മനസ്സിലാകാന്‍ അതനുഭവിച്ച് തന്നെ അറിയണം.

Anonymous said...

മൈഥുനം എണ്ണിയെടുക്കുന്നവര്‍

http://shefees.blogspot.com/2008/10/blog-post_27.html

Muneer Thuruthi said...

VERY TOUCHING ARTICLES. ALL THE BEST

jabirpc said...

ethinu oru camantu parayan eppol enikavilla...

ആചാര്യന്‍ said...

വിരഹം: അത് പറഞ്ഞാല്‍ ചിരിക്കുന്നവരാണ് നാട്ടില്‍ അധികവും.
എന്നാല്‍ വേര്‍പ്പെടുമ്പോള്‍ മാത്രമറിയുന്ന ഒന്നാണ് ബന്ധങ്ങളുടെ അളവ്. പറഞ്ഞാലും കേട്ടാലും വായിച്ചാലും പൂര്‍ണ്ണമായി മനസ്സിലാകാന്‍ അതനുഭവിച്ച് തന്നെ അറിയണം
very very good keep in touch

biic said...

ലേഖനത്തിലെ യാതാര്‍ത്ഥ്യം ഉള്‍കൊണ്ട് നാടിലേക്ക് മടങ്ങിയാല്‍ പിന്നീടുള്ള ജീവിത മാര്‍ഗം എന്ത് എന്നതന്‍ ഓരോ പ്രവാസിയുടെയും മടക്ക യാത്ര നീളുന്നത്.. അതിനു സര്‍കാര്‍ തലത്തിലും പ്രവാസി കൂടയ്മയിലൂടെയും ഒരു പരിഹാരം ഇല്ലതിടതോല്ലം കാലം പ്രവാസ ജീവിതം നീണ്ടുകൊണ്ടേ ഇരിക്കും. പ്രവ്സാസ ജീവിതം അവസാനിപ്പിച് നാട്ടില്‍ പോവാന്‍ വലിയ ഒരു വിഭാഗം ആളുകളുടെയും മുന്‍പിലുള്ള ചോദ്യം നാട്ടില്‍ ചെന്നാല്‍ എന്ത് ചെയ്യും വരുമാനം നിലക്കുകയല്ലേ ???????????????,, ചിന്തിക്കുന്നവരുടെ ചിന്ത ആ വഴിക്കും നീങ്ങട്ടെ...,,, ആശംസകളോടെ ഷൌക്കത്ത് മപ്പാട്ടുകര - സൗദി അറേബ്യ

Unknown said...

അതനുഭവിച്ചുതന്നെ അറിയണം.
നല്ല ലേഖനം.

Anonymous said...

i dont have words to commend,,,,,,,,but great great,,,,expecting again same articles.....Muhammed

ചാർ‌വാകൻ‌ said...

നാട്ടിൽ തന്നെ പണികിട്ടിയൊരു ഭാഗ്യവാനാണു ഞാൻ.തൊഴിൽ രഹിതനായിരുന്ന കാലത്ത് ഗൾഫിൽ നിന്നു വരുന്ന പഴയ കൂട്ടുകാരോടു തോന്നിയ അസൂയ.അതു പറഞ്ഞാൽ തീരില്ല.തൊണ്ണുറിൽ കുവൈറ്റു യുദ്ധകാലത്ത് ,ബോബെ-തിരുവനതപുരം തീവണ്ടി ഓടിച്ചിരുന്നു.ഒരുമാസം അതിലെ ഗാഡായിരുന്നു.ഒരു ദിവസം പാലക്കാടുനിന്നും, വണ്ടി സ്റ്റാർട്ടു ചെയ്യുമ്പോൾ പഴയ സഹപാഠി ഓടിവന്നു.അവൻ പറഞ്ഞ ചില കഥകൾ എന്നെ ഞെട്ടിക്കുക തന്നെ ചെയ്തു.സിനിമയിൽ മാത്രം ഗൾഫ് കണ്ട ഞാൻ,കുശുമ്പുകളൊക്കെ കുടഞ്ഞു കടയാനുള്ള അവസരമായി.എന്തെല്ലാം കഥകളാണ്.
പിന്നെ ,ഗൾഫുകാരന്റെ കുടുബം ,അതു മനസ്സിലാക്കികൊണ്ടായിരിക്കുമല്ലോ ഇത്തരം ജീവിതത്തിനു മുതിരുന്നത്.നിവൃത്തികേടിനെ ജീവിതം കൊണ്ടു പകരം വെയ്ക്കുന്നു.
പ്രസ്ക്തമായ പോസ്റ്റിന് അഭിനന്ദനങ്ങൾ.

Unknown said...

Dears, Please see...
It is said that: there is no example in history for such a community left their beterhalves at home and went out for years together, But history says about communities who have not marrried at all....... So, we the expats are a new kind of human being....
See, My personal openion is that, one should go out only if he got a chance to sponsor his family... and never spoil life just expecting a better day till the end of life...

THESE LADIES ARE VERY POOR AND IMPRISONED AS WE COULD UNDERSTAND.... FACING DAILY HUMILITIES FROM THE INLAWS AND KEEPING MOM FOR YEARS..... ONLY THINKING OF THEIR HUSBANDS....
IF YOU HAVE A STRONG WANT TO SEE YOUR WIFE, YOU WILL DEFINITELY MAKE SOME ARRANGEMENTS TO FLY BACK EVEN FOR A SHORT BREAK... BUT IF SHE GOT A MUCH MORE STRONGER WANT? SHE WON'T BE ABLE TO SPELL IT OUT EVEN....?
A GIRL'S BIRTH HAS BECOME A TRAGEDY NOW A DAYS...
PLEASE GUYS,,,, AS PROPHET SAID: MAKE SURE THAT YOU ARE BEING FARE ENOUGH TO YOUR WIFE.. PROPHET HAS WARNED ONCE TO FEAR GOD IN THE CASE OF WOMEN...
SEE, THEY ARE KEPT AS SLAVES AND TIED WITH EMOTIONAL AND SOCIAL ROPES....
THEY NEED TO BE EMANCIPATED AS PROPHET DID IN THE DARK AGE...
BE BRAVE ENOUGH TO SUPPORT AND ADMIT WOMEN.....
MAY ALLAH BLESS YOU ALLLL.....
ASKER

Unknown said...

വിരഹം: അത് പറഞ്ഞാല്‍ ചിരിക്കുന്നവരാണ് നാട്ടില്‍ അധികവും.
എന്നാല്‍ വേര്‍പ്പെടുമ്പോള്‍ മാത്രമറിയുന്ന ഒന്നാണ് ബന്ധങ്ങളുടെ അളവ്. പറഞ്ഞാലും കേട്ടാലും വായിച്ചാലും പൂര്‍ണ്ണമായി മനസ്സിലാകാന്‍ ഏറെ പറഞ്ഞതും കേട്ടതും ഇനിയും കുറേയേറെ പറയാനുള്ളതുമായ വിഷയം. സന്തോഷങ്ങള്‍ക്കു പിന്നിലുള്ള കൈപ്പ് ഒര്മിക്കുവാന്‍ ഒരുവേള ഈ ലേഖനം സഹായകമാകും . അഭിനന്ദനങ്ങള്‍ .....

അവന്റെ നോട്ടം ഗള്‍ഫുകാരന്റെ ഭാര്യക്ക് നഷ്ടപ്പെടുന്നത്

Unknown said...

പറഞ്ഞതും കേട്ടതും ഇനിയും കുറേയേറെ പറയാനുള്ളതുമായ വിഷയം. സന്തോഷങ്ങള്‍ക്കു പിന്നിലുള്ള കൈപ്പ് ഒര്മിക്കുവാന്‍ ഒരുവേള ഈ ലേഖനം സഹായകമാകും . അഭിനന്ദനങ്ങള്‍ .....

Anonymous said...

Some people are eligible to get their family with them, but they dont... Because they will loose their freedom once their family here in gulf. They are availing rent from company for family flat but they will stay single to save that money for future... last years of life!!!! Your kids should grow in front of you!!!!!!! you should see it... Both father and mother should take of them.... Enjoy your life while you are young.... not in the old ages..... If you avoid your family and trying to earn.... NO dont think you can earn much.... Earnings will be same with family or without family.....

To tell you the eligible people to bring your family here... let them enjoy the life in front of you.... then you can enjoy to see them... they are happy... comfortable.... secure.... attachment......

malayala darsanam magazine said...

നന്ദി.
എല്ലാവര്‍ക്കും..

:)

Sadique Ali said...

My father is an expatriate in Saudi Arabia. I have known the pain of growing up in a family without a father figure. I would not wish it on my children.

Thanks for writing this piece down. It brought tears to my eyes. Thank You.

Nucleus said...

How can i comment.....
No...word....
Real life in your words
thank you
God bless.....

Anonymous said...

how can I comment; Thank you for the old days remembering. those days we are awaiting reply of the letter 15 to 20 days.

Hamza Valiya Parambil said...

hi...its a wonderful blog...i like it very much...this is the true story...incredible sentences...thankful....

Anonymous said...

mm................Kollaammm

touching...and hope some changes would b done for them ...at least from some kindhearted ones..

HAMZA ALUNGAL said...

priyappettavare...nanni...abhinannichavarkkum vimarshichavarkkum...galfu vidhavakal enna prayogam oruvayanakkarane vedanippichu...mapp...

aa prayogam ente sambavanayalla...anganeyanu galfukarante bharyamare mungamlkal vilichath...nhanum avarthichu enneyolloo...
nalla manasine..ivide vare vannathine..abhiprayam ariyichathine..onnum parayathe pinthirinhu nadannavarodum..

Unknown said...

Truly touching.. i was almost in tears.. ente hridayathil ninnum aathmaarthamaayi abhinandanangal

Sageer said...

Well said.
We, an association of NRIs in Kuwait (Kuwait Kerala Muslim Association - KKMA) has recently launched a program called "Mathruka Pravasi Padhati" to create awareness on NRIs to change their life attitudes and plan for future.

As an initial step, we have conducted NRI Family Meets in six districts in which thousands of families attended. The feedback we receive from is astonishing. NRI families need support to shape their family life, educational and career matters, financial planning and home budgeting, etc. etc. No one is there in our society to guide them properly!!

On the other hand, our families do not know the suffering of NRIs in gulf countries. None of us told them the reality. They would definitely like to support us in our bad time - just not emotionally but also practically to assist and adjust!!

God help us!

Unknown said...

ഈ പോസ്റ്റ് മുഴുവനായും ഈച്ചകോപ്പിയായി ഇന്നു മറ്റൊരു ബ്ലോഗ്ഗിൽ കണ്ടു ദേ ലിങ്ക് ഇവിടെ ഇവിടെ

Unknown said...

here too another blog same postclick here

Shinoj said...

ഞാനൊരു ബചെലോര്‍ ആണ്.. എങ്കിലും പ്രവാസിയാണ്.. അതുകൊണ്ട് ഇതിന്റെ തീവ്രത മനസ്സിലാവും !

ഗുഡ് പോസ്റ്റ്‌.

അനുഗാമി said...

ഹംസക്ക കള്ളനെ വെറുതെ വിട്ടത് ശരിയായില്ലട്ടാ...
കിണ്ണം കട്ട കള്ളന്റെ വീട്ടില്‍ കേറിച്ചെന്നു എന്‍റെ കലിപ്പ് തീര്‍ത്തിട്ടാ വന്നിരിക്കുന്നത്.

Philip Verghese 'Ariel' said...

ഗള്‍ഫു മലയാളിയുടെ ആത്മ നൊമ്പരങ്ങള്‍ വളരെ ഹൃദ്യമായി അവതരിപ്പിക്കുന്നതില്‍ ഹംസക്ക വിജയിച്ചു.
ഇവിടെയിതാ മറ്റൊരു ആത്മ വിലാപം/സംതൃപ്തി അടുത്തിടെ ഞാന്‍ എഴുതിയ ഒരു കുട്ടിക്കവിത
സ്വാന്തവനം

ഈ പൊടി മണലാരണ്യത്തില്‍ ഞാന്‍
ചോരനീരാക്കി മാറ്റുന്നു, നിനക്കായും നിന്‍റെ സംതൃപ്തിക്കുമായ്
ശീതള മുറികളില്‍നീ വസിക്കൂ
ചുട്ടുപൊള്ളും മനല്ക്കാടിലീവിടെ ഞാന്‍
ഒട്ടുകഷ്ടം സഹിച്ചാലും
ഞാനും നീയും സമം സന്തുഷ്ടരാന്നെന്ന സത്യം
എനിക്കേകിടുന്നു കരുത്തും ഒപ്പം സ്വാന്ദ്വനവും
വളഞ്ഞവട്ടം പി വി ഏരിയല്‍
സിക്കന്ത്രാബാദ്
PS:
ഞാനൊരു ഗല്ഫുകാരനല്ല കേട്ടോ, കൊതിയുണ്ടായിരുന്നു, പക്ഷെ!!!

Related Posts with Thumbnails