ഒലിച്ചിറങ്ങിയ രക്തം

ശിവന്‍കുട്ടിയുടെ മകള്‍ ജലജ ഗര്‍ഭിണിയാണ് .

അഷറഫിനെ തേടി ശിവന്‍കുട്ടിയും കൂടെ തടിമാടന്മാരായ രണ്ടു പേരും അങ്ങാടിയില്‍ എത്തി. 

അവര്‍ക്ക് അഷറഫിന്‍റെ വീട് കാണണം. വഴി ചോദിച്ചത് ബാര്‍ബര്‍ കേശവനോട്.  വഴിയറിഞ്ഞ അവര്‍ അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി ജീപ്പ് വിട്ടു.

“കേശവാ  എന്തിനാ  അവര്‍ വന്നത് ?

മൈക്ക് വാസുവിന് കാര്യമറിയണം.


“ഓ അയാളുടെ മോള്‍‍ ഗര്‍ഭിണിയാണത്രെ..  .. അവര്‍ അഷറഫിനെ തേടി വന്നതാ..''

“എന്താ  കാര്യം ?''


“ഒന്നും പറഞ്ഞില്ല.. എന്തോ പ്രശ്നമുണ്ട്.''
“അപ്പോള്‍ ? അഷറഫ്…!  അവന്‍  അത്രക്കാരനോ…?''

“ഗോവിന്ദാ...  ബാലാ.. അച്ചുതാ.. അറിഞ്ഞില്ലെ  അഷറഫ് ഒരു ഹിന്ദുപെണ്ണിനെ ചതിച്ചെന്ന്.''

മൈക്ക് വാസു ഉച്ചത്തില്‍ വിളിച്ച് കൂവി.

“ആഹാ.. എന്നാല്‍ അവനെ  വെറുതെ  വിടരുത്  വാ  പോയി നോക്കാം.''

എല്ലാവരും കൂടി അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി നടന്നു. വടിവാളും വെട്ടുകത്തിയും എടുക്കാന്‍ മറന്നില്ല.


അവരുടെ പോക്ക് ശരിയല്ലല്ലോ.. നാസര്‍ എല്ലാം മാറി നിന്നു കാണുന്നുണ്ടായിരുന്നു.  

“ ഷുക്കൂറെ. വാപ്പുട്ടീ, ജബ്ബാറെ, അലവീ.  വാ നമുക്കും പോയി നോക്കാം..''


നാസറും ആളെ കൂട്ടി  അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി അവരും  നടന്നു. വെട്ടുകത്തിയും വടിവാളും എടുക്കാന്‍  അവരും മറന്നില്ല.!!

ശിവന്‍‍കുട്ടി വന്ന ജീപ്പ് അഷറഫിന്‍റെ വീടിനുപുറത്ത് നില്‍ക്കുന്നു.    അവര്‍ വീടിനകത്ത് അഷറഫുമായ് സംസാരിക്കുന്നു.

“നിങ്ങള്‍ ആണ്‍കുട്ടികള്‍ ആണെങ്കില്‍ അഷറഫിനെ ഒന്ന് തൊട്ടാ അപ്പോള്‍ കാണാം ഞങ്ങള്‍ മുസ്ലീങ്ങള്‍ ആരാ എന്ന് ..''

നാസര്‍ വീമ്പിളക്കി.“ഒരു ഹിന്ദു പെണ്ണിനെ ചതിച്ച് അവന്‍ സുഖമായ് വാഴാമെന്ന് കരുതണ്ട അവന്റെ തല മണ്ണില്‍ കിടന്നുരുളും.''

ഗോവിന്ദനും ഒട്ടു പേടിയില്ല വീമ്പിളക്കാന്‍.

“എന്നാല്‍ കാണെട്ടടാ നിങ്ങള്‍ ഹിന്ദുക്കളെ പവര്‍..''

പറഞ്ഞു തീരും മുന്‍പ്  വാപ്പുട്ടി പൊട്ടിച്ചു കേശവന്‍റെ മുഖത്ത് ഒന്ന്. പിന്നെ അവിടെ കൂട്ട തല്ല്  ആരുടെയോ എല്ലാം തലയില്‍ നിന്നും ഉടലില്‍ നിന്നും രക്തം ഒലിച്ചിറങ്ങി.

പുറത്തെ ലഹള കണ്ട് വീട്ടിനകത്തു നിന്നും ശിവന്‍കുട്ടിയും കൂടെ വന്നവരും ഇറങ്ങി വന്നു. കൂടെ അഷറഫും.

“എന്താ  … എന്തിനാ  വഴക്ക്?''

അഷറഫും . ശിവന്‍കുട്ടിയും ഒരേ സ്വരത്തില്‍ ചോദിച്ചു.

“നിങ്ങള്‍ ഇതില്‍ ഇടപെടണ്ട.. ഒരു ഹിന്ദുവായ നിങ്ങളുടെ മകളെ ചതിച്ച് ഇവന്‍ ഇവിടെ ജീവിക്കണ്ട..''

ബാലനു മത ഭക്തി നിറഞ്ഞ് തുളുമ്പി. അഷറഫിനു നേരെ പാഞ്ഞടുത്തു.

“ചതിച്ചെന്നോ  ആര് ആരെ ചതിച്ചു ? എന്താ  ഈ പറയുന്നതു ?''

അഷറഫിന് കാര്യം പിടി കിട്ടിയില്ല.

“ നീ പേടിക്കെണ്ട അഷറഫ് ഇവര്‍ നിന്നെ ഒരു ചുക്കും ചെയ്യില്ല.. നീ എത്ര ഹിന്ദുപെണ്‍കുട്ടികളെ വേണമെങ്കിലും ചതിച്ചോ.. ഞങ്ങളുണ്ട് നിന്റെ കൂടെ..''

ഷുക്കൂര്‍ അഷറഫിനു ആത്മവീര്യം പകര്‍ന്നു.

“ നിര്‍‍ത്തുന്നുണ്ടോ നിങ്ങള്‍ ..ഇവിടെ ആരും ആരേയും ചതിച്ചിട്ടില്ല . എന്‍റെ മോള്‍ ഗര്‍ഭിണിയാ  അതിനുത്തരവാദി ഇതാ ഈ നില്‍ക്കുന്ന അവളുടെ ഭര്‍ത്താവാ…''

ശിവന്‍കുട്ടി കൂടെ വന്ന തടിമാടന്മാരില്‍ ഒരാളെ ചൂണ്ടി കാണിച്ച് പറഞ്ഞു.

“അപ്പോള്‍ പിന്നെ  നിങ്ങള്‍ അഷറഫിനെ അന്വേഷിച്ചത് എന്തിനാ ?''

തല്ല് നിറുത്തി അച്ചുതന്‍ സംശയം ചോദിച്ചു.

“അവള്‍ക്ക് സിസേറിയനാ ഇന്ന്  ഒ നെഗറ്റീവ് രക്തം തേടി ഇറങ്ങിയതാ.. ഇവിടെ വായനശാലയില്‍ നിന്നാ അഷറഫിന്റെ രക്തം ഒ നെഗറ്റീവെന്നറിഞ്ഞത്. ഇയാളെ കൊണ്ട് പോവാന്‍ വന്നതാ ഞങ്ങള്‍..''

ശിവന്‍കുട്ടി അഷറഫിന്റെ കയ്യും പിടിച്ച് ജീപ്പില്‍ കയറി.


ഒലിച്ചിറങ്ങിയ രക്തം ഏത് ഗ്രൂപ്പ് എന്നറിയാത്ത ഹിന്ദുവും മുസ്ലീമും  അതു തുടച്ചു കൊണ്ട് രണ്ട് വഴിക്ക് പിരിഞ്ഞു പോയി . 

അടുത്ത പ്രശ്നം എവിടെ ഉണ്ടാക്കാം എന്ന് ചിന്തിച്ച്.
.
  എന്റെ ഫോട്ടോ
 ഹംസ 
http://hasufa.blogspot.com 
Email : ct.hamza@gmail.com 
Mobile : 00966567302846

37 comments:

malayala darsanam magazine said...

നല്ല കഥ.
നല്ല അവതരണം.
കുറഞ്ഞ വാക്കുകളില്‍ വലിയ കാര്യം.

HAMZA ALUNGAL said...

നല്ല കഥ.

krishnakumar513 said...

അതു തന്നെ ! “കുറഞ്ഞ വാക്കുകളില്‍ വലിയ കാര്യം“. ആശംസകള്‍..

SULFI said...

നല്ല കഥ. കാലിക പ്രസക്തം. അല്ലെങ്കിലും കാര്യ കാരണങ്ങള്‍ അന്വേഷിക്കാന്‍ എവിടെ നേരം. പാവം നേതാക്കന്മാര്‍ വിളമ്പുന്ന കല്പനകള്‍ക്ക് മുമ്പില്‍ താളം തുള്ളുന്ന പാവം മണ്ടന്മാരല്ലേ പൊതുജനം. ഇനിയെങ്കിലും നാം ചിന്തിക്കുന്ന ബുദ്ധിയുള്ളവരായെ പറ്റൂ. ഇല്ലെങ്കില്‍ ഇനിയും തലകള്‍ ഉരുളും ഈ ഭൂമിയില്‍. കുറഞ്ഞ വാക്കുകളില്‍ നല്ല ഒരു സത്യം വിളിച്ചോതി. അഭിനന്ദനങ്ങള്‍.

ManzoorAluvila said...

hamsa good message ...keep going

fasil said...

ഇതാണ് പറയുന്നത് കാള്ള പെറ്റ് എന്ന് കേള്കുംബോഴെകും കയറെടുകുക എന്ന് പറയുന്നതുപോലെയായി നന്നായിടുണ്ട്. വിജരിച്ചില്ല അവസാനം ഇഗ്ഗനെ ഒരു വിഷയം കൊണ്ടുവരും എന്ന് ചെറിയ വാക്കില്‍ വലിയ കാര്യം ആശംസകള്‍..............................

jayanEvoor said...

വീണ്ടും വായിച്ചു.
അഭിനന്ദനങ്ങൾ ഹംസ!

ഹംസ said...

അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

വീണ്ടും വായിച്ചു. കാലികപ്രസക്തം ...

MT Manaf said...

Nicely Presented
Congrats!

സലാഹ് said...

എന്നിട്ടും പഠിക്കേണ്ടേ ഈ വികാരജീവികള്, ഇവരുടെയൊക്കെ വിചാരകേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത് വികാരം മാത്രമാണ്. കൊന്നപാപം തിന്നാല് തീരുമെങ്കില് പരസ്പരം കടിച്ചുകീറി തിന്നട്ടെ അവര്, കുറെയെണ്ണം ചാകുന്പോള് ബോധം വന്നോളും.

കൂതറHashimܓ said...

നല്ല കഥ

സുനില്‍ said...

അതെ .... നല്ല കഥ !!!
മതത്തിന്റെ പേരില്‍ കാടികൂടുന്ന ഭ്രാന്ത് !!!
പച്ചയായ അവതരണം ...ആശംസകള്‍ നേര്‍ന്നുകൊണ്ട്. സുനില്‍

»¦മുഖ്‌താര്‍¦udarampoyil¦« said...

നല്ല കഥ..
വര്‍ഗീയകലാപങ്ങളുടെയൊക്കെ
കാരണമന്വേഷിച്ചാല്‍
ഇമ്മാതിരി
സംഭവങ്ങല്‍ തന്നാവും പിന്നില്‍..
കാര്യമറിയാതെ...
അതെ, കാള പെറ്റെന്നു കേട്ടാല്‍...
തീക്ഷ്‌ണമായ എഴുത്ത്..
ചില വരികള്‍ ചിരി വരുത്തി..
പക്ഷെ ചിരിക്കാന്‍ കഴിയുന്നില്ല...
വിഷയത്തിന്റെ ഗാംഭീര്യം ചിരിയല്ല...
ചിന്തയാണ്.. ഭീതിയാണ്.. വേദനയാണ്
പകരുന്നത്...
ചെറിയ കഥ ഇങ്ങനെയാവണം...
ഒടുക്കം അസ്സലായി..

noonus said...

നല്ല കഥ ഒടുക്കം അസ്സലായി.അഭിനന്ദനങ്ങള്‍.

shuhaib said...

very good messege in all peaple keepit up thank you

A.FAISAL said...

ഹംസക്കാ...നന്നായിട്ടുണ്ട്.
കാള പെറ്റെന്നു കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്നതണല്ലോ എവിടെയും പ്രശ്നം.!!

Anonymous said...

എന്തിനും ഏതിനും മതത്തെ വലിച്ചിഴയ്ക്കുക , വിവേകം പിശാചിന് അടിയറവു പറഞ്ഞു "എന്ത്" "ആര്‍ക്ക്" "എപ്പോള്‍" "എവിടെ" എന്ന സത്യാവസ്ഥ അന്വേഷിച്ചറിയാന്‍ മിനക്കെടാതെ ചേരി തിരിഞ്ഞു; അതിനെല്ലാം പിന്‍ ബലം കൊടുക്കാനോ അടുത്ത സുഹൃത്തുക്കളും ...സത്യത്തിനു പ്രാധാന്യം ഇല്ലാത്ത കാലം ..ഹംസ ജി താങ്കള്‍ ഒരു വലിഅയ് സത്യം ആണ് ഈ കൊച്ചു കഥയില്‍ ഉള്പെടുതിയത് ...ആശംസകള്‍ ...വലിയ ചിന്ത ..ചിന്തകള്‍ക്ക് ഒന്ന് ചിന്തിക്കാന്‍ അവസരം ..

വഷളന്‍ | Vashalan said...

നന്നായി.
ഹംസ, ആദ്യമേ തോന്നി കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന മത ഭ്രാന്തമാരെ ആക്ഷേപിക്കാന്‍ ഉള്ള പണിയായിരിക്കുമെന്ന്.
വിവേകമില്ലാത്തവരെ, "think before you act"

Manoraj said...

ഹംസ, ഇത് കഥയല്ല. ഇത് പൊതുവെ ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവമാണ്. അത്രക്ക് ഭീകരമായി നാടിന്റെ അവസ്ഥ. ഒരു കഥയിലൂടെ അതും സരസമായി, മനോഹരമായി ഇത് തുറന്ന് കാട്ടിയത് നന്നായി. ആശംസകൾ

ഹംസ said...

എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

thalayambalath said...

ഹാ ഹാ നല്ല കഥ.... പക്ഷേ ഒടുക്കം ഞാന്‍ ഊഹിച്ചു.... അഭിനന്ദനങ്ങള്‍

CKLatheef said...

മണിക്കൂറുകള്‍ നീണ്ട ഉപദേശത്തിനും പേജുകള്‍ നീളുന്ന ഉപന്യാസത്തിനും സാധിക്കാത്ത മഹത്തായ ഒരു സന്ദേശം കൈമാറാന്‍ താങ്കളുടെ ഈ കൊച്ചുകഥക്ക് സാധിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍

കുമാരന്‍ | kumaran said...

സൂപ്പര്‍ പോസ്റ്റ്.

ഒരു യാത്രികന്‍ said...

കിടിലന്‍...ലളിതവും അര്‍ത്ഥവത്തും.......സസ്നേഹം

(കൊലുസ്) said...

നല്ല കഥയും അവതരണവും. സൂപ്പര്‍.

ഭാനു കളരിക്കല്‍ said...

kalakki. nalla subject.

ഹംസ said...

അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ നന്ദി

ഹരീഷ് തൊടുപുഴ said...

നല്ല തീം..
പക്വതയോടെ അവതരിപ്പിച്ചിരിക്കുന്നു..
ആശംസകള്‍..

ജീവി കരിവെള്ളൂര്‍ said...

ഇവിടെ വീണ്ടും വായിച്ചു

Muhammed said...

aniyum etharam kadakal pratheekshichu kondu

അലി said...

ഹംസക്കാ... ഇതു കണ്ടില്ലായിരുന്നു.
നന്നായി എഴുതി!
ആശംസകൾ.

ആര്‍ബി said...
This comment has been removed by the author.
ആര്‍ബി said...

nice one...

valuable one


hamzakka...
very good writing

അനാമിക said...

realy touching

Aboobacker Manangat said...

കഥ വായിച്ചു. നമ്മുടെ നാടിന്റെ ഒരു ചിത്രം. ആവശ്യത്തിനും അനാവശ്യത്തിനും മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുകയും നിസ്സാര പ്രശ്നങ്ങള്‍ക്ക് ജാതിയും മതവും രാഷ്ട്രീയവും കലര്‍ത്തി ചേരി തിരിഞ്ഞ് തമ്മില്‍ തല്ലുന്നു മനുഷ്യന്‍........ സത്യത്തിന്റെയും നീതിയുടെയും ഭാഗം ചേരാന്‍ എത്ര പേര്‍ വരും............

ഹംസ said...

അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ നന്ദി

Related Posts with Thumbnails