അബ്ദുന്നാസിര്‍ മഅ്ദനിയെ ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിന്റെ പൊലീസ് പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറണ്ടിന്റെ സമയം ഇന്നു തീരുകയാണ്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ 29ലേക്കു മാറ്റിയിരിക്കുന്നു. അറസ്റ്റ് അതിനു ശേഷമേ ഉണ്ടാവൂ എന്ന് കരുതാം.
തടിയന്റവിട നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മഅദനിയെ പ്രതി ചേര്‍ത്തതെന്നാണ് ഇന്നുവരെ കേട്ടിരുന്നത്. എന്നാല്‍ തടിയന്റവിട നസീര്‍ എന്ന 'ഭീകരന്' പറഞ്ഞിരിക്കുന്നു, ഞാനങ്ങനെ ആര്‍ക്കും മൊഴി കൊടുത്തിട്ടില്ല എന്ന്.
പിന്നെ..
മഅദനിയെ പ്രതി ചേര്‍ക്കാന്‍ കാരണം.
കൃത്യമായ തെളിവുകളും കാരണവുമുണ്ടെന്നാണ് കര്‍ണാടക പോലീസ് പറയുന്നത്..
രണ്ടോ നാലോ
വര്‍ഷംമുമ്പ് നിങ്ങള്‍വന്ന്
എട്ടോ പത്തോ
നാളുകള്‍ മാത്രം വീട്ടില്‍ നിന്ന്
അതിലുണ്ടായൊരു കുഞ്ഞിന്
മൂന്നുവയസ്സായെന്ന്
അവനെന്നും ചോദിക്കും
ബാപ്പ എവിടെയെന്ന്
ഓടിച്ചാടി കളിക്കും,
മോന് ബാപ്പാനെ മാടി മാടി വിളിക്കും
അതുകാണുമ്പോള്‍ ഉടഞ്ഞിടും
ഇടനെഞ്ച് പിടഞ്ഞിടും
പൂക്കുഞ്ഞിപ്പൈതലല്ലേ...
ആമുഖം കാണാന്‍ പൂതി
നിങ്ങള്‍ക്കുമില്ലേ.....
എണ്‍പതുകളില്‍ കേരളക്കരയിലും ഗള്‍ഫ്നാടുകളിലും എസ് എ ജമീല്‍ എന്ന ഗായകന് രചനയും സംഗീതവും നല്കി അമ്പിളി എന്ന ഗായികയുടെ സ്വരമാധുരിയിലൂടെ അലയടിച്ചുയര്‍ന്ന ഗാനം. ഗള്‍ഫ്കാരന്റെ ഭാര്യയുടെ മനസ്സിന്റെ വിങ്ങലും വിതുമ്പലും സങ്കടങ്ങളും എല്ലാം അടങ്ങിയിരുന്നു ആ വരികളില്‍. പതിറ്റാണ്ടുകള്‍ പലത് കഴിഞ്ഞുപോയിരിക്കുന്നു. ഗള്‍ഫ്കാരന്റെ ജീവിതാവസ്ഥകളില്‍ ഒട്ടേറെ മാറ്റങ്ങളുണ്ടായി. ജോലിയില്‍, കൂലിയില്‍, മലയാളിയുടെ സ്വപ്നഭൂമിയായ മണല്കാടിന്റെ മനസും ശരീരവും ഏറെ മാറി.
പക്ഷേ എന്നിട്ടും പ്രവാസിയുടെ പ്രിയതമയുടെ പ്രശ്നങ്ങളുടെ മുഖങ്ങള്‍ ഇന്നും പഴയതു തന്നെയാണ്. അവളുടെ കാത്തിരിപ്പിനും വിരഹത്തിന്റെ വേദനക്കും അതേ ചൂട് തന്നെയാണ്. ഗള്‍ഫു നാടുകളില്‍ അന്നംതിരഞ്ഞെത്തിയ മുപ്പതു ലക്ഷത്തോളം മലയാളികളില്‍ അഞ്ചു ശതമാനത്തിനുമാത്രമെ കുടുംബത്തോടൊപ്പം കഴിഞ്ഞുകൂടാന്‍ ഇന്നും ഭാഗ്യം തുണയായിട്ടൊള്ളൂ.കാരണങ്ങള്‍ പലതാണെങ്കിലും ശേഷിക്കുന്നവന്റെ ഇണകളെല്ലാം വേര്‍പ്പാടിന്റെ വേദനയില്‍ അസഹ്യമായ കാത്തിരിപ്പിന്റെ മരുപ്പറമ്പില്‍ കിടന്ന് വാടുകതന്നെയാണ്.
ശിവന്‍കുട്ടിയുടെ മകള്‍ ജലജ ഗര്‍ഭിണിയാണ് .
അഷറഫിനെ തേടി ശിവന്‍കുട്ടിയും കൂടെ തടിമാടന്മാരായ രണ്ടു പേരും അങ്ങാടിയില്‍ എത്തി. അവര്‍ക്ക് അഷറഫിന്റെ വീട് കാണണം. വഴി ചോദിച്ചത് ബാര്‍ബര്‍ കേശവനോട്. വഴിയറിഞ്ഞ അവര്‍ അഷറഫിന്റെ വീട് ലക്ഷ്യമാക്കി ജീപ്പ് വിട്ടു.
“കേശവാ എന്തിനാ അവര്‍ വന്നത് ?
മൈക്ക് വാസുവിന് കാര്യമറിയണം.
“ഓ അയാളുടെ മോള് ഗര്‍ഭിണിയാണത്രെ.. .. അവര്‍ അഷറഫിനെ തേടി വന്നതാ..''
“എന്താ കാര്യം ?''
“ഒന്നും പറഞ്ഞില്ല.. എന്തോ പ്രശ്നമുണ്ട്.''
സത്യന് അന്തിക്കാടിന്റെ ഏറ്റവും പുതിയ സിനിമയാണ് 'കഥതുടരുന്നു'. സത്യന് അന്തിക്കാടിന്റെ സിനിമകളെ ഏറെ ഇഷ്ടപ്പെടുന്നതിനാല് ഇറങ്ങിയ ഉടനെ പോയി കണ്ടു. സിനിമ കണ്ടപ്പോള്‍ മുന്‍പ് വായിച്ച 'മഴതോരാതെ' എന്ന നോവലിനോട് വല്ലാത്ത സാമ്യം തോന്നി.
പുസ്തകം തപ്പിപ്പിടിച്ച് ഒന്നൂടെ വായിച്ചു.
വല്ലാത്ത സാമ്യം. ഇതെങ്ങനെ സംഭവിച്ചു. നോവലിന്റെയും സിനിമയുടെയും പ്രമേയം ഒന്നു തന്നെ. വളരെ ചെറിയ ചില വ്യത്യാസങ്ങള്‍ മാത്രം. ഒരു കഥ സിനിമയാകുമ്പോള്‍ സ്വാഭാവികമായും ഉണ്ടാവുന്ന മാറ്റങ്ങള്‍ മാത്രം. തിരക്കഥയാവുമ്പോഴുണ്ടാവുന്ന പരിണാമങ്ങള്‍.
പത്രപ്രനര്‍ത്തകനും യുവ എഴുത്തുകാരനും ബ്ളോഗറുമായഹംസ ആലുങ്ങലിന്റേതാണ് 'മഴതോരാതെ' എന്ന നോവല്‍. 2003ല്‍ 'ചന്ദ്രിക വാരാന്തപ്പതിപ്പില്‍' പ്രസിദ്ധീകരിച്ചു വന്ന ഈ നോവല്‍ 2005 സെപ്തംബറില്‍ കോഴിക്കോട് പൂര്‍ണാ പബ്ലിക്കേഷന്‍സിന്റെ തന്നെ കീഴിലുള്ള നളന്ദ പബ്ലിക്കേഷന്‍സ് ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
അവരുടെ ഇ മെയില്‍ വിലാസവും ബ്ലൊഗിന്റെ ലിങ്കും സ്വയം പരിചയപ്പെടുത്തുന്ന കുറിപ്പു സഹിതം editor.malayaladarsanam@gmail.com ലേക്ക് മെയില്‍ ചെയ്യുക. കഥ, കവിത, ഫോട്ടോ, കാര്‍ട്ടൂണ്‍, വര, ലേഖനം, ഫീച്ചര്‍, അഭിമുഖം, നിരൂപണം, വിവര്‍ത്തനം.. എന്തും നിങ്ങള്‍ക്ക് പോസ്റ്റ് ചെയ്യാം. അംഗങ്ങള്‍ മൗലികമായ രചനകള്‍ മാത്രം പോസ്റ്റ് ചെയ്യുക.