ആവശ്യത്തിന് വാര്‍ത്തകളും കിടിലന്‍ കഥകളുമില്ലാതെ വരുമ്പോള്‍, വാര്‍ത്തകള്‍ സൃഷ്ടിക്കുക മാധ്യമങ്ങളുടെ ദിനചര്യയാണ്. അടുത്തിടെ, കനപ്പെട്ട കഥകളൊന്നുമില്ലാത്ത ഒരിടവേളയില്‍ ഇന്ത്യന്‍ ദേശീയ മാധ്യമങ്ങളില്‍ ഒരു ഫത്വാ വിവാദം കൊടുങ്കാറ്റ് വീശിയത് അങ്ങനെയാണ്. ഫത്വയുടെ വിഷയം പതിവുപോലെ മുസ്ലിം സ്ത്രീ തന്നെ. ഇസ്ലാം സ്ത്രീവിരുദ്ധമാണെന്ന് `തെളിയിക്കാന്‍' ഇസ്ലാമിക പണ്ഡിതന്മാരുടെ ഫത്വകള് തേടിപ്പിടിച്ച് നല്‍കുക ദേശീയ മാധ്യമങ്ങളുടെ പതിവുപരിപാടിയാണല്ലോ. ദയൂബന്ദ് പണ്ഡിതന്മാരുടെ ഫത്വ തന്നെയാണ് ഇക്കുറിയും ആഘോഷിച്ചത്. ജനപ്രതിനിധി സഭകളില്‍ 33 ശതമാനം സ്ത്രീസംവരണം ഏര്‍പ്പെടുത്താന്‍ പോകുന്ന ഒരു സാഹചര്യത്തില്‍, സ്ത്രീകള്‍ക്ക് സര്‍ക്കാര്‍-സ്വകാര്യ ഉദ്യോഗം പാടില്ലെന്ന് ആധികാരിക പണ്ഡിതന്മാരുടെ ഫത്വ വന്നതായാണ് റിപ്പോര്‍ട്ട്. ഒരു മാസം മുമ്പേ വന്ന ഫത്വയാണെങ്കിലും വിവാദമായത് മെയ് മധ്യവാരത്തില്‍. ആവശ്യം വരുമ്പോഴാണല്ലോ ഇത്തരം വിഭവങ്ങള്‍ പുറത്തെടുക്കുക!
അവരുടെ ഇ മെയില്‍ വിലാസവും ബ്ലൊഗിന്റെ ലിങ്കും സ്വയം പരിചയപ്പെടുത്തുന്ന കുറിപ്പു സഹിതം editor.malayaladarsanam@gmail.com ലേക്ക് മെയില്‍ ചെയ്യുക. കഥ, കവിത, ഫോട്ടോ, കാര്‍ട്ടൂണ്‍, വര, ലേഖനം, ഫീച്ചര്‍, അഭിമുഖം, നിരൂപണം, വിവര്‍ത്തനം.. എന്തും നിങ്ങള്‍ക്ക് പോസ്റ്റ് ചെയ്യാം. അംഗങ്ങള്‍ മൗലികമായ രചനകള്‍ മാത്രം പോസ്റ്റ് ചെയ്യുക.