ഇന്നലെ രാത്രി ഇറച്ചിക്കറി കൂട്ടിയപ്പോ തുടങ്ങിയതാണ് ഒരു നെഞ്ചെരിച്ചില്‍. ഇനി കറിയിലെങ്ങാനും കാസിയ ചേര്‍ത്തോ പഹയന്മാര്?
അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും എലിവിഷമായുപയോഗിക്കുന്ന കാസിയ ഇന്ത്യയില്‍ ഉശിരന്‍ കറിക്കൂട്ട്, ഇവിടെയത് കറുവപ്പട്ടയായി വിപണിയിലെത്തുന്നു. വിദേശ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ള വ്യാജ കറുവപ്പട്ടയാണ് കാസിയ. ഇതിലെ കൗമറിന്‍ എന്ന രാസവസ്തുവാണ് എലിവിഷം നിര്‍മിക്കാനുപയോഗിക്കുന്നത്. (എന്റെ പടച്ചോനേ. എലിവിഷവും ഏക്കാതായോ... )
വ്യാജ കറുവപ്പട്ടയുടെ ഇറക്കുമതി കാരണം ഒറിജിനല്‍ കറുവപ്പട്ടക്ക് വില ലഭിക്കുന്നില്ലെന്നാണ് പരാതി. ലോകത്തില്‍ ഒറിജിനല്‍ കറുവപ്പട്ട കൃഷിചെയ്യുന്നതില്‍ രണ്ടാം സ്ഥാനം കേരളത്തിലെ കണ്ണൂരിനാണത്രെ. ഒന്നാം സ്ഥാനം സിലോണിനും. 2007 ല്‍ 7650 ടണ്‍ കാസിയ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ടത്രെ.

കാസിയ കരള്‍- വൃക്ക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ചൈന, ഇന്ത്യേനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ കാടുകളില്‍ വളരുന്ന കാസിയാ മരത്തിന്റെ തൊലിയാണ് ഇന്ത്യയില്‍ കറുവപ്പട്ടയായി വിറ്റഴിക്കുന്നത്.
കേരളത്തിലെ പ്രധാന ബ്രാന്റുകാര് വരെ ഇത് പാക്കറ്റിലാക്കി വില്‍ക്കുന്നുണ്ട്.
എന്തൊക്കെ അനുഭവിക്കണം.
ഉപവാസമാണ് നല്ലത്. അല്ലെങ്കില്‍ കാട്ടിനുള്ളിലേക്ക് കയറിപ്പോകാം, മനുഷ്യന്റെ മണമെത്താത്തിടത്തേക്ക്....
.
.................................................................................
»¦മുഖ്താര്‍¦udarampoyil¦«
email:muktharuda@gmail.com
ph: 9656271090
blog: »¦മുഖ്താറിയനിസം¦mukthaRionism¦«
.................................................................................

»¦മുഖ്താര്‍¦udarampoyil¦«
email:muktharuda@gmail.com
ph: 9656271090
blog: »¦മുഖ്താറിയനിസം¦mukthaRionism¦«
8 comments:
സര്‍വം വ്യാജമയം ...
പടച്ചോനേ ..... ഇങ്ങനെ പോയാല്‍ ഞമ്മള് എങ്ങിനെ നെയ്ച്ചോര്‍ ബെയ്ച്ചും സംഗതി ആകെ ഗുല്‍ മാല് ആകൊലോ? മുക്താരേ
പോസ്റ്റ് വളരെ പ്രയോജനപ്രദമാണ്.ഗള്‍ഫ് രാജ്യങ്ങളില്‍ ഈ വ്യാജന് ധാരാളം ഉപയോഗിച്ചു വരുന്നുണ്ട്.ഓരോരുത്തരും സ്വയം മുന്‍കരുതല്‍ കൈക്കൊള്ളുകയാണ് അഭിലഷണീയം.
മുക്താര്‍ ഭായ്.
ഇതൊരു പുതിയ അറിവാണല്ലോ...
ഇതൊന്നും അറിയില്ലായിരുന്നുട്ടോ ഇനി ഇപ്പോ അതും മുടക്കണം അല്ലെ.... എന്താ റബ്ബേ ചെയ്യുക
പേടിക്കണ്ട!
എലിവിഷവും ഏൽക്കാതായി!
പത്രത്തിൽ വായിച്ചിരുന്നു. ഇവിടെ പോസ്റ്റിയത് നന്നായി.
വ്യാജൻ വാങ്ങണ്ട.
എന്റെ വീട്ടിൽ വരുന്നവർക്ക് വേണ്ടുവോളം കറുവപ്പട്ട കൊമ്പൊടിച്ച് തൊലിച്ച് കൊണ്ടു പോകാം.
വ്യാജനെ പേടിച്ച് ജീവിയ്ക്കാൻ വയ്യ.
നമ്മൾക്ക് അഭയമായി ഏതു കടുകാണുള്ളത്?
Post a Comment