പുതുവര്‍ഷം









അടുത്ത മുന്നൂറ്റി അറുപത്തിയഞ്ചു
ദിനങ്ങള്‍ ഇനി ചുമരില്‍ കയറും
തണുത്ത  സ്മരണകള്‍ നുണഞ്ഞ്
രണ്ടായിരത്തി പത്തിന്‍റെ കലണ്ടര്‍
തട്ടിന്‍പുറത്തെ എട്ടുകാലികള്‍ക്കു കൂട്ടാകും
ഉയര്‍ച്ചയും തകര്‍ച്ചയും അയവിറക്കി
നിറങ്ങള്‍ പുരട്ടിയ ഗതകാലം
സീല്‍ക്കാരത്തോടെ മാധ്യമങ്ങളില്‍
പല്ലിളിച്ചു പ്രത്യക്ഷപ്പെടും

വരും കാലത്തേക്കുള്ള
കുരുക്കുകള്‍ തയ്യാറാക്കുന്നതിന്‍റെ
ആരവം കേള്‍ക്കാം
ഹൈ-ടെക് കുതികാല്‍ വെട്ടും
ഓണ്‍ലൈന്‍ തരികിടകളും
അപെക്സ് അള്‍ട്ടിമ പൂശി
മോഞ്ചു കൂട്ടുന്നതിന്‍റെ
നെട്ടോട്ടവും തിരക്കും കാണാം

ഇനി പുതുവര്‍ഷത്തിന്‍റെ ഊഴം.
പുത്തന്‍ ചരിത്രത്തിന്‍റെ
ലിപികള്‍ ഗര്‍ഭംധരിച്ചു കഴിഞ്ഞു
ഈ മഹാപ്രവാഹത്തിന്‍റെ
വിജയവും വിഹ്വലതകളും
അടയാളപ്പെടുത്തി വെക്കാനുള്ള
മഷിക്കൂട്ടുകള്‍ തയ്യാറായി
വിലക്കയറ്റത്തിന്‍റെ തോളില്‍ കയ്യിട്ട്
ഉട്ടോപ്യന്‍ ഉന്‍മാദങ്ങളുടെ
പുതിയ 'യോ..യോ' ചക്രവാളത്തിലേക്ക്
ജനം കുതിപ്പ് തുടങ്ങിക്കഴിഞ്ഞു...

ജീവിതത്തിന്‍റെ പരുക്കന്‍ ഭിത്തിയില്‍ നിന്ന്
ഒരു വര്‍ഷം അടര്‍ന്നുപോയതും
മൃത്യുവിന്‍റെ ചതുപ്പിലേക്ക്
ഒരു വര്‍ഷം ഓടിയടുത്തതുമറിയാതെ!

3 comments:

mukthaRionism said...

നല്ലെഴുത്ത്.


പുതുവല്‍സരാശംസ വേരണോ..
നന്നായിത്തീരട്ടെ ഇനിയുള്ള ദിവസങ്ങളും.
സമാധാനവും ശാന്തിയുമുണ്ടാവട്ടെ
ജീവിതത്തില്‍..

റാണിപ്രിയ said...

2011 ലെ ഓരോ ദിനങ്ങളും സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ദിനങ്ങളായ് തീരട്ടെ ....പുതുവത്സരാശംസകള്‍ !!!!!

Saheela Nalakath said...

പുതുവത്സരാശംസകള്‍

Related Posts with Thumbnails